സൗദി അറേബ്യ കൂടുതൽ സ്വകാര്യവത്കരണത്തിന് ശ്രമം തുടങ്ങി ;ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ മുഖ്യ ഊന്നൽ

Latest ഗൾഫ്

ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സ്വകാര്യവത്കരണത്തിന് സൗദി അറേബ്യ ശ്രമം തുടങ്ങി. വിമാനത്താവളങ്ങളിൽ ഇതിന്റെ ഭാഗമായി സ്വകാര്യവത്കരണം വേഗത്തിലാക്കും.

സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ പുതിയ പദ്ധതികളാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സർക്കാർ ഗതാഗത സംവിധാനങ്ങളിൽ സ്വകാര്യവത്കരണമുണ്ടാകും. സ്കൂൾ കെട്ടിടങ്ങൾ, കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, മലിനജല പ്ലാന്റുകൾ എന്നിവയിലും ഇതിനനുസരിച്ചുള്ള മാറ്റമുണ്ടാകും. വിമാനത്താവളങ്ങളിലാകും അതിവേഗത്തിൽ മാറ്റങ്ങൾ പ്രകടമാവുക.

Leave a Reply

Your email address will not be published. Required fields are marked *