വളർത്തുനായയെ രക്ഷിക്കാൻ മുതലയുമായി മൽപ്പിടുത്തം നടത്തി ഉടമ

Latest അന്താരാഷ്ട്രം

അപകടത്തിൽ പെടുന്ന യജമാനനെ രക്ഷിക്കാൻ ജീവൻ ത്യജിക്കുന്ന വളർത്തുനായ്ക്കളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അപകടത്തിലാകുന്ന വളർത്തുനായ്ക്കളെ രക്ഷിക്കാനും യജമാനൻമാർ ജീവൻപണയം വെച്ച് മുന്നിട്ടിറങ്ങുമെന്ന് തെളിയിക്കുന്നതാണ് അമേരിക്കയിൽ നടന്ന സംഭവം. ജാക്ക് എന്ന തന്റെ വളർത്തു നായയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടി മുതലയുമായി മൽപിടുത്തം നടത്തിയ മൈക്ക് മക്കോയ് എന്നയാളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

കാലിഫോർണിയയിലെ തടാകത്തിനരികിലൂടെ വളർത്തു നായയുമായി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. യജമാനനായ മൈക്കിന് അൽപ്പം മുന്നിലായാണ് വളർത്തു നായ ജാക്ക് നടന്നിരുന്നത്. തടാകത്തിൽ നിന്നും എന്തോ വന്ന് ജാക്കിനെ വലിച്ചു കൊണ്ടു പോകുന്നത് അൽപ്പം അകലെ നിന്നായി മൈക്കിന് കാണാൻ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട വളർത്തു നായ അപകടത്തിൽ പെട്ടു എന്ന് മനസിലാക്കിയ ജാക്ക് പിന്നീടൊന്നും ചിന്തിച്ചില്ല. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ ഏറെ സ്നേഹിക്കുന്ന വളർത്തു നായയെ രക്ഷിക്കാൻ തടാകത്തിലേക്ക് എടുത്ത് ചാടി.

മുതലയുമായി നടത്തിയ മൽപ്പിടുത്തത്തിന് ഒടുവിലാണ് തൻ്റെ പ്രിയപ്പെട്ട വളർത്തു നായയെ അദ്ദേഹത്തിന് രക്ഷിക്കാനായത്. മുതലകളെ കുറിച്ച് വായിച്ച് നേടിയ അറിവാണ് മൽപ്പിടുത്തം നടത്തി നായയെ രക്ഷിക്കാൻ മൈക്കിനെ സഹായിച്ചത്. നായയുടെ പിടിവിടുന്നത് വരെ മുതലയെ വെള്ളത്തിൽ നിന്നും ഉയർത്തി പിടിച്ചും മറ്റുമാണ് ഒരു തരത്തിൽ ജാക്കിന്റെ ജീവൻ രക്ഷിക്കാൻ മൈക്കിന് ആയത്.

Leave a Reply

Your email address will not be published. Required fields are marked *