വോട്ടെണ്ണലിൽ ലോക്ഡൗണിന് പകരം കടുത്ത നിയന്ത്രണം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

Latest ഇന്ത്യ കേരളം
സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന്  ഹൈക്കോടതിയിൽ സർക്കാർ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടന്നും വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിക്കും.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ തടയണമെന്നും ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് സർക്കാരിന്റെ നിലപാട്. കോവിഡ് മാനദണ്ഡങ്ങൾ  പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഹർജി  കുറച്ചു  സമയത്തിനുള്ളിൽ ഹൈക്കോടതി പരിഗണിക്കും.



CANCELFORWARD 1 DELETE 1 REPORT 1 REPLY

Leave a Reply

Your email address will not be published. Required fields are marked *