മൊഗ്രാലിൽ കൊവിഡ് പോസിറ്റീവായി മരണപ്പെട്ട എൻ.കെ.മുഹമ്മദ് എന്നവരുട മയ്യിത്ത്മൊഗ്രാൽ കൊപ്പളം വലിയ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി

മൊഗ്രാലിൽ കൊവിഡ് പോസിറ്റീവായി മരണപ്പെട്ട എൻ.കെ.മുഹമ്മദ് എന്നവരുട മയ്യിത്ത് കുമ്പള പഞ്ചായത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളായ യൂനുസ് മൊഗ്രാൽ . ഉച്ചുബന്നങ്കുളം. സിദ്ധിക്ക് പി.കെ. നഗർ . നിസാം കൊടിയമ്മ. ഇർഫാൻ ബംബ്രാണ, ജംഷീർ മൊഗ്രാൽ . എന്നിവർ മൊഗ്രാൽ കൊപ്പളം വലിയ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി

Continue Reading

കാസര്‍കോട് ജില്ലയില്‍ 906 പേര്‍ക്ക് കൂടി കോവിഡ്, 617 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 906 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.ചികിത്സയിലുണ്ടായിരുന്ന 617 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 8895 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Continue Reading

സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ശ്മശാനത്തിലെത്തിച്ച് ബന്ധുക്കള്‍ ; ആംബുലന്‍സോ വാഹനങ്ങളോ ഇല്ല

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് സ്ത്രീയുടെ മൃതദേഹം ബൈക്കിൽ ഇരുത്തി ശ്മശാനത്തിലെത്തിച്ച് ബന്ധുക്കള്‍. ആശുപത്രിയിൽനിന്ന് മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ കുടുംബത്തിന് ആംബുലന്‍സോ മറ്റു വാഹനങ്ങളോ ലഭിച്ചില്ല. തുടര്‍ന്ന് മകനും മരുമകനും ചേർന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. കോവിഡ് രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 50കാരിയായ സ്ത്രീയെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെയാണ് അവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ നിന്ന് പരിശോധന ഫലം പറത്തുവരുന്നതിനു മുമ്പ് സ്ത്രീ മരിച്ചിരുന്നു.

Continue Reading

സാമൂഹിക അകലം പാലിക്കാത്ത ഒരു കോവിഡ് രോഗി 30 ദിവസം കൊണ്ട് 406 പേർക്ക് രോഗം പടർത്തുമെന്ന് കേന്ദ്രം

കോവിഡിന്‍റെ രണ്ടാഘട്ടത്തിലും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒരു കോവിഡ് രോഗിയില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് അസുഖം പകരുമെന്ന കണക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ശരിയായ വിധം ധരിക്കണമെന്നും കോവിഡ് വ്യാപനം തടയാന്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഒരു വാര്‍ത്താസമ്മേളനത്തിനിടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് […]

Continue Reading

മാസങ്ങളായി വീടിന് പുറത്തിറങ്ങാത്ത കാസർകോട്ടെ വൃദ്ധ ദമ്പതികൾക്കും കൊച്ചു മകൾക്കും കോവിഡ്

കാസറഗോഡ്:മാസങ്ങളായി വീടിനു പുറത്തിറങ്ങാത്ത 60 വയസ് കഴിഞ്ഞ സ്ത്രീക്കും 70 കഴിഞ്ഞ പുരുഷനും 10 വയസുള്ള കൊച്ചു മകൾക്കും കോവിഡ് പോസിറ്റീവ്. മാസങ്ങളായി വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത ഇവർക്ക് എങ്ങനെ കോവിഡ് വന്നു എന്നു ചോദിച്ച് മകൻ ഗൾഫിൽ നിന്നു വിളിച്ചു. നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം സംശയം ഇതു തന്നെ. പനിയും ചുമയും ശരീര വേദനയും വയറിളക്കവും ഒക്കെയായത് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ പോയപ്പോൾ നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവ് എന്ന് അറിഞ്ഞത്. 10 വയസുകാരിക്ക് എക്സ്റേ […]

Continue Reading

പി എം ഫണ്ടിലേക്ക് സംഭാവന നൽകി കമ്മിൻസ്.ട്വീറ്റ് ഏറ്റെടുത്തു ആരാധകർ

കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സഹായിക്കാൻ ഓസ്‌ട്രേലിയയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫാസ്റ്റ് ബോളർ പാറ്റ് കമ്മിൻസ് പി‌എം കെയേഴ്സ് ഫണ്ടിലേക്ക് 50,000 ഡോളർ സംഭാവന നൽകി. ആശുപത്രികൾക്കായി ഓക്സിജൻ സാധനങ്ങൾ വാങ്ങാൻ രാജ്യത്തെ സഹായിക്കുന്നതിനായി ഫണ്ടിലേക്ക് സംഭാവന നൽകിയതായി കമ്മിൻസ് പറഞ്ഞു. “വർഷങ്ങളായി ഞാൻ വളരെ സ്നേഹിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ, ഇവിടത്തെ ആളുകൾ ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഊഷ്‌മളവും ദയയുള്ളതുമാണ്. പലരും വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നത് ഈ സമയത്ത് എന്നെ […]

Continue Reading

കോവിഡ് ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം;ഗുരുതരമല്ലാത്ത രോഗികൾ മൂന്നു ദിവസത്തിനു ശേഷം ഡിസ്ചാർജ് ;നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: കോവിഡ് ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം. ഗുരുതരമല്ലാത്ത രോഗികൾക്ക് മൂന്നു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.നേരിയ ലക്ഷണം ഉള്ളവർക്ക് ലക്ഷണം ഭേദമായി മൂന്നു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാം . ടെസ്റ്റ് നടത്താതെ ആശുപത്രി വിടുന്നവർ 17 ദിവസം വീട്ടു നിരീക്ഷണത്തിൽ കഴിയണം

Continue Reading