കുമ്പള : അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പിടിയിൽ. ഡ്രൈവർ അബ്ദുൽ ഖാദർ അറസ്റ്റിൽ.ചൊവ്വാഴ്ച വൈകിട്ട് കോടിയമ്മയിൽ നിന്നാണ് ടിപ്പർ ലോറി പിടികൂടിയത്.
കുമ്പള എസ് ഐ എം.പി ഷാജിയുടെ നേതൃത്വത്തിലാണ് മണൽ വേട്ട നടത്തിയത്. കെ എൽ 05വി 4277 എന്ന നമ്പർ ടിപ്പർ ആണ് പിടിയിലായത്.