മുളിയാർ പഞ്ചായത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ വിതരണം ചെയ്തു

ബോവിക്കാനം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് വിതരണം ചെയ്യുന്ന വൃക്ഷ തൈകൾ വിവിധ സംഘടനയ്ക്കും, ക്ലബ്ബുകൾക്കും പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് വിതരണം ചെയ്തു.

Continue Reading

നവജാത ശിശുവിൻറെ മൃതദേഹം പാറമടയിൽ കല്ലുകെട്ടി താഴ്ത്തിയ സംഭവത്തിൽ അമ്മയെ റിമാൻഡ് ചെയ്തു

കോ​ല​ഞ്ചേ​രി: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം പാ​റ​മ​ട​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യെ റി​മാ​ൻ​ഡ് ചെ​യ്തു. തി​രു​വാ​ണി​യൂ​ർ ആ​റ്റി​നി​ക്ക​ര തെ​ക്കു​ചേ​രി​മ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ശാ​ലി​നി(40)​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്ത​ത്. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്നു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണു യു​വ​തി ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്കി​യ​ത്. കു​ഞ്ഞി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്നു […]

Continue Reading

അജാനൂർ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം;കൊളവയൽ-പാലക്കി റോഡ് ശുചീകരണ പ്രവർത്തിയാരംഭിച്ചു

അജാനൂര്‍: അജാനൂര്‍ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കൊളവയല്‍-പാലക്കി റോഡ് ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നടന്നു. വര്‍ഷങ്ങളായി കാടുമൂടിയും മണ്ണടിഞ്ഞും കിടക്കുന്ന കൊളവയല്‍ പാലക്കി റോഡിന്റെ ശുചീകരണമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടുകൂടി കാടുകള്‍ വെട്ടി കളഞ്ഞും മണ്ണടിഞ്ഞ് ഉയര്‍ന്നുനില്‍ക്കുന്ന ഭാഗങ്ങള്‍ കുഴികള്‍ എടുത്തും വെള്ളത്തിന്റെ സുഖമായ സഞ്ചാരത്തിന് പാതയൊരുക്കി ശുചീകരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്പര്‍ ഹംസ സ്വാഗതവും […]

Continue Reading

ഇന്ന് 16,229 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 25,860 പേർ രോഗമുക്തി നേടി. കാസർകോട് ജില്ലയിൽ 392 പേർക്ക് കൂടി കോവിഡ്, 391 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Continue Reading

ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ

ന്യൂദല്‍ഹി: നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ദല്‍ഹി ഹൈക്കോടതി. രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. നടിയുടേത് മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

Continue Reading

നാളെ ലോക പരിസ്ഥിതി ദിനം: 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കാനൊരുങ്ങി ഹരിതകേരളം മിഷൻ

കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാളെ  ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. 1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു വര്‍ഷം മുതല്‍ ആറു മാസം വരെ കാലം പിന്നിട്ടവയുണ്ട്. തിരുവനന്തപുരം- 32, കൊല്ലം- 75, പത്തനംതിട്ട- 11, ആലപ്പുഴ -7, കോട്ടയം -30, ഇടുക്കി -7, എറണാകുളം- 5, തൃശൂര്‍ -30, പാലക്കാട് -88, മലപ്പുറം […]

Continue Reading

കൂടെയുണ്ട് യുഎഇ …! യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശങ്ക വേണ്ടെന്ന് ഇന്ത്യ

യുഎഇ: യാത്ര വിലക്കില്‍ നാട്ടില്‍ കുടുങ്ങിയ യുഎഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ദുബായ്‌യിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി. ദുബായ്‌യില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ യുഎഇ കൈക്കൊള്ളും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുഎഇയില്‍ എത്താന്‍ പറ്റാതെ നാട്ടില്‍ കുടുങ്ങിയവരില്‍ വിസ കാലാവധി അവസാനിക്കാറായവര്‍ ഏറെയുണ്ടെന്നും അവര്‍ തികഞ്ഞ ആശങ്കയിലാണെന്നും യുഎഇ അധികൃതര്‍ക്ക് മുമ്പാകെ അറിയിച്ചതായി ഡോ. അമന്‍ പുരി പറഞ്ഞു

Continue Reading

ഡോക്ടർ മനോഹർ റാവു;പാലക്കുന്നുകാരുടെ സ്വന്തം ഡോക്ടർ ഓർമയായി

പതിറ്റാണ്ടുകളായി പാലക്കുന്നിൽ ഡോക്ടറായി സേവനമനുഷ്ടിച്ച ഡോക്ടർ മനോഹർ റാവുവിനെ അറിയാവുന്നവർക്ക് മറക്കാൻ കഴിയില്ല…വർഷങ്ങൾക്കു മുമ്പ് കോട്ടിക്കുളത്ത് പ്രവർത്തിച്ചിരുന്ന സഹകരണ ആശുപത്രിയിൽ ഡോക്റായി മംഗലാപുരത്തു നിന്നും ‘ എത്തിയ മനോഹർ റാവു പിന്നീട് പാലക്കുന്ന് Eeyem complex ൽ Sushrutha Hospital ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ഡോക്ടർ സുനിത യും അവിടെ ഡോക്ടറായി സേവനമനുഷ്ടിച്ചിരുന്നു..ഗുരുതരമായ രോഗാവസ്ഥയിൽ തൻ്റെ മുമ്പിലെത്തിയ രോഗികളെ മറ്റൊന്നും ആലോചിക്കാതെ തൻ്റെ സ്വന്തം കാറിൽ സ്വയം ഓടിച്ച് മംഗലാപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അവിടുത്തെ പ്രഗൽഭരായ […]

Continue Reading

മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക് മരുന്നിനും, അടിസ്ഥാന സൗകര്യ വികസനത്തിനുമായി 15 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം

മൊഗ്രാൽ:മരുന്ന് ക്ഷാമത്തിന് പരിഹാരമെന്നോണം മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക് 2021- 22 വർഷത്തെ വാർഷിക പദ്ധതിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതി 15 ലക്ഷം രൂപ അനുവദി ച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, വാർഡ്‌ അംഗവുമായ നാസർ മൊഗ്രാലിന്റെ ഇടപെടലിനെത്തുടർന്നാണ് ഭീമമായ തുക യൂനാനി ആശുപത്രി മരുന്നിനായി വാർഷിക പദ്ധതിയിൽ വക കൊള്ളി ച്ചിരിക്കുന്നത്. ഡിസ്പെൻസറി തുടങ്ങിയതുമുതൽ കാലങ്ങളായി മരുന്നുക്ഷാമം നേരിടുന്നുണ്ട്. വർഷാവസാനം ആകുമ്പോൾ മരുന്നുക്ഷാമം നേരിടുക പതിവാണ്. രോഗികൾ കൂടുന്നതിനനുസരിച്ച് കുമ്പള ഗ്രാമ പഞ്ചായത്ത് മരുന്നിന് […]

Continue Reading

ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ

കാസർകോട് : ലോറിയില്‍ പലവ്യഞ്ജന സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന പുകയില ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി.ബുധനാഴ്ച്ച ഉച്ചയോടെയാണ് ലഹരി വേട്ട നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് ദേശീയ പാതയില്‍ കാത്ത് നില്‍ക്കുന്നതിനിടയില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14.ജി. 8053 നമ്പര്‍ ലോറി കൈ കാണിച്ച്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിവേഗതയില്‍ കുതിച്ച് പോവുകയായിരുന്നു.ഇവരെ പിന്തുടര്‍ന്ന് നഗരത്തില്‍ വെച്ചാണ് പിടികൂടിയത്. പല ചരക്ക് സാധനങ്ങള്‍ക്കടിയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കെ എം ഹാഷിം,മുഹമ്മദ് ആശബ്‌ (38 ) […]

Continue Reading