മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനി ധിയിലേക്ക് അഞ്ച് ദിവസം കൊണ്ട് 5,28,091 രൂപ സമാഹരി ച്ച് നൽകി എസ്എഫ്ഐ ജി ല്ലാകമ്മിറ്റി

കാസറഗോഡ് :മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനി ധിയിലേക്ക് അഞ്ച് ദിവസം കൊണ്ട് 5,28,091 രൂപ സമാഹരി ച്ച് നൽകി എസ്എഫ്ഐ ജി ല്ലാകമ്മിറ്റി. 15 മുതൽ 19 വരെ സംഘടിപ്പിച്ച വാക്സിൻ ചലഞ്ചി ലൂടെയാണ് തുക സമാഹാരിച്ച ത്. വിവിധ പ്രവർത്തനങ്ങളാണ് പണം സമാഹരിക്കാൻ സംഘ ടിപ്പിച്ചത്. ചിത്രം വരച്ചു നൽകി യും കവിത എഴുതികൊടുത്തും നൂറു രൂപ ചലഞ്ചുനടത്തിയും പണകുടുക്ക നൽകിയുമൊക്കെ നിരവധി പേർ ക്യാമ്പയിന്റെ ഭാ ഗമായി. വിവിധ ഏരിയാ കമ്മി റ്റികൾ സമാഹാരിച്ച തുക ചെറുവത്തൂർ […]

Continue Reading

കോവിഡ് പ്രതിരോധം;25 ലക്ഷം രൂപ സംഭാവനയുമായി തമിഴ് സൂപ്പർ താരം അജിത് കുമാർ

കോവിഡ് -19 വ്യാപിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് (സിഎംപിആർഎഫ്) നടൻ അജിത് കുമാർ 25 ലക്ഷം സംഭാവന നൽകി. ബാങ്ക് ട്രാൻസ്ഫർ (ആർടിജിഎസ്) വഴി 25 ലക്ഷം താരം സംഭാവന ചെയ്തതായി സംസ്ഥാന സർക്കാരിന്റെ അറിയിപ്പിൽ പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയത്.

Continue Reading

കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്

കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്​. ഓക്സിജന്‍ സിലിണ്ടറുകള്‍, കിടക്കകള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നീവ ലഭ്യമാക്കാനാണ്​ പന്ത്​ സഹായിക്കുക. രാജ്യത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ്​ കാലത്ത്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും പന്ത്​ സഹായം നല്‍കും. ശനിയാഴ്ച്ച സമൂഹ മാധ്യമങ്ങള്‍ വഴിയാണ്​ പന്ത്​ ഇക്കാര്യം അറിയിച്ചത്​. കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏ​ര്‍പ്പെട്ട മുന്‍നിര പോരാളികളെ പന്ത്​ അഭിനന്ദിക്കുകയും ചെയ്​തു.

Continue Reading

ഒരൊറ്റ ദിനം; കോവിഡിനായി കോലിയും അനുഷ്‌കയും ശേഖരിച്ചത് 3.6 കോടി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും ശേഖരിച്ചത് 3.6 കോടി രൂപ. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കീറ്റോ വഴിയാണ് ധനശേഖരണം. ഏഴു കോടിയുടെ ഫണ്ടാണ് താരങ്ങൾ ലക്ഷ്യം വച്ചിരുന്നത്. ഇതിലേക്ക് രണ്ടു കോടി ഇരുവരും സംഭാവന ചെയ്തിരുന്നു. ഏഴു ദിവസം കൊണ്ട് ഏഴു കോടിയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ആളുകളുടെ പ്രതികരണത്തില്‍ വികാരാധീനനായിപ്പോകുന്നുവെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു.

Continue Reading