കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും ശേഖരിച്ചത് 3.6 കോടി രൂപ. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കീറ്റോ വഴിയാണ് ധനശേഖരണം.
ഏഴു കോടിയുടെ ഫണ്ടാണ് താരങ്ങൾ ലക്ഷ്യം വച്ചിരുന്നത്. ഇതിലേക്ക് രണ്ടു കോടി ഇരുവരും സംഭാവന ചെയ്തിരുന്നു. ഏഴു ദിവസം കൊണ്ട് ഏഴു കോടിയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ആളുകളുടെ പ്രതികരണത്തില്‍ വികാരാധീനനായിപ്പോകുന്നുവെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു.