കൊറോണ ജാഗ്രതാ സമിതിയും, മാഷ് പദ്ധതി അംഗങ്ങളും കൈകോർത്തു കോയിപ്പാടിയിൽ കോവിഡ് വ്യാപന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കുമ്പള. കുമ്പള ഗ്രാമ പഞ്ചായത്തില്‍ 20-ആം വാര്‍ഡ് കോയിപ്പാടിയില്‍ കോവിഡ് വ്യാപന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊറോണ ജാഗ്രതാ സമിതി അംഗങ്ങളും മാഷ് പദ്ധതി പ്രതിനിധികളും കൈകോര്‍ത്തായിരുന്നു പരിപാടി.കോവിഡ് പോസിറ്റീവായ വീടുകള്‍ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു ബോധവല്‍ക്കരണം. പരിപാടിക്ക് വാര്‍ഡ് മെമ്പര്‍ സബൂറ, മാഷ് പദ്ധതി പ്രതിനിധി രഞ്ജിനി, കോസ്റ്റല്‍ പോലീസ് പ്രതിനിധി അനില്‍, അംഗന്‍വാടി ടീച്ചര്‍ ബിന്ദു, പി ടി എ പ്രസിഡണ്ട് ഹമീദ്, വളണ്ടിയര്‍മാരായ ഹബീബ്, അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Continue Reading

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ വാക്സിൻ ചാലഞ്ച് നിധിയിലേക്ക് മിൽമയുടെ 18,26,250 രൂപ സംഭാവന.

മലബാർ മിൽമയുടെ വക 15 ലക്ഷം രൂപയും,സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്മെന്റ് ഫൌണ്ടേഷൻ്റെ വിഹിതം 3 ലക്ഷം രൂപയും, മലബാർ മേഖല യൂണിയൻ ചെയർമാന്റെ ഒരു മാസത്തെ ഹോണറേറിയം തുകയായ 26250 രൂപയുമടക്കം 18,26,250 രൂപയുടെ ചെക്ക് ക്ഷീര വികസന വകുപ്പ് മന്ത്രിക്ക്, ചെയർമാൻ കെ. എസ്‌. മണി കൈമാറി.

Continue Reading

ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്‌സീൻ നൽകി; കുഴഞ്ഞു വീണ വീട്ടമ്മ ആശുപത്രിയിൽ

കോഴിക്കോട്∙ ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്‌സീൻ നൽകിയതിനെ തുടർന്നു കുഴഞ്ഞു വീണെന്ന പരാതിയോടെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്‌ഥതയുണ്ടെന്നും നിസാർ പറഞ്ഞു. ചൊവ്വ വൈകിട്ട് മുന്നേകാലോടെ ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് റജിലയും നിസാറും വാക്സീൻ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവയ്പ് എടുത്തത് […]

Continue Reading

സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ മുൻഗണനാ പട്ടിക പുതുക്കി; 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയായി ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ മുൻഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയായി ഉൾപ്പെടുത്തി. ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും. പൊലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ, മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ എന്നിവരും പട്ടികയിലുണ്ട്. 18 മുതൽ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷൻ […]

Continue Reading

ഭർത്താവിനെ കൊന്ന് മൂന്ന് കഷ്ണമാക്കി അടുക്കളയിൽ കുഴിച്ചിട്ടു; ഭാര്യയും കാമുകനും അറസ്റ്റിൽ

മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൂന്ന് കഷ്ണമാക്കി വീട്ടിലെ അടുക്കളിയിൽ കുഴിച്ചിട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കാമുകന്റെ സഹായത്തോടെയായിരുന്നു ഇരുപത്തിയേഴ് വയസ്സുള്ള യുവതി ഭർത്താവിനെ കൊന്ന് കുഴിച്ചു മൂടിയത്. യുവതിയുടെ ആറ് വയസ്സുള്ള മകൾ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കുട്ടിയാണ് സംഭവങ്ങൾ വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ റയീസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. റയീസിന്റെ ഭാര്യ ഷാഹിദ ഷെയ്ഖ് ആണ് അറസ്റ്റിലായത്. 2012 ലാണ് റയീസും ഷാഹിദയും വിവാഹിതരാകുന്നത്. മുംബൈയിൽ ജോലി അന്വേഷിച്ച് എത്തിയതായിരുന്നു […]

Continue Reading

കെഎസ്ആർടിസി ; ആ പേര് കേരളത്തിന് സ്വന്തം എന്ന് ഇനി കർണാടക ബസിൽ എഴുതില്ല;

കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം. കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതു ​ഗതാ​ഗത സർവീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോ​ഗിച്ച് വന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോ​ഗിക്കരുതെന്നും കാണിച്ച് 2014 ൽ കർണാടക നോട്ടിസ് അയച്ചിരുന്നു. തുടർന്ന് […]

Continue Reading

ഇസാഖ്​ ഹെർസോഗ്​ ഇസ്രായേൽ പ്രസിഡൻറായി തെര​​ഞ്ഞെടുക്കപ്പെട്ടു

ടെൽ അവീവ്​:മുതിർന്ന രാഷ്​ട്രീയ നേതാവ്​ ഇസാക്​ ഹെർസോഗിനെ ഇസ്രായേലി​െൻറ 11ാമത്​ പ്രസിഡൻറായി തെരഞ്ഞെടുത്തു. പാർലമെൻറിലെ രഹസ്യ ബാലറ്റിലൂടെയാണ്​ ഹെർസോഗിനെ തെരഞ്ഞെടുത്തത്​. 60കാനായ ഹെർസോഗ്​ ലേബർ പാർട്ടി നേതാവാണ്​. 1983 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ ഇസ്രായേൽ പ്രസിഡൻറായ ചെയിം ഹെർസോഗി​െൻറ മകനാണ്​ ഇസാഖ്​.120 അംഗങ്ങളിൽ 87 പേരുടെ പിന്തുണയോടെയാണ്​​ ഹെർസോഗ്​ എതിരാളിയായ മിറിയം പെരട്​സിനെ തോൽപ്പിച്ചത്​. നിലവിലെ പ്രസിഡൻറ്​ അടുത്ത മാസം നീങ്ങുന്നതോടെയാണ്​ ഹെർസോഗ്​ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക. താൻ എല്ലാവരുടെയും പ്രസിഡൻറ്​ ആയിരിക്കുമെന്ന്​ ഹെർസോഗ്​ വിജയശേഷം […]

Continue Reading

ഇനിയും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല ; കേന്ദ്രത്തോട് സുപ്രീംകോടതിയുടെ അഞ്ച് നിർദേശങ്ങൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി നിർണായക ഇടപെടലാണ് ഇന്ന് നടത്തിയത്. കേന്ദ്ര സർക്കാർ നയത്തെ നിശിതമായി വിമർശിച്ച കോടതി പ്രധാനമായും അഞ്ച് നിർദേശങ്ങളാണ് ഇന്ന് നൽകിയത്. 1. നയങ്ങൾ നടപ്പാക്കുന്നതിൽ കോടതി ഇടപെടരുതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, നയങ്ങൾ നടപ്പാക്കുമ്പോൾ പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് കോടതിക്ക് മൂകസാക്ഷിയായി കണ്ടുനിൽക്കാനാകില്ല. 2. കേന്ദ്ര ബജറ്റിൽ വാക്സിന് വേണ്ടി വകയിരുത്തിയ 35,000 കോടിയിൽ എത്ര തുക ഇതുവരെ ചെലവഴിച്ചു. 18നും 44നും […]

Continue Reading

5ജി: ജൂഹി ചൗളയുടെ ഹരജിയിലുള്ള ‘വെർച്വൽ വാദം കേൾക്കൽ’ പാട്ട്​ പാടി തടസ്സപ്പെടുത്തി അജ്ഞാതർ

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ബോളിവുഡ്​ നടി ജൂഹി ചൗള രംഗത്തെത്തിയത്​ വാർത്തയായി മാറിയിരുന്നു. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നടി, 5ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിയിൽ ഹരജി ഫയൽ ചെയ്യുകയായിരുന്നു. വയർലെസ്സ്​ സാ​ങ്കേതികവിദ്യ സൃഷ്​ടിക്കുന്ന ആരോഗ്യപ്രശ്​നങ്ങളെ കുറിച്ച്​ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. വയർലെസ്സ്​ സാ​ങ്കേതികവിദ്യ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​​ പൊതുവിലുള്ള വിലയിരുത്തലെന്നും​ ജൂഹി ചൗള ഹരജിയിൽ പറഞ്ഞിരുന്നു. ജൂഹി ചൗള നൽകിയ ഹരജിയിൽ ഇന്ന്​ ഡൽഹി ഹൈക്കോടതി വാദം കേട്ടിരുന്നു. കോവിഡി​െൻറ പശ്ചാത്തലത്തിൽ […]

Continue Reading

പൊവ്വൽ വാർഡ് മുസ്ലിം ലീഗ് ട്രഷററും, പൊവ്വൽ ജമാഅത്ത് വൈസ് പ്രസിഡണ്ടും,സാമൂഹ്യ പ്രവർത്തകനുമായ ചാൽക്കര ശാഫി നിര്യാതനായി

പൊവ്വൽ: പൊവ്വൽ വാർഡ് മുസ്ലിം ലീഗ് ട്രഷററും, പൊവ്വൽ ജമാഅത്ത് വൈസ് പ്രസിഡണ്ടും,സാമൂഹ്യ പ്രവർത്തകനുമായ ചാൽക്കര ശാഫി(65വയസ്സ്) നിര്യാതനായി.ഖൈറുന്നിസയാണ് ഭാര്യ.പരേതരായ ആമു,ബീഫാത്തിമ എന്നിവരുടെ മകനാണ്. മക്കൾ: ആബിദ, റഷീദ, സാജിദ, ഷാഹിന, ഷെരീഫ്,സമീർ (യൂത്ത് ലീഗ് ശാഖാ ജനറൽ സെക്രട്ടറി) മക്കളാണ്. സഹോദരങ്ങൾ:മഹമൂദ്, ഷംസുദ്ധീൻ,സുഹറ, ബീഫാത്തിമ്മ,പരേതരായ മുഹമ്മദ്,അബ്ദുൾ റഹ്മാൻ, അബദുൾ ഖാദർ,അച്ചിബി. മരുമക്കൾ: റസാഖ് കമ്പാർ,കാസിം കൊടിയമ്മ, ജലീൽ കോപ്പ, നവാസ് മൊഗ്രാൽ. യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പൊവ്വൽ ജമാ അത്ത് പള്ളിയിൽ ഖബറടക്കി.

Continue Reading