സംസ്ഥാനത്ത് ഇന്ന് 11647 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം :112

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 396 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 396 പേര്‍ക്കെതിരെ നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 374 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 16 പേർക്കെതിരെയും ആണ് നടപടി. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് മൂന്ന് പേരെയും ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൂന്നുപേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Continue Reading

ആ​ശ​ങ്ക ഒഴിയാതെ കോവിഡ് മരണം : 24 മ​ണി​ക്കൂ​റി​നി​ടെ 4,454 മരണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,454 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ മൂ​ന്ന് ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി‌​ടെ 2,22,315 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,67,52,447 ആ​യി ഉ​യ​ർ​ന്നു.

Continue Reading

കോവിഡ് പരിശോധന ഇനി വീടുകളിൽ; പരിശോധന നടത്താൻ ICMR അനുമതി

കോവിഡ് ടെസ്റ്റ് ഇനി വീടുകളിലും. ഇതിനുള്ള അനുമതി നൽകുന്നതാണ് ഐസിഎംആർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാർഗരേഖ. പരിശോധനയ്ക്കാനുള്ള റാപിഡ് ആന്റിജൻ കിറ്റ് തയാറായി. മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് നിർമ്മിച്ചിരിക്കുന്ന കിറ്റിന്റെ വില 250 രൂപയാണ്. മാർഗരേഖ പ്രകാരം രോഗലക്ഷണം ഉള്ളവർക്കും ലബോറട്ടറിയിൽ നിന്ന് പരിശോധിച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവർക്കുമാണ് പരിശോധനയ്ക്ക് അനുമതി. വീടുകളിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല. അവരെ പോസിറ്റീവ് കേസ് ആയി പരിഗണിക്കും. എന്നാൽ രോഗ ലക്ഷണം ഉള്ളവർക്ക് […]

Continue Reading

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ മരിച്ചത് ഇരുന്നൂറിലധികം ഡോക്ടർമാർ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (IMA) കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 244 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അൻപത് മരണങ്ങളാണ്. ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ബീഹാറാണ്. ഇവിടെ നിന്നും 69 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 34 മരണങ്ങളുമായി ഉത്തർപ്രദേശും 27 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഡൽഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 3% ഡോക്ടര്‍മാർ മാത്രമാണ് കോവിഡ് വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയത്. “കഴിഞ്ഞ വർഷം […]

Continue Reading

കാസറഗോഡ് ജില്ലയിൽ 597 പേർക്ക് കോവിഡ്.5903 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 597 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 5903 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 12341 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30611 പേര്‍ വീടുകളില്‍ 29599 പേരും സ്ഥാപനങ്ങളില്‍ 1012 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30611 പേരാണ്. പുതിയതായി 2222 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3770 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2493, ആന്റിജന്‍ 1273, […]

Continue Reading

ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതായി ആരോപണം

ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി ആരോപണം. ഹരിപ്പാടുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനി ആയ യുവതിയാണ് സോഷ്യൽ മീഡിയയിലൂടെ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൂന്നുമാസമായി ഇവിടെ ട്രെയിനി ആയി ജോലി ചെയ്യുന്ന കരുവാറ്റ സ്വദേശിയായ യുവതിക്ക് നൈറ്റ് ഡ്യൂട്ടിക്കിടെയാണ് രോഗലക്ഷണങ്ങൾ ഉണ്ടായത്. ഇതിനെ തുടർന്ന പരിശോധനയ്ക്കായി സ്രവം നൽകിയ ശേഷം ഡ്യൂട്ടി തുടർന്നു. പുലർച്ചയോടെ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ തന്നെ ആശുപത്രി അധികൃതർ ഇറക്കിവിട്ടെന്നാണ് പരാതി. […]

Continue Reading

കാസറഗോഡ് ജില്ലയിൽ 1092 പേർക്ക് കൂടി കോവിഡ്, 733 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 1092 പേര്‍ക്ക് കൂടി കോവിഡ്, 733 പേര്‍ക്ക് രോഗമുക്തി കാസര്‍കോട് ജില്ലയില്‍ 1092 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 733 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 17722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29444 പേര്‍ വീടുകളില്‍ 28428 പേരും സ്ഥാപനങ്ങളില്‍ 1016 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29444 പേരാണ്. പുതിയതായി 6618 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3708 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് […]

Continue Reading

കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പ് ഡൽഹി.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് മൂലം മരണപ്പെട്ട രക്ഷിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം സർക്കാർ തന്നെ വഹിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. . നിരവധി കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവർക്ക് സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകും. അയൽവീട്ടുകാർ ഈ കുട്ടികൾക്ക് വേണ്ട പരിചരണം നൽകണമെന്ന് അഭ്യർഥിക്കുന്നു’ -കെജ്രിവാൾ പറഞ്ഞു.

Continue Reading

ഗുജറാത്തിൽ മരണ നിരക്കിൽ കൃത്രിമം: സർക്കാർ കണക്കിൽ 4200 കൊവിഡ് മരണങ്ങൾ; വിതരണം ചെയ്തത് 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ

ഗുജറാത്തിൽ മരണ നിരക്കിൽ കൃത്രിമം..ഗുജറാത്ത് സർക്കാറിന്റെ കണക്കുകൾ പ്രകാരം മാർച്ച് മുതൽ മെയ് 10 വരെ 4218 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാൽ 71 ദിവസത്തിനുള്ളിൽ 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ ഔദ്യോഗികമായി വിതരണം ചെയ്തു. 65,085 എണ്ണത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ കൊവിഡ് മരണ നിരക്കിൽ കൃത്രിമം നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സർക്കാർ മരണത്തെ കുറച്ച് കാണിക്കുന്നതായും, ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം മരണങ്ങൾ ഗുജറാത്തിൽ സംഭവിച്ചിരിക്കാമെന്നും അക്ഷേപമുണ്ട്.

Continue Reading