കൊവിഡ് മൂന്നാം തരംഗമോ? മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കും വൈറസ് സ്ഥിരീകരിച്ചു

മുംബൈ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചനകളെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തില്‍, കുട്ടികള്‍ക്കായി കൊവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഇതിനോടകം ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Continue Reading

ഇന്ധനവില കുതിച്ചു തന്നെ ; ഈ മാസം കൂട്ടുന്നത് പതിനാറാം തവണ ; പെട്രോൾ വില 97 ലേക്ക്

തിരുവനന്തപുരം :  ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയും. മേയിൽ 16 തവണയാണ് ഇന്ധവില കൂട്ടിയത്.

Continue Reading

മൃതദേഹത്തിൽ നിന്ന് കോവിഡ് പകരുമോ? എയിംസ് പഠനം പറയുന്നത്…

കോവിഡ് ബാധിച്ചു മരിച്ചവരുടെ ശരീരത്തിൽ നിന്ന് രോഗം പകരുമോ എന്നതാണ് എല്ലാവരുടെയും ആശങ്ക . ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഇതിനുള്ള ഉത്തരം കണ്ടെത്തി. കോവിഡ്, ശവശരീരത്തിൽ നിന്ന് വ്യാപിക്കില്ല എന്നാണ് പഠനം പറയുന്നത്. മരിച്ച് 12 മുതൽ 24 മണിക്കൂർ വരെ കഴിഞ്ഞ്, മരണമടഞ്ഞവരുടെ വായിലോ മൂക്കിലോ കൊറോണവൈറസ് ആക്ടീവ് ആയിരിക്കില്ല എന്നും ശവശരീരങ്ങളിൽ നിന്ന് കൊറോണ വൈറസ് പകരില്ല എന്നും എയിംസ് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്‌ത […]

Continue Reading

പുതിയ ഐ.ടി ചട്ടം: ഉദ്യോഗസ്​ഥരുടെ പട്ടിക കേന്ദ്രത്തിന്​ സമർപിച്ച്​ ഗൂഗ്​ൾ, ഫേസ്​ബുക്ക്​, വാട്​സാപ്​

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഐ.ടി ചട്ടങ്ങൾ ആവശ്യപ്പെടുന്ന പുതിയ ഉദ്യോഗസ്​ഥരെ നിയമിച്ച്​ പേരുവിവരങ്ങൾ കേന്ദ്രത്തിന്​ സമർപിച്ച്​ മുൻനിര ഡിജിറ്റൽ കമ്പനികൾ. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കുന്ന ഉദ്യോഗസ്​ഥ​ൻ, പരാതി പരിഹാര ഉദ്യോഗസ്​ഥൻ, ബന്ധപ്പെടാനുള്ള നോഡൽ ഉദ്യോഗസ്​ഥൻ എന്നിവരെയാണ്​ ഓരോ കമ്പനിയും നിയമിക്കേണ്ടത്​. ഗൂഗ്​ൾ, ഫേസ്​ബുക്ക്​, വാട്​സാപ്​ എന്നിവയാണ്​ ഇതിനകം പട്ടിക സമർപിച്ചത്​. ട്വിറ്റർ ഇവ കൈമാറിയിട്ടില്ല. കഴിഞ്ഞ ദിവസം അടിയന്തരമായി പട്ടിക സമർപ്പിക്കാനാവശ്യപ്പെട്ട്​ കേന്ദ്ര ​െഎ.ടി മന്ത്രാലയം ഇവക്ക്​ കത്ത്​ നൽകിയിരുന്നു.

Continue Reading

അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രവിലക്ക് പരിഷ്‌കരിക്കുകയാണ് ഡി.ജി.സി.എ ചെയ്തത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച് ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുമെന്നും ഡി.ജി.സി.എ കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. […]

Continue Reading

രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നു; ഇന്ന് 1.86 ലക്ഷം കൊവിഡ് കേസുകൾ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,86,364 കേസുകളാണ്. 44 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3660 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,75,55,457 ആയി. ഇതിൽ 23,43,152 ആക്ടീവ് കേസുകളാണുള്ളത്. 2,48,93,410 പേർക്ക് രോഗമുക്തി നേടാനായി. പ്രതിദിന കേസുകൾ കുറയുന്ന സാഹചര്യത്തിലും മരണനിരക്ക് ഉയർന്നുതന്നെ നിൽക്കുകയാണ്.

Continue Reading

ആ​ശ​ങ്ക ഒഴിയാതെ കോവിഡ് മരണം : 24 മ​ണി​ക്കൂ​റി​നി​ടെ 4,454 മരണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,454 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ മൂ​ന്ന് ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി‌​ടെ 2,22,315 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,67,52,447 ആ​യി ഉ​യ​ർ​ന്നു.

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 2,76,110 പുതിയ കോവിഡ് കേസുകളും 3874 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,76,110 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 3874 പേര്‍ കൂടി മരിച്ചു. മരണസംഖ്യ കുറഞ്ഞു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജഗനാഥ് പഹാഡിയയും കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ 3,69,077 പേര്‍ രോഗമുക്തരായി. നിലവില്‍ 31,29,878 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2,57,72,400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,23,55,440 പേര്‍ രോഗമുക്തരായി.2,87,122 പേര്‍ മരണമടഞ്ഞു. 18,70,09,792 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ […]

Continue Reading

ചാണകവും നെയ്യും കത്തിച്ച​ പുക, ജയ്​ ശ്രീറാം വിളികൾ; കോവിഡിനെ നേരിടാൻ പുതിയ ‘വിദ്യ’യുമായി ബി.ജെ.പി നേതാവ്​

ലഖ്​നൗ: കോവിഡിനെ നേരിടാൻ അശാസ്​ത്രീയ മാർഗങ്ങൾ സ്വീകരിക്കരുതെന്ന്​ ഡോക്​ടർമാരും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ്​ നൽകു​േമ്പാഴും അന്ധവിശ്വാസങ്ങൾ യഥേഷ്​ടം തുടരുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ്​ പുതിയ വാർത്ത. ശംഖ്​ ഊതി ജയ്​ ശ്രീറാം വിളികളോടെ ‘പ്രത്യേക’ കൂട്ട്​ കത്തിച്ചാണ്​ ​കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്​. ഇതിന്​ നേതൃത്വം കൊടുത്തതാക​ട്ടെ ബി.ജെ.പി നേതാവായ ഗോപാൽ ശർമയാണ്​. ഇതിൽ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും വൈറസിനെ നിശിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.

Continue Reading

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ മരിച്ചത് ഇരുന്നൂറിലധികം ഡോക്ടർമാർ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (IMA) കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 244 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അൻപത് മരണങ്ങളാണ്. ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ബീഹാറാണ്. ഇവിടെ നിന്നും 69 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 34 മരണങ്ങളുമായി ഉത്തർപ്രദേശും 27 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഡൽഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 3% ഡോക്ടര്‍മാർ മാത്രമാണ് കോവിഡ് വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയത്. “കഴിഞ്ഞ വർഷം […]

Continue Reading