സഹകരണ പ്രസ്സിലെ ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു

കാറഡുക്ക:വിദ്യാനഗർ സഹകരണ പ്രസ്സിലെ ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു . കാറഡുക്ക കോളിയടുക്കത്തെ കലാവതി എന്ന ശശികല(46) ആണ് ഇന്ന് പുലർച്ചെ മൂന്നിന് മരണപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ചയായി ചെങ്കള സഹകരണ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.പരേതരായ നാരായണൻ മണിയാണി – കമല എന്നിവരുടെ മകളാണ് .രാജേഷ് (അധ്യാപകൻ) ചന്ദ്രാവതി, രമണി എന്നിവർ സഹോദരങ്ങളാണ്

Continue Reading

കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്സിൻ കൊച്ചിയിലെത്തിച്ചു

കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്സിൻ കൊച്ചിയിലെത്തിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ മറ്റു ജില്ലകളിലേക്ക് മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 3.5 ലക്ഷം കോവിഷീൽഡ് വാക്സിൻ എറണാകുളത്ത് എത്തിച്ചത്. 12 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വാക്സിൻ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി . ഇവിടെനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വാക്സിൻ കൊണ്ടുപോകും. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ് – കാസറഗോഡ് 766

ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 29,318 പേര്‍ക്ക് രോഗമുക്തി; മരണം 68 കേരളത്തിൽ 35,801 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസർഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. […]

Continue Reading

മഞ്ചേശ്വരം നിയുക്ത എം ൽ എ എ കെ എം അശ്‌റഫിന് കോവിഡ്-അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്

Continue Reading

ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ കൊറോണ വൈറസുകളെ ജൈവായുധമാക്കി ഉപയോഗിക്കുന്ന കാര്യം ആലോചിച്ചിരുന്നതായി രേഖകൾ

സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് പ്രബന്ധമായ ‘ The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons’ എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.ചൈനീസ് സൈനിക ശാസ്ത്രജ്ഞരും വൈറോജിസ്റ്റുകളും ചേർന്നാണ് പ്രബന്ധം തയ്യാറാക്കിയത്. സാർസ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്ന് മുദ്രകുത്തപ്പെടുകയും, വളർന്നുവരുന്ന ഹ്യൂമൻഡിസീസ് വൈറസായി കൈകാര്യം ചെയ്യാനും പിന്നീടത് ആയുധമായി […]

Continue Reading

എം പി രാജ്മോഹൻ ഉണ്ണിത്താൻ്റെ വക പ്രാദേശിക വികസന പദ്ധതിയിൽ നിന്ന് മൂന്നു ആംബുലൻസുകൾ

എം പി രാജ്മോഹൻ ഉണ്ണിത്താൻ്റെ വക പ്രാദേശിക വികസന പദ്ധതിയിൽ നിന്ന് മൂന്നു ആംബുലൻസുകളുംകാസർഗോഡ് ജനറൽ ഹോസ്പിറ്റൽ,മംഗൽപാടി താലൂക്ക് ഹോസ്പിറ്റൽ,മുളിയാൽ സി എച്ച് സി എന്നിവക്കായി ആണ് ആംബുലൻസുകൾ അനുവദിച്ചത്

Continue Reading

കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്

കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്​. ഓക്സിജന്‍ സിലിണ്ടറുകള്‍, കിടക്കകള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നീവ ലഭ്യമാക്കാനാണ്​ പന്ത്​ സഹായിക്കുക. രാജ്യത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ്​ കാലത്ത്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും പന്ത്​ സഹായം നല്‍കും. ശനിയാഴ്ച്ച സമൂഹ മാധ്യമങ്ങള്‍ വഴിയാണ്​ പന്ത്​ ഇക്കാര്യം അറിയിച്ചത്​. കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏ​ര്‍പ്പെട്ട മുന്‍നിര പോരാളികളെ പന്ത്​ അഭിനന്ദിക്കുകയും ചെയ്​തു.

Continue Reading

കോവിഡ് ഭേദമാക്കുന്ന മരുന്നുമായി ഡിആർഡിഒ; അടിയന്തര ഉപയോഗത്തിന് അനുമതി

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായ ഘട്ടത്തിൽ പ്രതീക്ഷയേകി പുതിയ മരുന്ന് വരുന്നു. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻ‌മാസ്) വികസിപ്പിച്ചെടുത്ത 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് -19 ചികിത്സയിൽ ഏറെ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. അടിയന്തര ഘട്ടങ്ങളിൽ ഈ മരുന്ന് കോവിഡ് രോഗികളിൽ പ്രയോഗിക്കാൻ ഡിജിസിഐ അനുമതി നൽകി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഡിആർഎൽ)-ആയി സഹകരിച്ചാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയിൽ […]

Continue Reading

ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സൌകര്യങ്ങളിൽ അപര്യാപ്തതയേറി തുടങ്ങി. കഴിഞ്ഞ ദിവസം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് രോഗിയെ ബൈക്കിൽ കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു. നാട്ടിൽ ആംബുലൻസ് ക്ഷാമം രൂക്ഷമായതോടെ, സ്വന്തം ഓട്ടോറിക്ഷ തന്നെ ആംബുലൻസാക്കി മാറ്റിയിരിക്കുകയാണ് കൊല്ലം പരവൂരിലെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. പരവൂർ സ്വദേശിയായ വിജയ് ആണ് സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയത്. പരവൂർ മുൻസിപാലിറ്റിയിലെ ഒന്നാം ഡിവിഷനിലെ കൌൺസിലറും യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്‍റുമാണ് വിജയ്. പരവൂർ നഗരസഭാ പരിധിയിൽ […]

Continue Reading

‘മാസ്‌കിനും പള്‍സ് ഓക്സിമീറ്ററിനും അമിതവില ഈടാക്കിയാല്‍ നടപടി; ആംബുലന്‍സ് ഇല്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കണം’

തിരുവനന്തപുരം: പള്‍സ് ഓക്സിമീറ്റര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയയാരുന്നു മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ എന്നപോലെ പ്രതിരോധത്തില്‍ നിര്‍ണായകമായ […]

Continue Reading