ബന്തിയോട്: ബന്തിയോട് യുവാവ് ട്രെയിൻ തട്ടി മരിച്ചു.
ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടിയതാകാമെന്ന് കരുതുന്നു.
മള്ളങ്കൈയിലെ പരേതനായ അബ്ദുൽ അസീസിന്റെ മകൻ അഷ്റഫ് ആണ് മരിച്ചത്.
ബേരിക്കയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടം.
കുമ്പള പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു