രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,86,364 കേസുകളാണ്. 44 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3660 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,75,55,457 ആയി. ഇതിൽ 23,43,152 ആക്ടീവ് കേസുകളാണുള്ളത്. 2,48,93,410 പേർക്ക് രോഗമുക്തി നേടാനായി. പ്രതിദിന കേസുകൾ കുറയുന്ന സാഹചര്യത്തിലും മരണനിരക്ക് ഉയർന്നുതന്നെ നിൽക്കുകയാണ്.
