നടന്‍ അല്ലു അര്‍ജുന് കോവിഡ്

നടന്‍ അല്ലു അര്‍ജുന് കോവിഡ് . അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞുപുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടുന്നത്. നടന്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദില്‍ ഉണ്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

Continue Reading

അമേരിക്ക 60 മില്യൺ കൊവിഡ് വാക്സിൻ കയറ്റി അയക്കാനൊരുങ്ങി

ആസ്ട്രസിനെക്കയുടെ 60 മില്യൺ കൊവിഡ് വാക്സിൻ കയറ്റി അയക്കാനൊരുങ്ങി അമേരിക്ക. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. കയറ്റിഅയക്കുന്ന വാക്സിനുകളുടെ ​ഗുണനിലവാരും സുരക്ഷയും ഉറപ്പ് വരുത്താനുള്ള നടപടികളിലാണ് നിലവിൽ അമേരിക്ക. കഴിഞ്ഞ മാസം മെക്സിക്കോയ്ക്കും കാനഡയ്ക്കും നാല് മില്യൺ വാക്സിനുകളാണ് അമേരിക്ക നൽകിയത്. ആസ്ട്രസിനെക്ക വാക്സിൻ നിലവിൽ അമേരിക്കയിൽ ഉപയോ​ഗിക്കുന്നില്ല. എഫ്ഡിഎ അനുമതി നൽകിയ വാക്സിനാണ് രാജ്യത്ത് ഉപയോ​ഗിക്കുന്നത്. അടുത്ത കുറച്ച് മാസത്തേക്ക് ആസ്ട്രസിനെക്ക വാക്സിനുകളുടെ ആവശ്യം രാജ്യത്ത് ഇല്ലെന്നും അതുകൊണ്ട് മിച്ചമുള്ള വാക്സിൻ ആവശ്യക്കാർക്കായി നൽകുകയാണെന്ന് വൈറ്റ് […]

Continue Reading

വാക്സിൻ ഉത്പാദകർ പല വില ഈടാക്കുന്നത് എങ്ങനെ; ചോദ്യങ്ങളുമായി സുപ്രിംകോടതി

ദൽഹി:രാജ്യത്തെ വ്യത്യസ്ത വാക്സിൻ വിലയിൽ നി‍‍ർണായക ഇടപെടലുമായി സുപ്രിംകോടതി. വിഷയത്തിൽ കേന്ദ്രസ‍‍ർക്കാ‍ നിലപാട് അറിയിക്കണമെന്ന് കോടതി നി‍‍‍ദേശിച്ചു. വാക്സിൻ വില നിർണയിക്കാൻ അവലംബിച്ച യുക്തിയും മാർഗവും എന്താണെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ വാക്സിൻ ആവശ്യകത എത്രയെന്നും അറിയിക്കാൻ നിർദേശിച്ച കോടതി അധികാരം പ്രയോ​ഗിക്കേണ്ടക് ഇപ്പോഴല്ലേയെന്നും കേന്ദ്ര സർക്കാരിനോട് ചോദിച്ചു. പല ഉത്പാദകർ പല വില ഈടാക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. […]

Continue Reading

ഇന്ത്യയ്ക്ക് സഹായം നല്‍കുമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് 

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയ്ക്കു നേരെ സഹായഹസ്തം നീട്ടി ടെക് ഭീമന്‍ ആപ്പിള്‍. ഇന്ത്യയിൽ കോവിഡ് വിനാശകരമായി മുന്നേറുമ്പോൾ ഞങ്ങളുടെ ചിന്തകൾ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. കോവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും ആപ്പിളിന്‍റെ പിന്തുണയുണ്ടാകും. ഇന്ത്യയ്ക്കായി സഹായങ്ങൾ നൽകുമെന്നും ടിം കുക്ക് ട്വീറ്റ് ചെയ്തു. അതേസമയം, സഹായം ഉറപ്പാക്കുന്നത് എൻ.ജി.ഒകളിലൂടെയാണോ അതോ നേരിട്ടാണോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ആഗോള ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റും ഗൂഗിളും കോവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു […]

Continue Reading

യുദ്ദം കോവിഡിനു എതിരെയാണ് , കോൺഗ്രസിനു എതിരെ അല്ല : രാഹുൽ ഗാന്ധി

യുദ്ധം കോവിഡിനെതിരെയാണെന്നും അത് കോൺഗ്രസിനോ മറ്റ് രാഷ്ട്രീയ എതിരാളികൾക്കോ എതിരല്ലെന്നും മോദി സർക്കാർ മനസ്സിലാക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സർക്കാർ മുഴുവൻ പ്രശ്‌നങ്ങളും തെറ്റായി കൈകാര്യം ചെയ്തുവെന്നും രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും ഓക്സിജൻ കിടക്കകളുടെയും അവശ്യ മരുന്നുകളുടെയും കുറവുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പിസിസി കൺട്രോൾ റൂമുകളുമായി ഏകോപിപ്പിക്കാനും കൊറോണ വൈറസ് ബാധിച്ചവർക്ക് സഹായവും ആശ്വാസവും നൽകാനും കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നാലുപേരെ കൺട്രോൾ റൂമിലേക്ക് നിയമിച്ചു. മനീഷ് […]

Continue Reading

ആംബുലന്‍സില്‍ കുത്തിനിറച്ച് ചാക്കുകെട്ടുകള്‍ പോലെ 22 മൃതദേഹങ്ങള്‍; മഹാരാഷ്ട്രയില്‍ നിന്നും ഹൃദയം തകര്‍ക്കുന്നൊരു കാഴ്ച

ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഒരു ആംബുലന്‍സില്‍ കുത്തിനിറച്ചിരിക്കുകയാണ് നിമിഷങ്ങള്‍ക്കുള്ളിലാണ് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രാണവായു കിട്ടാതെ, ചികിത്സാ സൌകര്യമില്ലാതെ കോവിഡ് രോഗികള്‍ മരിച്ചുവീഴുന്നു. സംസ്കരിക്കാന്‍ സ്ഥലമില്ലാതെ മൃതദേഹങ്ങള്‍ കുന്നുകൂടി നില്‍ക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് അവസാനം ഇടം ഒരുക്കാന്‍ ഉറ്റവര്‍ ശ്മശാനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു..കഴിഞ്ഞ ഒരു മാസമായി ഇന്ത്യയിലെ കാഴ്ചകള്‍ ഏതൊരാളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവന്നൊരു വാര്‍ത്തയും നമ്മെ വീണ്ടും ഇരുത്തിച്ചിന്തിപ്പിക്കും. രോഗം വരാതെ നോക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്ന്. […]

Continue Reading

രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനിറങ്ങി ടാറ്റ: ഓക്‌സിജൻ വിതരണ പരിധി 600 ടണ്ണായി ഉയർത്തി

കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള പ്രതിദിന ഓക്‌സജിന്‍ വിതരണ പരിധി ഉയര്‍ത്തി ടാറ്റ സ്റ്റീല്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള പ്രതിദിന ഓക്‌സജിന്‍ വിതരണ പരിധി ഉയര്‍ത്തി ടാറ്റ സ്റ്റീല്‍. 600 ടണ്ണായാണ് ഓക്‌സിജന്‍ പരിധി ഉയര്‍ത്തിയിരിക്കുന്നത്. ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ജനങ്ങളെ രക്ഷിച്ചെടുക്കുന്നതിനുമായി കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ടാറ്റ സ്റ്റീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്കായി 300 ടണ്‍ ലിക്യുഡ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്തതായി കമ്പനി വക്താവ് വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിലും […]

Continue Reading

സൗജന്യ കോവിഡ് ചികിത്സയുമായി മാലിക് ദീനാർ ഹോസ്പിറ്റൽ

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് സൗജന്യ കോവിഡ് ചികിത്സയുമായി മാലിക് ദീനാർ ഹോസ്പിറ്റൽ.

Continue Reading

കൊവിഡില്‍ വലയുന്ന ദല്‍ഹിയ്ക്ക് കര്‍ഷകരുടെ കൈത്താങ്ങ്; ആശുപത്രികളില്‍ ഭക്ഷണമെത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂദല്‍ഹി: കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ദല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണപ്പൊതികളെത്തിക്കാന്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരു വിഭാഗം കര്‍ഷക സംഘടനകളാണ് ആശുപത്രികളില്‍ ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ദല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലായി സമരം ചെയ്യുന്ന കര്‍ഷകര്‍ നഗരത്തിലെ ആശുപത്രികളില്‍ ഭക്ഷണപ്പൊതികളും അവശ്യവസ്തുക്കളും നല്‍കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. ഗാസിപൂരിലെ കര്‍ഷകര്‍ ബസ് ടെര്‍മിനലുകളിലും മറ്റും നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ സിംഗു അതിര്‍ത്തിയില്‍ വെച്ച് ഭക്ഷണം വിതരണം […]

Continue Reading

വോട്ടെണ്ണലിൽ ലോക്ഡൗണിന് പകരം കടുത്ത നിയന്ത്രണം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതിയിൽ സർക്കാർ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടന്നും വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ തടയണമെന്നും ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് സർക്കാരിന്റെ നിലപാട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഹർജി കുറച്ചു […]

Continue Reading