വാക്‌സിൻ സ്വീകരിക്കാത്ത സ്കൂൾ അധ്യാപകർ പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാകേണ്ടിവരും. ഇക്കാര്യത്തിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും.കൊവിഡ് അവലോക യോഗത്തിന്റെ നിർദേശം, ആരോഗ്യവകുപ്പിന്റെ അഭിപ്രായം എന്നിവ പരിഗണിച്ചാവും വിദ്യാഭ്യാസ വകുപ്പ് തുടർ നടപടികളെടുക്കുക.പരിശോധനയിൽ പ്രശ്‌നങ്ങളില്ലെന്നു തെളിയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നിർദേശം. 5000 ൽ അധ്യാപകർ ഒരു ഡോസ് വാക്‌സിൻ പോലും എടുത്തിട്ടില്ല. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവരിൽ ഭൂരിപക്ഷവും വാക്‌സിൻ സ്വീകരിക്കാത്തത്. എന്നാൽ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യഥാർഥ ആരോഗ്യപശ്നമുള്ളത്.