news

റോവർ റേഞ്ചർ സംസ്ഥാനതല അഡ്വെഞ്ചർ-സമാഗമം ക്യാമ്പ് കാസർകോട് വച്ച് നടത്തും

കേരളാ സംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് റോവർസ് റേഞ്ചർസ് അഡ്വെഞ്ചർ-സമാഗമം ക്യാമ്പ്‌ കാസർകോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് പറങ്കിമാവ് ദ്വീപിൽ മാർച്ച് 11,12,13 തീയ്യതികളിലായി നടത്തുവാൻ തീരുമാനിച്ചു. വിദ്യാനഗർ സ്കൗട്ട്സ് ഭവനിൽ ചേർന്ന സംഘാടക സമിതി രൂപീകരണം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ:സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ,ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, ബ്ലോക്ക് മെമ്പർ ഹമീദ് […]

Continue Reading

ഹരിപ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.

Continue Reading

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് മരണം സംഭവിച്ചത്. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് (Kottayam Pradeep)  ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.ഭാര്യ മായ. മകൻ വിഷ്ണു  ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ ബി.ടെക് […]

Continue Reading

ഭർത്താവ് ഗൾഫിൽ നിന്ന് വരുന്ന ദിവസം ഭാര്യ കാമുകനോടൊപ്പം മുങ്ങി, പഠനകാലം മുതലുള്ള പ്രണയമായിരുന്നു ഭാര്യയുടെയും കാമുകന്റെയും, മക്കളെ ഉപേക്ഷിച്ചതിന് പോ ലീസ് ഇവരെ പിടികൂടി

ചെങ്ങന്നൂരിൽ പ്രായപൂർത്തിയാവാത്ത രണ്ടു കുട്ടികളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു.35 കാരിയായ മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടിൽ അഞ്ജന.36 കാരനായ ചെങ്ങന്നൂർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി വീട്ടിൽ എ ആർ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു അഞ്ജനയും മക്കളും താമസിച്ചിരുന്നത്.ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പുലർച്ചെ 2 മണിക്കാണ് സുജിത്തിനൊപ്പം പോയത്. അഞ്ജനയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്.ഇയാൾ പതിനൊന്നാം തീയതി രാവിലെ 4:45 നു വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന […]

Continue Reading

പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്ത് വൻ തീപിടുത്തം; അനവധി റബർ തൈകൾ കത്തിനശിച്ചു

ബോവിക്കനം :പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ ഡിവിഷനിലെ ആലൂരിൽ വൻ തീപിടുത്തം. നൂറുകണക്കിന് റബർ തൈകൾ കത്തിനശിച്ചു. 10 ഏകറോളം സ്ഥലത്തെ നാല് വർഷം പ്രായമുള്ള തൈകളാണ് നശിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. കാസർകോട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ഒത്തുചേർന്ന് തീയണക്കാൻ കഠിന പരിശ്രമമാണ് നടത്തിയത്. ഫയർ ഫോഴ്സ്എത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഒടുവിൽ രാത്രി ഏറെ വൈകിയാണ് തീയണക്കാൻസാധിച്ചത്. പ്ലാന്റേഷൻ കോർപറേഷന്റെ വിവിധ തോട്ടങ്ങളിൽ ഇടയ്ക്കിടെ തീ പിടുത്തം ഉണ്ടാവാറുള്ളതായി സമീപവാസികൾ […]

Continue Reading

സഹോദരന്‍റെ മരണാനന്തര ചടങ്ങിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

ചെറുവത്തൂർ: സഹോദരന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ യുവതി കുഴഞ്ഞു വീണു മരിച്ചു. പിലിക്കോട് വയലിലെ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി ദമ്പതികളുടെ മകള്‍ ഗിരിജ മുട്ടത്ത് (48) ആണ് മരിച്ചത്.ഇവരുടെ സഹോദരന്‍ തമ്പാന്‍ രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങിനായി കുളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഭര്‍ത്താവ്: രവി ബന്തിയോട്മ ക്കള്‍: അഞ്ജന മുട്ടത്ത് (പ്ലസ് ടു, സി.കെ.എന്‍.എച്ച്.എസ്.എസ് പിലിക്കോട്), അക്ഷയ മുട്ടത്ത് (ജി.എച്ച്.എസ്.എസ്, മംഗല്‍പ്പാടി, ഉപ്പള) സഹോദരങ്ങള്‍: മീനാക്ഷി മുട്ടത്ത്, രാജു മുട്ടത്ത്, ചന്ദ്രന്‍ മുട്ടത്ത്, രവി […]

Continue Reading

കോളജുകളിൽ മതചിഹ്നങ്ങൾക്കോ വസ്ത്രങ്ങൾക്കോ വിലക്കില്ല: കർണാടക മുഖ്യമന്ത്രി

ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ പരാമർശവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോളജുകളിൽ മത ഹിജാബ് ഉൾപ്പെടെയുള്ള മത ചിഹ്നങ്ങൾക്കോ വസ്ത്രങ്ങൾക്കോ വിലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. “ഹൈക്കോടതിയുടെ ഉത്തരവ് കോളജുകളിൽ നടപ്പാവില്ല. യൂണിഫോം സംവിധാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാവുക.”- മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. സ്‌കൂളുകൾ നേരത്തെ തുറുന്ന പശ്ചാത്തലത്തിൽ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളജുകൾ തുറക്കാൻ തീരുമാനിച്ചത്. എന്നാൽ കോളജുകൾ തുറന്ന ഇന്ന് വ്യത്യസ്തമായിരുന്നു […]

Continue Reading

യുവതിയും മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി; ചിരഞ്ജീവിയുടെ ശബരിമല ദര്‍ശനം സോഷ്യൽ മീഡിയയിൽ വിവാദം

തെലുങ്ക് സൂപ്പര്‍ താറാവ്‌സും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി കഴിഞ ദിവസം ശബരിമല ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ചിരഞ്ജീവിയോടൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ചര്‍ച്ച. ‌ഇതിന് തെളിവായി ദൃശ്യങ്ങള്‍ സഹിതമാണ് ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നത്. അതേസമയം, ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദര്‍ശനം നടത്തിയത് എന്നതും ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, സന്നിധാനത്തിൽ ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും സ്ഥാപിച്ച്‌ സംഘപരിവാര്‍ അനുകൂലികളും രംഗത്തുണ്ട്. ഫോണിക്സ് […]

Continue Reading

കര്‍ണാടകയില്‍ ഹിജാബും ബുര്‍ഖയും ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികള്‍; പ്രവേശിപ്പിക്കാതെ കോളേജുകള്‍

കര്‍ണാടകയില്‍ വിവാദങ്ങള്‍ക്കിടെ ഇന്ന് പ്രീ യുണിവേഴ്‌സിറ്റി കോളേജുകള്‍ വീണ്ടും തുറന്നിരിക്കെ പ്രതിഷേധങ്ങള്‍. ഹിജാബ്, ബുര്‍ഖ തുടങ്ങിയ മചതപരമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ കോളേജിലേക്ക് വന്നു. എന്നാല്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടി ഇവരെ പ്രവേശിപ്പിക്കാനാവില്ലെന്ന് കോളേജധികൃതര്‍ വ്യക്തമാക്കി. ഇതോടെ വിദ്യാര്‍ത്ഥനികള്‍ക്ക് തിരിച്ചു കൊണ്ട് വന്നു. സാഗര പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചില്ല. പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ‘ഇന്ന് ഞങ്ങളുടെ പരീക്ഷയായിരുന്നു. ഞങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസത്തോടൊപ്പം […]

Continue Reading