news

കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; സ്വർണവും പണവും കവർന്നു; യുവാവ് അറസ്റ്റിൽ

യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച് സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെയാണ് അടൂർ സ്വദേശി ആർ. അജിത്ത് പീഡിപ്പിച്ചത്. ജനുവരി 11 നായിരുന്നു സംഭവം.ബലാൽസംഗം ചെയ്യുന്നത് മൊബൈലിൽ പകർത്തിയ പ്രതി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു പവന്റെ സ്വർണവും നാലായിരം രൂപയും ഇയാൾ തട്ടിയെടുത്തുവെന്നും പൊലീസ് വെളിപ്പെടുത്തി. വീട്ടുകാരുടെ പരാതിയിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.

Continue Reading

കോഴിക്കോട്ടെ വാഹനാപകടം; കാസർഗോഡ് സ്വദേശി മരിച്ചു

കോഴിക്കോട് പയ്യോളിയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. ചേരൂര്‍ കോട്ടയിലെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകന്‍ റംഷാദാണ്്(24) മരിച്ചത്. ഫെബ്രുവരി 5ന് രാത്രിയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദയാത്രക്കിടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റംഷാദും കൂട്ടുകാരും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ കൂട്ടിയിരുന്ന മണ്‍കൂനയില്‍ ഇടിച്ച ശേഷം അടുത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. നട്ടെല്ലിനും നെഞ്ചിനും ഗുരുതരമായി ക്ഷതമേറ്റ റംഷാദ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ […]

Continue Reading

അക്രമാസക്തയായ പോത്ത് പാഞ്ഞടുത്തു: ധൈര്യം ചോരാതെ പിടിച്ചുമാറ്റി രണ്ടര വയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചു; എട്ടാം ക്ലാസുകാരന് ദേശീയ ധീരത അവാര്‍ഡ്

വടകര: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിന്ന് രണ്ടര വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം. കടമേരി കീരിയങ്ങാടി താഴെ നുപ്പറ്റ ഷാനിസ് അബ്ദുല്ലയാണ് (13) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന ദേശീയ ധീരത അവാര്‍ഡായ അഭിമന്യു അവാര്‍ഡ് നേടിയത്. 75,000 രൂപയാണ് പുരസ്‌കാരം. കേരളത്തില്‍ നിന്ന് 5 കുട്ടികളാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.കടമേരി ആര്‍എസിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാനിസ് അബ്ദുല്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. കടമേരി യുപി സ്‌കൂളില്‍ 7 -ാംക്ലാസില്‍ […]

Continue Reading

അധ്യാപക ഒഴിവ്

*കാസർകോട്:* അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി (ഹൈസ്കൂൾ വിഭാഗം) വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17-ന് രാവിലെ 11-ന് സ്കൂളിൽ നടക്കും. ഫോൺ: 9447150276. *പള്ളിക്കര:* ജി.എം.യു.പി. സ്കൂൾ പള്ളിക്കരയിൽ ഹിന്ദി മുഴുവൻ സമയ അധ്യാപക ഒഴിവ്. അഭിമുഖം 17-ന് പകൽ രണ്ടിന്. ഫോൺ: 04672272203. *മാതമംഗലം:* മാതമംഗലം സി.പി.നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10.30-ന്. *ചെറുപുഴ:* കോഴിച്ചാൽ […]

Continue Reading

ഹിജാബ് വിവാദത്തില്‍ കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ സ്വകാര്യവിവരങ്ങള്‍ പരസ്യപ്പെടുത്തി ബി.ജെ.പി

ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി കര്‍ണാടക ബി.ജെ.പി. പെണ്‍കുട്ടികളുടെ പേരും വയസും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങളാണ് ബി.ജെ.പി കര്‍ണാടക ഘടകം ട്വിറ്ററിലൂടെ പങ്കുവെച്ചത്.കന്നഡയിലും ഇംഗ്ലീഷിലും ബി.ജെ.പി ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. ‘ഹിജാബ് വിഷയത്തില്‍ ഉള്‍പ്പെട്ട അഞ്ച് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാവാത്തവരാണ്. രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതിനായി പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടികളെ ഉപയോഗിക്കുന്ന സോണിയ ഗാന്ധിക്കും രാഹുലിനും പ്രിയങ്കയ്ക്കും ലജ്ജ തോന്നുന്നില്ലേ?തെരഞ്ഞെടുപ്പില്‍ ജയിക്കാനായി അവര്‍ ഇനി എന്തൊക്കെ ചെയ്യും? […]

Continue Reading

ജ്യോതിഷിന്റെ മരണം; സാമൂഹ്യ മാധ്യമങ്ങളിലൂടെ കുഴപ്പമുണ്ടാക്കുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ്

കാസർകോട്: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നുള്ളിപ്പാടി ജെ പി കോളനിയിലെ ജ്യോതിഷി (35) ന്റെ മരണത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുഴപ്പമുണ്ടാക്കുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ്. ഇത്തരത്തിൽ വിദ്വേഷമുണ്ടാക്കുന്ന സന്ദേശങ്ങൾ കണ്ടെത്തിയാൽ കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കാസർകോട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായർ പറഞ്ഞു . നേരത്തെ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പടക്കം പൊട്ടിച്ചതായും വിവരമുണ്ടായിരുന്നു. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ഏത് രീതിയിൽ പ്രവർത്തിച്ചാലും ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ്.

Continue Reading

അധ്യാപക ഒഴിവ്

വെള്ളൂർ : വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹികശാസ്ത്ര അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് സ്കൂളിൽ നടക്കും. ചെറുകുന്ന് : ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആന്ത്രോപ്പോളജി (ജൂനിയർ) ഒഴിവുണ്ട്. അഭിമുഖം 17-ന് രാവിലെ 11.30-ന്. പാപ്പിനിശ്ശേരി : ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്. ഇരിട്ടി :ആറളം […]

Continue Reading

പെരുമ്പള പള്ളതോട്ടിൽ ജനവാസ കേന്ദ്രത്തിൽ അക്രമകാരിയായി നിലകൊണ്ട കാട്ട് പന്നിയെവെടിവെച്ച്കൊന്നു

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാർ .പി യുടെഉത്തരവ് പ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരം പെരുമ്പള പള്ളതോട് അപ്പകുഞ്ഞിയുടെ കൃഷിയിടത്തിൽ അക്രമകാരിയായി നിലകൊണ്ട കാട്ടുപന്നിയെ വനം -വന്യജീവി വകുപ്പ് ഷൂട്ടർ ബി.അബൂൾ ഗഫൂർ വെടി വെച്ച് വീഴ്ത്തി. കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ ,ആർ.ആർ.ട്ടി അംഗങ്ങളായ സനൽ, ലൈജു, ബിജിത്ത്, മണികണ്ടൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Continue Reading

അധ്യാപകരും ജീവനക്കാരും സായാഹ്ന ധർണ നടത്തി

കുമ്പള :കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ നേത്രത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും കുമ്പള ടൗണിൽ സായാഹ്ന ധർണ നടത്തി. കോവിഡ് മഹാ മാരി കാലത്ത് തീർത്തും നിരാശകരമായ ബജറ്റാണ്ആധായ നികുതി സ്ലാബിലോ പരിധിയിലോ മാറ്റം വരുത്താത്തത് അദ്ധ്യാപകരെയും ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചു. ശമ്പള പരിഷ്കരണത്തിന്റെയും ക്ഷാമ ബത്തയുടെയും അനുകൂല്യം നികുതിയിനത്തിൽ അടക്കേണ്ടി വരുന്നു. ഇ പി എഫ് പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. സഹകരണ […]

Continue Reading

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം, കാലുതെറ്റി പ്ലാറ്റ്‌ഫോമിൽ; രക്ഷകനായി RPF ഉദ്യോഗസ്ഥൻ, മഹാരാഷ്ട്രയിലാണ് സംഭവം | CCTV

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം, കാലുതെറ്റി പ്ലാറ്റ്‌ഫോമിൽ; രക്ഷകനായി RPF ഉദ്യോഗസ്ഥൻ, മഹാരാഷ്ട്രയിലാണ് സംഭവം | CCTV

Continue Reading