മുളിയാർ: കാടുമൂടി, ചവറുകൾ അടിഞ്ഞ് കൂടി ഉപയോഗപ്രദ മല്ലാതായ മുതലപ്പാറ യിലെ ജവരിക്കുളം മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ നവീകരിച്ചു. നാടിൻ്റെ പൊതുസമ്പത്തായ
ജലാശയത്തെ സംരക്ഷിക്കാൻ പ്രവർത്തകർ പ്രതിജ്ഞയെടുത്തു.
വേനൽകാലത്തും വറ്റാത്ത ഈ ജലാശത്തെ നിരവധി കുടുംബങ്ങളാണ് ആശ്രയിച്ചിരുന്നത്.
കാലക്രമേണ കാടുമൂടി,
മാലിന്യം നിറഞ്ഞ്
ഉപയോഗിക്കാൻ പറ്റാത്തസ്ഥിതിയിലായി. ആഴം കൂട്ടിയും സൈഡ് കെട്ടിയും കുളം സംരക്ഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മൻസൂർ മല്ലത്ത്,അഡ്വ. ജുനൈദ്,റാഷിദ് മൂലടുക്കം,സിദ്ധീഖ് ബോവിക്കാനം,നസീർ മൂലടുക്കം, അഷ്റഫ് ബോവിക്കാനം, മുഹമ്മദ് ഫോറിൻ, ജമാൽ മുണ്ടക്കൈ, എം.എ.അഷ്റഫ്, അസീസ് തൗഫീഖ് നഗർ, അൽത്താഫ് പൊവ്വൽ, ഷാഹിദ് പൊവ്വൽ, ഇർഷാദ് കോട്ട,സാദിഖ് ആലൂർ, റാഷിദ് ബാവിക്കര, അഷ്ഫാത്ത്ബാവിക്കര, അൽ റാസ് മുസ്ലിയാർ നഗർ,അനസ് ബെള്ളിപ്പാടി,അക്തർ പൊവ്വൽ,മജീദ് അട്ടപ്പറമ്പ്, ബിഷാറത്ത് മൂലടുക്കം, സമീർ ആലൂർ നേതൃത്വം നൽകി.