പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാട, ആണ്‍കുട്ടികള്‍ക്ക് ട്രൗസര്‍; ലക്ഷദ്വീപിലെ സ്‌കൂള്‍ യൂനിഫോമില്‍ മാറ്റം വരുത്താന്‍ നീക്കം

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ യൂമിഫോമില്‍ മാറ്റം വരുത്താന്‍ നീക്കം. ആണ്‍കുട്ടികള്‍ക്ക് ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാടയുമാണ് പുതിയ യൂനിഫോം. ഇതോടൊപ്പം ഹാഫ് കൈ ഷര്‍ട്ടുമാണ് കുട്ടികള്‍ ധരിക്കേണ്ടത്. ഇതിന് ക്വട്ടേഷന്‍ ക്ഷണിച്ചുള്ള നോട്ടിസ് വിദ്യാഭ്യാസ ഡയരക്ടര്‍ രാകേഷ് സിംഗാല്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് സ്റ്റിച്ച്ഡ് ട്രൗസറും (ഹാഫ് പാന്റ്) ഹാഫ് കയ്യുള്ള ഷര്‍ട്ടുമാണ് നോട്ടിസില്‍ പറയുന്നത്. ആറു മുതല്‍ പ്ലസ്ടു വരെയുള്ള ആണ്‍കുട്ടികള്‍ പാന്റും ഹാഫ ്‌കൈ ഷര്‍ട്ടും. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പ്രീ […]

Continue Reading

തേങ്ങയും ഓലയും പറമ്പിലിടരുത്; വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ

വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍. തേങ്ങയും ഓലയും പറമ്പിലിടരുതെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവില്‍ പറയുന്നത്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും. ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ല. ദ്വീപ് മാലിന്യമുക്തമാക്കാനാണ് പുതിയ തീരുമാനമെന്നാണ് ന്യായീകരണം. അതേസമയം ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് വിമര്‍ശനമുണ്ട്.

Continue Reading

ലക്ഷദ്വീപിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞു; ഒാൺലൈൻ ക്ലാസുകൾ മുടങ്ങിയേക്കുമെന്ന് ആശങ്ക

കൊച്ചി: ലക്ഷദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റർനെറ്റ് കഫേകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു. ദ്വീപിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കരടു നിയമങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ട് എത്തിക്കാനോ തപാൽ വഴിയോ അയക്കാൻ ജനങ്ങൾക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഒാൺലൈൻ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങൾ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല. ജൂൺ ഒന്നു മുതൽ ദ്വീപിൽ ഒാൺലൈൻ ക്ലാസുകൾ […]

Continue Reading

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം രേഖപ്പെടുത്തി മുളിയാർ മുസ്ലിം ലീഗ്

മുളിയാർ:ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യനടപടികൾ അവസാനിപ്പിച്ച്ദ്വീപിനെ രക്ഷിക്കണ മെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശവ്യാപകമായി നടത്തുന്നസമരത്തിന്എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി,മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മല്ലം വാർഡ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എന്നിവർഐക്യദാർഢ്യം രേഖപ്പെടുത്തി.

Continue Reading

നിയമസഭയില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം തിങ്കളാഴ്ച പാസാക്കും.പ്രമേയത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിയമസഭയിൽ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. ഇന്ന് ചേര്‍ന്ന കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടാകും കേരളം സ്വീകരിക്കുക. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് പിന്തുണച്ച് പ്രമേയം പാസാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

Continue Reading

ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎ

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎ. ക്യാമറയ്ക്ക് മുന്നിൽ വേണ്ടത് അഭിനയ മികവാണ്. എന്നാൽ ജീവിതത്തിൽ നായകനാകണമെങ്കിൽ ധീരത വേണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ‘ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം. ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം,അത് പറയാനുള്ള ധീരതയും. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണ’.

Continue Reading

‘പ്രതിഷേധം വൈകാതെ കെട്ടടങ്ങിക്കൊള്ളും’; നടപടികളുമായി മുന്നോട്ട് പോകാൻ പ്രഫുൽ പട്ടേൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

ലക്ഷദ്വീപിലെ ജനജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ജനരോഷം കത്തുമ്പോഴും വിവാദ നടപടികളില്‍ നിന്ന് പിന്നോട്ടുപോകാതെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ജനങ്ങളുടെ പ്രതിഷേധങ്ങളെ ഒരു പരിധിയില്‍ കവിഞ്ഞ് വിലവെക്കേണ്ടതില്ലെന്നാണ് പ്രഫുല്‍ പട്ടേലിന്റെ പക്ഷം. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വളരെ വേഗത്തില്‍ കെട്ടടങ്ങുമെന്നും പിന്നാലെ ദ്വീപില്‍ നിന്നുള്ള പ്രതിഷേധങ്ങളും അവസാനിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ലക്ഷദ്വീപിലെ രോഗികള്‍ക്കായുള്ള എയര്‍ ആംബുലന്‍സ് സൗകര്യത്തിലാണ് ഇപ്പോള്‍ ഏറ്റവും പുതിയതായി പ്രഫുല്‍ പട്ടേല്‍ പിടിമുറുക്കിയിരിക്കുന്നത്. രോഗികളെ വിദഗ്ധ ചികിത്സയ്‌ക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ […]

Continue Reading

‘ലക്ഷദ്വീപിൽ ഭീകരവാദ പ്രവർത്തനമില്ല’; കെ സുരേന്ദ്രനെ തള്ളി ദ്വീപ് ബിജെപി ഘടകം ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം

ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തെ തള്ളി ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം. ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തെറ്റായ പ്രചരണങ്ങളാണെന്നും മുഹമ്മദ് കാസിം പറഞ്ഞു.

Continue Reading

ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്രത്തിന്‍റെ വിലക്ക്

ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ വാര്‍ത്തകള്‍ക്കാണ് വിലക്ക്. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്‍റേതാണ് പോര്‍ട്ടല്‍. ഇതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ട്വീറ്റ് ചെയ്ത കെഎസ്‍യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്‍റേയും നടപടികള്‍ അവസാനിപ്പിക്കുക എന്നാണ് കെഎസ്‍യു ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ കെഎസ്‍യു സംസ്ഥാന […]

Continue Reading