ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. യു.പിയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് താക്കീതു നല്‍കിയതിന് ചുട്ട മറുപടിയുമായാണ് മഹുവ മൊയ്ത്ര രംഗത്തെത്തിയത്. “മുഖ്യമന്ത്രി യോഗി ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആശുപത്രികളോട് പറയുന്നു ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നത് നിര്‍ത്തണം അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന്, നിങ്ങള്‍ എന്തുചെയ്യും അജയ് ബിഷ്ട് ജി, മരിച്ചവരേയും നിങ്ങള്‍ അടിച്ച് നിലംപരിശാക്കുമോ?” മഹുവ ട്വീറ്റ് ചെയ്തു.
