യുഎഇ: യാത്ര വിലക്കില്‍ നാട്ടില്‍ കുടുങ്ങിയ യുഎഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ദുബായ്‌യിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി. ദുബായ്‌യില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്.
ഇതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ യുഎഇ കൈക്കൊള്ളും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുഎഇയില്‍ എത്താന്‍ പറ്റാതെ നാട്ടില്‍ കുടുങ്ങിയവരില്‍ വിസ കാലാവധി അവസാനിക്കാറായവര്‍ ഏറെയുണ്ടെന്നും അവര്‍ തികഞ്ഞ ആശങ്കയിലാണെന്നും യുഎഇ അധികൃതര്‍ക്ക് മുമ്പാകെ അറിയിച്ചതായി ഡോ. അമന്‍ പുരി പറഞ്ഞു