news

ബസിൽ ഉച്ചത്തിൽ മൊബൈൽ ഉപയോഗിക്കുന്നത് നിരോധിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ വിഡിയോകളും പാട്ടുകളും വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയരക്ടർ പത്രകുറിപ്പിൽ അറിയിച്ചു. എല്ലാത്തരം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ.എസ്.ആർ.ടി.സിയുടെ ശ്രമം. […]

Continue Reading

ഹിജാബ് അനുവദിക്കാൻ യൂണിഫോം ഒഴിവാക്കി മൈസൂരുവിലെ കോളേജ്

മൈസൂരുവിലെ സ്വകാര്യ കോളേജിൽ ഹിജാബിന് അനുമതി നൽകാൻ മാനേജ്‌മെന്റ് യൂണിഫോം നിയമം റദ്ദാക്കി. നിരോധനത്തിന് ശേഷം കർണാടകയിൽ ആദ്യമായിട്ടാണ് ഒരു കോളേജ് ഹിജാബിന് അനുമതി നൽകുന്നത്. ഹിജാബ് നിരോധനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഏറെ പൈതൃകമുള്ള കോളേജിന്റെ തീരുമാനം. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനാൽ നാലു വിദ്യാർഥികൾ ക്ലാസിൽ വരാതെ പ്രതിഷേധിക്കുകയായിരുന്നുവെന്നും തുടർന്ന് കോളേജിലെത്തി നടത്തിയ ചർച്ചയിൽ യൂണിഫോം ഒഴിവാക്കി അവർക്ക് പഠനാവസരം നൽകുകയായിരുന്നുവെന്നും മൈസൂരുവിലെ പ്രീ യൂനിവേഴ്‌സിറ്റി എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായ ഡി.കെ ശ്രീനിവാസ മൂർത്തി പറഞ്ഞു. […]

Continue Reading

ഇന്ത്യ ജനിച്ചത് 1947ൽ അല്ല, അടിയന്തരാവസ്ഥക്കാലത്ത് ഞാൻ അണ്ടർഗ്രൗണ്ടിലായിരുന്നു -മോദി

ഇന്ത്യ ജനിച്ചത് 1947ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ വീട്ടിൽ മുതിർന്ന സിഖ് നേതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മോദി. “ഈ രാജ്യം 1947ൽ ജനിച്ചിട്ടില്ല. നമ്മളുടെ ഗുരുക്കന്മാർ എത്രയധികം കടന്നുപോയി. അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങൾ വളരെയധികം അടിച്ചമർത്തലുകൾ അനുഭവിച്ചു. ആ സമയത്ത് ഞാൻ അണ്ടർഗ്രൗണ്ടിലായിരുന്നു’ -മോദി യോഗത്തിൽ പറഞ്ഞു. 1947ലെ വിഭജന സമയത്ത് സിഖ് ദേവാലയമായ കർതാർപൂർ സാഹിബ് ഇന്ത്യയിൽ നിലനിർത്താൻ ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. […]

Continue Reading

‘ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമല്ല’: കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയിൽ വരില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയില്‍. സർക്കാർ ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. വിശാല ബെഞ്ചിനെയാണ് കർണാടക സർക്കാർ നിലപാട് അറിയിച്ചത്.ഹിജാബ് വിലക്കിനെതിരായ ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തിങ്കളാഴ്ചയും വാദം കേൾക്കും. സംഘർഷങ്ങളില്ലാതിരിക്കാൻ ശ്രദ്ധിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. “ഹിജാബ് നിരോധനം അനവസരത്തിലായിരുന്നോ? ഒരു വശത്ത് നിങ്ങൾ (സംസ്ഥാനം) ഉന്നതതല സമിതി വിഷയം പരിശോധിക്കുന്നുവെന്ന് പറയുന്നു, മറുവശത്ത് നിങ്ങൾ ഈ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇത് പരസ്പര […]

Continue Reading

ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ 24 കാരിക്ക് വേണ്ടത് കൂടുതൽ കിക്ക് കിട്ടുന്ന സ്റ്റാഫ്, കാമുകനാണ് യുവതിയെ ലഹരി ഉപയോഗിക്കാൻ പഠിപ്പിച്ചത്, അറസ്റ്റ്

56 ഗ്രാം ഐ ടി എം എൽ എ യുമായി യുവതിയടക്കം എട്ടുപേർ ഇടപ്പള്ളിയിൽ അറസ്റ്റിലായി.ഇവരെക്കുറിച്ച് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആണ് അന്വേഷിക്കുന്നത്.വലിയ കേസായതിനാൽ അസിസ്റ്റന്റ് കമ്മീഷണർ തലത്തിൽ അന്വേഷിക്കേണ്ടിവരും എന്ന ഡെപ്യൂട്ടി കമ്മീഷണർ വി പി ഏലിയാസ് പറഞ്ഞു. കേസിലെ എട്ടാം പ്രതിയായ കൊല്ലം സ്വദേശിനി എസ് തൻസീംല ഇവരുടെ സംഘത്തിൽ എത്തിച്ചേരുന്നത് പ്രണയം മൂലമാണ്. ഈ 24 കാരി കേസിലെ അഞ്ചാം പ്രതിയായ ഷിബു മായി പ്രണയത്തിലാവുകയും.ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഷിബു നൊപ്പം […]

Continue Reading

സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ സ്‌കൂളിൽ കയറ്റിയില്ല; പ്രതിഷേധവുമായി ബജ്‌റംഗാദൾ

വിജയ്പുരയിൽ സിന്ദൂരം (vermilion) ചാർത്തിയെത്തിയ വിദ്യാർഥിയെ സ്‌കൂളിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് ബജ്‌റംഗാദൾ. ഇൻഡിയിലെ പിയുസി കോളേജിൽ സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ അധികൃതർ തടയുകയായിരുന്നു. സ്‌കൂളിൽ കയറണമെങ്കിൽ സിന്ദൂരം നീക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപോകണമെന്നും അവർ അറിയിച്ചു.എന്നാൽ സംഭവമറിഞ്ഞ് ബജ്‌റംഗാദൾ പ്രവർത്തകരെത്തി പ്രതിഷേധം തുടങ്ങി. ഇവർക്ക് പിന്തുണയുമായി ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്കും രംഗത്തെത്തി. സിന്ദൂരം മത ചിഹ്നമല്ലെന്നും രാജ്യത്തെ സാംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിനാൽ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടരുതെന്നും മുത്തലിക്ക് പറഞ്ഞു. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗാമായ സിന്ദൂരം സ്ത്രീയും പുരുഷനും […]

Continue Reading

ദേശീയവേദിയുടെ ലഹരിവിരുദ്ധ ബോധവൽക്കരണ പദയാത്ര: എൻഎസ്എസ് വളണ്ടിയർമാർ വിതരണം ചെയ്തത് 2000ലേറെ ലഘുലേഖകൾ.

മൊഗ്രാൽ. ലഹരി വ്യാപനത്തിനെതിരെ മൊഗ്രാൽ ദേശീയവേദി ബോധവൽക്കരണത്തിന്റെ ഭാഗമായി മൊഗ്രാലിൽ സംഘടിപ്പിച്ച ഗ്രാമസഞ്ചാര പദയാത്രയിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ എൻഎസ്എസ് വളണ്ടിയർമാരുടെ ചിട്ടയായ പ്രവർത്തനം ശ്രദ്ധേയമായി. പദയാത്രയിലുടനീളം ലഹരിവിരുദ്ധ ബോധവൽക്കരണ ത്തിൻറെ ഭാഗമായി ദേശീയവേദി തയ്യാറാ ക്കിയ ലഘുലേഖ വിതരണം ചെയ്തത് എൻഎസ്എസ് വളണ്ടിയർമാരായിരുന്നു. പദയാത്ര കടന്നുപോകുന്ന വഴികളിലെ 1500-ഓളം വീടുകളിലും, സ്കൂളുകളിലുമായി രണ്ടായിരത്തിലേറെ ലഘുലേഖകൾ വിതരണം ചെയ്തു മാതൃകയായത്. ഇത് പദയാത്രയിൽ ഏറെ ശ്രദ്ധ നേടാനും, നാട്ടുകാരുടെ പ്രശംസ നേടിയെടുക്കാനും എൻഎസ്എസ്ന് സഹായകമായി. എൻ എസ് […]

Continue Reading

ഓൺലൈൻ വായ്പാ തട്ടിപ്പ്; സണ്ണി ലിയോണിന് പണം നഷ്ടമായി

ഡൽഹി: ബോളിവുഡ് നടി സണ്ണി ലിയോണും ഓൺലൈൻ വായ്പാ തട്ടിപ്പിന്റെ ഇരയായി . ഫിൻടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. 2000 രൂപയാണ് മോഷ്ടാവ് വായ്പയെടുത്തത്. സണ്ണി ലിയോണിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബിൽ സ്‌കോറിനെ ബാധിച്ചതായി താരം ട്വീറ്റ് ചെയ്തു. ധനി സ്റ്റോക്‌സ് ലിമിറ്റഡ് നേരത്തെ ഇന്ത്യാ ബുൾസ് സെക്യുരിറ്റീസ് ലിമിറ്റഡായിരുന്നു. ഈ കമ്പനിയെയും ഇന്ത്യാബുൾസ് ഹോം […]

Continue Reading

അഹമ്മദാബാദ് സ്ഫോടന പരമ്പര: 39 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

ദില്ലി/ മുംബൈ: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ 38 പേർക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്‍റെ പ്രവർത്തകരാണ്. പ്രത്യേകജ‍ഡ്‍ജി എ ആർ പട്ടേലാണ് വിധി പ്രസ്താവിച്ചത്.2008 ജൂലൈ 26-ന് അഹമ്മദാബാദിലെ തിരക്കേറിയ ഓൾഡ് സിറ്റിയിൽ അടക്കം 20 ഇടങ്ങളിലാണ് സ്ഫോടനപരമ്പര നടന്നത്. 56 […]

Continue Reading

സർക്കാർ നടത്തുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കർണാടക

കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റു മതചിഹ്നങ്ങൾ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നൻ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച് അറിയിച്ചത്. കർണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങൾ സ്‌കൂളുകളിൽ നിരോധിച്ചതിനാൽ ന്യൂനപക്ഷ സ്‌കൂളുകളിലും നിയമം ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ, കോളേജുകൾ, മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, […]

Continue Reading