കോവിഡോ? അതെന്താ? കാണാം വുഹാനിലെ ആഘോഷം

കോവിഡ് മഹാമാരി സുനാമിയായി ആഞ്ഞടിച്ചും ഇടയ്ക്കൊന്ന് പിന്‍വാങ്ങിയും വീണ്ടും ആഞ്ഞടിച്ചുമെല്ലാം ലോകരാജ്യങ്ങളെ പിടിച്ചുലയ്ക്കുകയാണ്. എന്നാല്‍ കോവിഡിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ളവര്‍ ഇങ്ങനെയൊരു വൈറസിനെ തന്നെ മറന്നുപോയെന്ന് തോന്നും അടുത്തിടെ പുറത്തുവന്ന വീഡിയോ കണ്ടാല്‍. പലരും മാസ്​ക്​ ഇടാതെയും സമൂഹ്യ അകലം പാലിക്കാതെയുമാണ് സംഗീതോത്സവത്തില്‍ പങ്കെടുത്തത്​. മെയ് ദിനം മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സ്ട്രോബെറി സംഗീതോത്സവത്തിലാണ് ആളുകള്‍ ഒത്തുകൂടിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ ഓണ്‍ലൈനിലായിരുന്നു. ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംഗീതോത്സവ സംഘാടകര്‍ അറിയിച്ചത്. […]

Continue Reading

വസ്ത്രകടയിൽ നിരവധി പേർ കൂട്ടം കൂടിയ ദൃശ്യം :പോലീസ് ഉടമയ്ക്കെതിരെ കേസെടുത്തു

ഉപ്പള : വസ്ത്ര കടയിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെ സ്ഥാപന ഉടമയ്ക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം മഞ്ചേശ്വരം പോലീസ് കേസടുത്തു. ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിപ്പിച്ചത്

Continue Reading

24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക്കൂടി കോവിഡ്; 3,449 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,82,833 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

Continue Reading

കോവിഡ് ബാധിച്ച കുഞ്ഞിന്‍റെ മൃതദേഹം മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു

കോവിഡ് ബാധിച്ച കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞു. ജമ്മുവിലെ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചാണ് മാതാപിതാക്കള്‍ രക്ഷപ്പെട്ടത്. ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കളോടും ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി എസ്.എം.ജി.എസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ദാരാ സിംഗ് പറഞ്ഞു. ടെസ്റ്റ് നടത്താന്‍ നില്‍ക്കാതെ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുഞ്ഞിന്‍റെ മൃതദേഹം […]

Continue Reading

510 കോടിയിലധികം വിലമതിക്കുന്ന കോവിഡ് -19 ചികിത്സാ മരുന്നുകൾ ഫൈസർ ഇന്ത്യക്ക് സംഭാവന ചെയ്യുന്നു

അമേരിക്കൻ ഫാർമ കമ്പനിയായ ഫൈസർ അതിന്റെ വിതരണ കേന്ദ്രങ്ങളിൽ നിന്ന് 70 മില്യൺ ഡോളർ (510 കോടിയിലധികം ഡോളർ) വിലയുള്ള കോവിഡ് -19 ചികിത്സാ മരുന്നുകൾ ഇന്ത്യയിലേക്ക് അയയ്ക്കുന്നു. “ഇന്ത്യയിലെ ഗുരുതരമായ COVID-19 അവസ്ഥയിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്, നിങ്ങളുടെ ഹൃദയം നിങ്ങളിലേക്കും നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഇന്ത്യയിലെ എല്ലാ ജനങ്ങളിലേക്കും പോകുന്നു,” ഫൈസർ സിഇഒ ആൽബർട്ട് ബൗർല ഫൈസർ ഇന്ത്യ ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ പറഞ്ഞു.

Continue Reading

കോവിഡ് വ്യാപനം രൂക്ഷം ; ലോക്‌ഡോൺ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും സുപ്രീംകോടതി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് തടയാനായി ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ഉപദേശിച്ച് സുപ്രീംകോടതി. സമ്പൂര്‍ണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ പറഞ്ഞത്. ഇന്നലെയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങൾ മതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൌണ്‍ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളില്‍ ലോക്ക്ഡൌണ്‍ […]

Continue Reading

കോവിഡ്​ വ്യാപനം അതീവ രൂക്ഷം ; രാജ്യത്ത്​ 3,68,147 പുതിയ ​രോഗബാധിതർ, മരണം 3417

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കുതിക്കുന്നു. 24 മണിക്കൂറിനിടെ 3,68,147 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 3417 ​പേർക്കാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ മൂലം ജീവൻ നഷ്​ടമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading

കാസറഗോഡ് ജില്ലയിൽ 1006 പേർക്ക് കൂടി കോവിഡ്, 93 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 1006 പേർക്ക് കൂടി കോവിഡ്, 93 പേർക്ക് രോഗമുക്തി കാസർകോട് ജില്ലയിൽ 1006 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 24.3. ചികിത്സയിലുണ്ടായിരുന്ന 93 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 10279 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12555 പേർ വീടുകളിൽ 11763 പേരും സ്ഥാപനങ്ങളിൽ 792 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12555 പേരാണ്. പുതിയതായി 1036 […]

Continue Reading

ഇന്ത്യയിൽ സമ്പൂർണ ലോക്‌ഡോൺ വേണം : ഡോ. ആന്‍റണി എസ് ഫൗച്ചി

ഇന്ത്യയിൽ സമ്പൂർണ ലോക്‌ഡോൺ വേണമെന്ന് കോവിഡ് വിദഗ്ധനായ ഡോ. ആന്‍റണി എസ് ഫൗച്ചി. രോഗവ്യാപനം തടയാൻ ലോക്ഡൗൺ സഹായകമാകും. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നിർദേശം. കുറച്ച് ആഴ്ചകള്‍ എങ്കിലും രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാണ് ഡോ. ആന്‍റണി എസ് ഫൗച്ചി പറയുന്നത് . അതുവഴി മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടന്ന് പോകുന്നത് അത്യന്തം ദുർഘടമായ സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ലോകം അടിയന്തരമായി ഇന്ത്യക്ക് ​സഹായമെത്തിക്കണം​. കോവിഡ്​ സാഹചര്യം കൈകാര്യം […]

Continue Reading

നാല് ലക്ഷവും കടന്ന് കോവിഡ് പ്രതിദിന കണക്ക് ; 3523 മരണം

രാജ്യത്ത് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3523 പേര്‍ മരിച്ചു. പ്രതിദിന രോഗികള്‍ നാലുലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 32,68,710പേര്‍ ചികില്‍സയിലുണ്ട്. ആകെ മരിച്ചത് 2,11,853 പേര്‍.

Continue Reading