മുസ്ലിം ലീഗ് സമ്പൂർണ്ണ സമ്മേളനം ബാവിക്കര കെ.കെ.പുറത്ത് സമാപിച്ചു.

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം: ഹരിത ശക്തി, ചാലക ശക്തി എന്ന പ്രമേയം മുൻ നിർത്തി മൂന്ന് ദിവസ ങ്ങളിൽ നടത്തിയ മുളിയാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് സമ്പൂർണ്ണ സമ്മേളനം ആവേശ പൂർവ്വം സമാപിച്ചു. ബാവിക്കരകെ.കെ. പുറം ബാഫഖി തങ്ങൾ നഗറിൽ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി ഉപഹാര വിതരണവും
പഞ്ചായത്ത് പ്രസിഡണ്ട്
കെ.ബി.മുഹമ്മദ് കുഞ്ഞി അദര സമർ പ്പണവും ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണവും നടത്തി.
ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, യു.ഡി.എഫ്. ചെയർ മാൻ ബി.എം.
അബൂബക്കർ, ഷെരീഫ് കൊടവഞ്ചി,സിദ്ധീഖ് സോവിക്കാനം,അനീസ
മൻസൂർ മല്ലത്ത്, കുഞ്ഞമ്പു നമ്പ്യാർ, എ.ബി.കലാം, എ.പി. ഹസൈനാർ, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി, ബി.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
പഴയ കാല പ്രവർത്ത കരെയും, വിവിധ മേഖലയിൽ മികവു തെളിയിച്ചവരെയും ആദരിച്ചു.മുന്നോടി യായി നുസ്രത്ത് നഗറിൽ നിന്ന്ആരംഭിച്ച നടന്ന പ്രകടനത്തിന് മുക്രി അബ്ദുൽ ഖാദർ, അഹമ്മദ് മൂലയിൽ, മൊയ്തു മണിയങ്കോട്, അബൂബക്കർ ചാപ്പ,
ഷെരീഫ് പന്നടുക്കം, റസാഖ് ചാപ്പ, ഉമ്മർ ബെള്ളിപ്പാടി, കബീർ ബാവിക്കര,അഷ്റഫ് ബാവിക്കര,കബീർ മീത്തൽ, കെ.ബി. ബാസിത്,അറഫാത്ത് തൗഫീഖ് നഗർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *