കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള പ്രതിദിന ഓക്‌സജിന്‍ വിതരണ പരിധി ഉയര്‍ത്തി ടാറ്റ സ്റ്റീല്‍.
കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള പ്രതിദിന ഓക്‌സജിന്‍ വിതരണ പരിധി ഉയര്‍ത്തി ടാറ്റ സ്റ്റീല്‍. 600 ടണ്ണായാണ് ഓക്‌സിജന്‍ പരിധി ഉയര്‍ത്തിയിരിക്കുന്നത്. ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ജനങ്ങളെ രക്ഷിച്ചെടുക്കുന്നതിനുമായി കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ടാറ്റ സ്റ്റീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്കായി 300 ടണ്‍ ലിക്യുഡ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്തതായി കമ്പനി വക്താവ് വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിലും അകമഴിഞ്ഞ സഹായ സഹകരണങ്ങളാണ് ടാറ്റ ഗ്രൂപ്പില്‍നിന്നും ഉണ്ടായിട്ടുള്ളത്. നേരത്തെ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ എത്തിക്കുന്നതിനായി 24 ക്രെയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യുമെന്ന് ടാറ്റ വ്യക്തമാക്കിയിരുന്നു.