എം.ബി. രാജേഷ് നിയമസഭ സ്പീക്കർ
നിയമസഭ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം.ബി രാജേഷിന് 96 വോട്ടും, യു.ഡി.എഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നിയമസഭ ചേർന്നയുടൻ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.
Continue Reading