കോഴിക്കോട്: കേന്ദ്ര സർക്കാറിെൻറ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കോവിഡ് മരുന്നായ ആയുഷ് -64െൻറ വിതരണം ബി.ജെ.പിയുടെ സന്നദ്ധ സംഘടനയായ സേവാഭാരതിക്ക്. സംസ്ഥാന സർക്കാറിെൻറ ഡിസ്പൻസറികളിലോ ഏജൻസികളിലോ മരുന്ന് എത്തിക്കില്ല. ഇതുസംബന്ധിച്ച കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിലിെൻറ (സി.സി.ആർ.എസ്) ഉത്തരവിെൻറ അടിസ്ഥാനത്തിൽ കേരളത്തിലെ വിതരണവും സേവാ ഭാരതി ഏറ്റെടുത്തു.
ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിലാണ് കോവിഡ് മരുന്നായ ആയുഷ് 64 എത്തിച്ചത്. കോവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റും ആധാർ കാർഡ് അടക്കമുള്ള മറ്റു രേഖകളുമായി വരുന്ന രോഗികളുടെ ബന്ധുക്കൾക്ക് മേയ് 11ന് ഇവിടെ മരുന്ന് നൽകിത്തുടങ്ങിയിരുന്നു.
കൂടുതൽ സ്റ്റോക്കില്ലാത്തതിനാൽ സേവാഭാരതിക്ക് മരുന്ന് കൈമാറിയിരുന്നില്ല. മേയ് 17ന് മരുന്ന് തീരുകയും ചെയ്തു. വ്യാഴാഴ്ച 40,000 പെട്ടി മരുന്ന് ഇവിടെ എത്തിയിട്ടുണ്ട്. ഇത് സേവാഭാരതിയിലൂടെ വിതരണം ചെയ്യാനാണ് പദ്ധതി.