കാസറഗോഡ് : കൊവിഡ് രണ്ടാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിൽ ഏറെ ദുരിതത്തിലായത് തെരുവ് കച്ചവടക്കാരാണ്.
എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധികൾ ഉണ്ടെങ്കിലും വിവിധ തരം തെരുവ് കച്ചവടം ചെയ്യുന്നവരുടെ ജീവിതത്തിലാണ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്.
വസ്ത്രങ്ങള്‍, ചെരുപ്പ്, കളിപ്പാട്ടം, പഴം, പച്ചക്കറി, മിഠായിയും സര്‍ബത്തും വില്‍ക്കുന്ന പെട്ടിക്കടക്കാരടക്കമുള്ളവരുടെ ജീവിതം ദുരിതം തന്നെയാണ്.
കാസറഗോഡ് ടൗണുകളിലും ബസ്സ്റ്റാന്‍ഡിലും തെരുവുകളിലും ബസുകളില്‍ കയറിയും ഉറൂസ്, ഉത്സവം തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ മഴയും വെയിലും കൊണ്ട് പൊടിയും പുകയും ശ്വസിച്ച് കച്ചവടം നടത്തിയാണ് ഇവര്‍ കുടുംബം മുന്നോട്ടു പോകാനുള്ള വരുമാനം കണ്ടെത്തിയിരുന്നത്.
ഇവരിൽ ഭൂരിപക്ഷവും സ്വന്തമായി വീടോ ഭൂമിയുമിയോ ഇല്ലാത്തവരാണ് .
ലോക്ക് ഡൗണ്‍ കാലത്ത് ചെലവിന് പോലും പോലും പണമില്ലാതെ ഇവരില്‍ പലരുടെയും കുടുംബങ്ങള്‍ പട്ടിയില്ലാണ്.
വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ കീഴിലുള്ള സംഘടനകള്‍ ഇവര്‍ക്കുണ്ടെങ്കിലും അധിക പേരും അസംഘടിത മേഖലയില്‍പ്പെട്ടവരായതിനാല്‍ തൊഴില്‍ സുരക്ഷിതത്വമൊ ക്ഷേമനിധിയോ പെന്‍ഷനോ ഉള്‍പ്പെടെയുള്ള മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് അന്യമാണ്.