news

Child Helmet : കുട്ടികള്‍ക്കും ഹെൽമെറ്റ്, വേഗത 40 കിമീ മാത്രം; ടൂവീലര്‍ യാത്രയ്ക്ക് ഇനി കര്‍ശന നിയന്ത്രണം

ദില്ലി: കുട്ടികളുമായി ഇരുചക്രവാഹന (Two Wheeler) യാത്ര നടത്തുന്ന കാര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ (Central Government) എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം അവസാനം ചട്ടത്തിൽ മാറ്റങ്ങൾ നിർദേശിച്ച് ഒരു കരട് വിജ്ഞാപനം കേന്ദ്ര ഗ​താ​ഗ​ത മ​​​​ന്ത്രാ​ല​യം പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള പുതിയ […]

Continue Reading

സ്കൂളുകളിൽ ഉച്ചഭക്ഷണം പുനരാരംഭിക്കുന്നു; നാളെയും മറ്റന്നാളും ശുചീകരണം

സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്കൂൾ തുറക്കൽ അവലോകന യോഗം ചേരും. മലയോര തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും. നാളെയും മറ്റന്നാളും സ്കൂളിൽ ശുചീകരണം നടത്തും.

Continue Reading

കർണാടക യാത്രയ്ക്ക് ആർ.ടി. പി സി ആർ പരിശോധന വേണ്ട

കേരളത്തിൽ നിന്ന് വരുന്നവർക്ക് ഇനി കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. അതേസമയം, വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർ.ടി.പി.സി.ആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ,വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

‘എന്റെ ഇന്ത്യ’; വിദ്യാർത്ഥിനികളുടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹിജാബ് വിവാദങ്ങൾക്കിടെ ഡെക്കാൻ ഹെറാൽഡ് ദിനപത്രത്തിന്റെ ‘ബഹുസ്വര ചിത്രം’ പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘നമ്മൾ ഒന്നിച്ചു നിൽക്കും. എന്റെ ഇന്ത്യ’ എന്ന കുറിപ്പോടെയാണ് രാഹുൽ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഉഡുപ്പി ഗവൺമെന്റ് പിയു കോളജിലെ, വിവിധ മതസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ നടന്നു നീങ്ങുന്ന ചിത്രമാണ് ഡെക്കാൻ ഹെറാൾഡ് പ്രസിദ്ധീകരിച്ചത്. ഹിജാബ് അണിഞ്ഞ വിദ്യാർത്ഥിനിയും ചിത്രത്തിലുണ്ട്. നാനാത്വത്തിലെ ഏകത്വം എന്ന തലവാചകത്തോടെയാണ് പത്രം ചിത്രം പ്രസിദ്ധീകരിച്ചത്. നിരവധി പേരാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. അതിനിടെ, ഹിജാബ് കേസിൽ […]

Continue Reading

ഐഎന്‍എല്‍ പിളര്‍പ്പ് പൂര്‍ണ്ണം; വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: മാസങ്ങളായി നീണ്ടുനിന്ന അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍ ഐഎന്‍എല്‍ (INL) പിളര്‍പ്പ് പൂര്‍ണ്ണമായി. എ പി അബ്ദുള്‍ വഹാബ് (A P Abdul Wahab) പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ പി അബ്ദുള്‍ വഹാബായിരിക്കും പ്രസിഡന്‍റ്. നാസർകോയാ തങ്ങൾ ജനറല്‍ സെക്രട്ടറിയും ട്രഷറർ വഹാബ് ഹാജിയുമാരിക്കും. പുതിയ സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കാന്‍ എ പി അബ്ദുള്‍ വഹാബിന്‍റെ നേതൃത്വത്തില്‍ ഇന്ന് തീരുമാനിച്ചിരുന്നു. കോഴിക്കോട് ചേരുന്ന യോഗത്തിലാണ് പുതിയ കൗണ്‍സില്‍ രൂപീകരണ ചര്‍ച്ച നടന്നത്. യോഗത്തില്‍ നിലിവില്‍ ഉണ്ടായിരുന്ന […]

Continue Reading

കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ പി രമേശ് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജി വെച്ചു

കാസര്‍കോട്: നഗരസഭാ കൗണ്‍സിലര്‍ പി രമേശ് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജി വെച്ചു. രാജിക്കത്ത് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന് കൈമാറി. സംഘടനയിലെ പ്രശ്നങ്ങള്‍ കാരണമാണ് രാജിവെച്ചതെന്ന് പി രമേശ് പറഞ്ഞു.

Continue Reading

ജില്ലയിലെകാട്ട്പന്നി ശല്യമുള്ള വില്ലേജുകളിലെ കർഷകരുടെ ആശങ്ക പരിഹരിക്കും. ഡി.എഫ്. ഒ പി ധനേഷ്കുമാർ

കാസർഗോഡ് ജില്ലയിലെ കാട്ട് പന്നിശല്യം അതിരൂക്ഷമായ വില്ലേജുകളിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്‌ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാർ പറഞ്ഞു. ജില്ലയിൽ എംപാനൽ ചെയ്ത തോക്ക് ലൈസൻസുള്ള കർഷകരെ ഉപയോഗിച്ച് എല്ലാ നടപടി ക്രമങ്ങളും മുൻകരുതലുകളും സ്വീകരിച്ച് കാട്ട് പന്നികളെ കൊല്ലാൻ എല്ലാ സഹായങ്ങളും കർഷകർക്ക് നല്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

ഡിഗ്രി വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു

കുണ്ടംകുഴി: കുണ്ടംകുഴി നെടുമ്പയലിൽ ഡിഗ്രി വിദ്യാർഥിനി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നെടുമ്പയലിലെ സി അനഘ (18)യാണ് അയൽവക്കത്തെ ആൾമറയില്ലാത്ത കിണറിൽ ബുധൻ വൈകുന്നേരം ഏഴ് മണിയോട് കൂടി ചാടി ആത്മഹത്യ ചെയ്തത്. ജ്വല്ലറി ജീവനക്കാരനായ നെടുമ്പയൽ മോഹനന്റെയും ശോഭയുടെയും മകളാണ്. കുണിയ ഗവ. കോളേജിൽ ഡിഗ്രി വിദ്യാർഥിനി. സഹോദരി: ശിഖ (കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി).

Continue Reading

ശബ്ദ മലിനീകരണം, ക്ഷേത്രങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും കർണാടക പൊലീസിന്റെ നോട്ടീസ്

ബെംഗളുരു: പ്രാർത്ഥനയ്‌ക്ക് (Prayer) മുസ്ലീം പള്ളികളിൽ (Mosque) മൈക്കുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏ‍ർപ്പെടുത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലും (Temple) ക്രിസ്ത്യൻ പള്ളികളിലും (Church) പരിധിയിൽ കൂടുതൽ ഉച്ചത്തിൽ മൈക്ക് ഉപയോ​ഗിക്കുന്നതിനെതിരെ ക‍ർണാടക പൊലീസ് (Karnata Police). പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ – 2000 അനുസരിച്ച് ഡെസിബെൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രങ്ങൾക്കും പള്ളികൾക്കും പൊലീസ് നോട്ടീസ് അയച്ചു. വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോ​ഗിക്കേണ്ട ഡെസിബൽ പരിധി പൊലീസ് നോട്ടീസിൽ […]

Continue Reading

ലഹരി വ്യാപനത്തിനെ തിരെ നാടിളക്കി മൊഗ്രാൽ ദേശീയവേദിയുടെ ബോധവൽക്കരണ ഗ്രാമ സഞ്ചാര പദയാത്ര

മൊഗ്രാൽ. വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തി നെതിരെ നാടിളക്കി നടന്ന മൊഗ്രാൽ ദേശീയവേദിയുടെ ഗ്രാമസഞ്ചാര ബോധവൽക്കരണ പദയാത്ര ശ്രദ്ധേയമായി. പേരാൽ യുണൈറ്റഡ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര ഇശൽ ഗ്രാമത്തിലൂടെ 16 പ്രദേശങ്ങൾ സഞ്ചരിച്ച് 16 കിലോമീറ്റർ താണ്ടിയാണ് മൊഗ്രാൽ ടൗണിൽ സമാപിച്ചത്. മൊഗ്രാൽ ദേശീയവേദിയുടെ ലഹരിക്കെതിരെയുള്ള ഈ പടപ്പുറപ്പാട് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ച നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മാത്യു എം എ അഭിപ്രായപ്പെട്ടു. പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി. […]

Continue Reading