കടൽ ക്ഷോഭത്തിൽ ദുരിതം വിതച്ച കോയിപാടി പെർവാഡ് കൊപ്പളം പ്രദേശങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യും മഞ്ചേശ്വരം നിയുക്ത എം. എൽ.എ എ കെ എം അഷ്‌റഫും സന്ദർഷിച്ചു

കടൽ ക്ഷോഭത്തിൽ ദുരിതം വിതച്ച കോയിപാടി പെർവാഡ് കൊപ്പളം പ്രദേശങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യും മഞ്ചേശ്വരം നിയുക്ത എം. എൽ.എ എ കെ എം അഷ്‌റഫും സന്ദർഷിച്ചു. തീരദേശവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും അതു പോലെ ഇതിനൊരു ശാശ്വത പരിഹാരത്തിന് കടൽ ഭിത്തി നിർമിക്കാൻ മുഖ്യമന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തുമെന്നും മഞ്ചേശ്വരം നിയുക്ത എം. എൽ. എ എ കെ എം അഷ്‌റഫ്‌ അറിയിച്ചു. അതുപോലെ കേന്ദ്ര സഹായം ലഭിക്കാൻ എല്ലാവിധ പ്രവർത്തികൾക്കും മുന്നിട്ടിറങ്ങുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം […]

Continue Reading

കോവിഡ് മഹാമാരി: ജോലി നഷ്ടപെട്ട പ്രവാസികള്‍ക്ക് വിസയും ജോലിയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം; മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍: കോവിഡ് വ്യാപന കാലത്ത് നാട്ടില്‍ വന്നു തിരിച്ചു പോകാനാകാതെ ഗള്‍ഫിലെ കമ്പനികളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് വിസയും ജോലിയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ജില്ലയിലും, സംസ്ഥാനത്തുമായി ആയിരക്കണക്കിന് പ്രവാസികളാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, പ്രവാസികാര്യ വകുപ്പ് മന്ത്രിക്കും ദേശീയവേദി ഇ മെയില്‍ സന്ദേശമയച്ചു. പ്രവാസികളായ കെ പി ഗഫൂര്‍ മൈമൂണ്‍ നഗര്‍, എം എഫ് ഫക്രുദ്ദീന്‍ എന്നിവരുടെ […]

Continue Reading

കോവിഡ് വാക്സിൻ എടുക്കൂ, ഫോട്ടോ പകർത്തൂ, 5000 രൂപ നേടൂ: വാക്സിനേഷൻ എടുക്കുന്ന ഫോട്ടോ രസകരമായ ടാഗ്‌ ലൈനോടു കൂടി പോസ്റ്റ് ചെയ്യുന്നവർക്ക് 5000 രൂപയുടെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ;

ഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കൊറോണ അണുബാധ തടയുന്നതിനായി മോദി സര്‍ക്കാര്‍ വാക്സിനേഷന്‍ പ്രചാരണം ശക്തമാക്കി. ഈ സമയത്ത്, 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, വീട്ടില്‍ ഇരുന്നുകൊണ്ട് 5,000 രൂപ നേടാന്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു.നല്ല ടാഗ്‌ലൈന്‍ ഉപയോഗിച്ച്‌ വാക്‌സിന്‍ ഫോട്ടോ പങ്കിടുന്ന വ്യക്തിക്ക് സര്‍ക്കാരില്‍ നിന്ന് 5,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. my gov ഇന്ത്യയുടെ ട്വിറ്റര്‍ ഔദ്യോഗിക ഹാന്‍ഡിലില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ മാസവും […]

Continue Reading

കെൽപ്പുള്ളയാൾ പ്രതിപക്ഷനേതാവ് ആകണം; സമ്മർദ്ദങ്ങൾക്ക് നിന്നു കൊടുത്താൽ സമ്പൂർണ്ണ നാശം: തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ.

കാസര്‍കോട്: കോണ്‍ഗ്രസില്‍ സമ്ബൂര്‍ണമാറ്റം അനിവാര്യമാണെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം, പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് […]

Continue Reading

കോവിഡിൽ മരിച്ചവരെയോർത്ത്​ കണ്ണീരൊഴുക്കി മോദി; മുതലക്കണ്ണീരെന്ന്​ സോഷ്യൽ മീഡിയ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരെയോർത്ത്​ വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി ​ന​രേന്ദ്രമോദിയെ പരിഹസിച്ച്​ നെറ്റിസൺസ്​. വെള്ളിയാഴ്​ച സ്വന്തം മണ്ഡലമായ വാരാണസി​യിലെ ആരോഗ്യ പ്രവർത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്​ചക്കിടെയാണ്​ സംഭവം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്​ നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു. ‘കാശിയിലെ ഒരു സേവകനെന്ന നിലയിൽ, വാരാണസി​യിലെ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് പ്രശംസനീയമായ രീതിയിൽ ജോലി ചെയ്യുന്ന​ ഡോക്​ടർമാരോടും നഴ്​സുമ​ാരോടും ടെക്​നീഷ്യൻമാരോടും വാർഡ്​ ബോയ്​മാരോടും ആംബുലൻസ്​ ഡ്രൈവർ​മാരോടും’ -മോദി പറഞ്ഞു. കോവിഡ്​ -കോവിഡ്​ […]

Continue Reading

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും,24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപം കൊള്ളുന്ന […]

Continue Reading

രണ്ടാം പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് പികെ കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍

രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനം നേർന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. യു.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിമര്‍ശനം. വിമര്‍ശന കമന്റുകളൊന്നും ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല. മിന്നുന്ന വിജയം എല്‍.ഡി.എഫിന് സമ്മാനിച്ച താങ്കളും അഭിനന്ദനമര്‍ഹിക്കുന്നു, കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണം, പതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ എല്‍.ഡി.എഫിനെ കണ്ടുപഠിക്ക് തുടങ്ങിയവയാണ് വിമര്‍ശനം. മുസ്ലിം ലീഗ് പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തവണയും ഭൂരിപക്ഷം വിമര്‍ശനങ്ങളും വന്നതെന്നതും ശ്രദ്ധേയമാണ്.

Continue Reading

സത്യപ്രതിജ്ഞ ആഘോഷിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി : കുമ്പളയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോൾ കുമ്പള ശാന്തിപ്പളത്ത് സന്തോഷപ്രകടനം നടത്തിയ പ്രവർത്തകർ മുൻ വാർഡ് മെമ്പറിന്റെ വീട്ട് വളപ്പിൽ സൂക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫ്ലെക്സ് ബോർഡ് നശിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അഡ്വ ഉദയകുമാർ, മനോജ്‌ കുമാർ, സതീഷ് പൂജാരി കണ്ടാലറിയാവുന്ന രണ്ട് പേർ അടക്കം അഞ്ച് പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.

Continue Reading

മാതൃകയായി കോയിപ്പാടി പെർവാഡ് വൈറ്റ് ഗാർഡ് അംഗങ്ങൾ

കോയിപ്പാടി പെർവാഡ് കടൽക്ഷോഭം പ്രദേശത്ത് താൽക്കാലികമായി മണൽ ചാക്ക് വെച്ച് പ്രതിരോധം നടത്തി കൊയ്‌പാടി പെർവാഡ് വൈറ്റ് ഗാർഡ് അംഗങ്ങൾ.. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി ഹനീഫ് കൊയ്‌പാടി, ഹസ്സൈനാർ, എ ബി ഹനീഫ, ഇബ്രാഹിം എന്നിവർ നേതൃത്വം കൊടുത്തു.

Continue Reading

സിപിഎം നേതാവ് എം എച്ച് ഹാരീസിനെ ലീഗുകാര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമിച്ചു

ബേക്കല്‍: സിപിഎം നേതാവിനെ മുസ്ലിംലീഗുകാര്‍ അക്രമിച്ചു. പള്ളിക്കര ലോക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എച്ച് ഹാരിസിനെയാണ് അക്രമിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിക്കരയില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അക്രമം. ലീഗ് നേതാവും പഞ്ചായത്തംഗവുമായ അബ്ദുള്ള ഹാജിയുടെ മകന്‍ ഷാഹുലുവിന്റെ നേതൃത്വത്തിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷം ഹാരിസിനെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഹാരിസിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ സിപിഎം പള്ളിക്കര ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ […]

Continue Reading