PPU Official Media The group handed over the marriage financial aid collected by the community

പി.പി.യു ഒഫീഷ്യൽ മീഡിയഗ്രൂപ്പ് കൂട്ടായ്മ സ്വരൂപ്പിച്ച വിവാഹ ധന സഹായം കൈമാറി ആലംപാടി: പി.പി.യു.ഒഫീഷ്യൽ മീഡിയ ഗ്രൂപ്പ് കൂട്ടായ്മ സ്വരൂപ്പിച്ച ചെറിയാലംപാടിലെ നിർദ്ധന കുടുംബത്തിനുള്ള വിവാഹ ധന സഹായംപി.പി. ലെത്തീഫ് ആലംപാടി ഖിളർ ജമാഅത്ത് ജോ: സെക്രട്ടറി പൊയ്യയിൽ മുഹമ്മദിന് കൈമാറി മുഹമ്മദ്‌ മേനത്ത് ,മുഹമ്മദ്‌ ചൂരി,അന്ത്‌ക്ക മിഹ്റാജ്അബ്ദുൽ ഖാദർ മിഹ്റാജ്,അമീർ ഖാസി,അബ്ദുൽ ഖാദർ മിഹ്റാജ്,എന്നിവർ സംബന്ധിച്ചു.

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും.

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും* കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ 14/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ […]

Continue Reading

ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് 5 ദിവസം കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം കാരണം വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത ദിവസങ്ങളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ വിവിധ ജില്ലകളില്‍ പെയ്‌തേക്കാം. ഒക്ടോബര്‍ എട്ട്, ഒമ്ബത്, 10,11, 12 ദിവസങ്ങളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ […]

Continue Reading

അവസാനമില്ലാത്ത ഇരുട്ടടി; ഡീസല്‍ വില നൂറിലേക്ക്

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 106 കടന്നു. ഡീസൽ വില 99.47 രൂപ. കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 60 പൈസയായി. ഡീസലിന് 97 രൂപ 85 പൈസയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 104 രൂപ 15 പൈസയും ഡീസലിന് 97 രൂപ 57 പൈസയും വർധിച്ചു. തുടര്‍ച്ചയായ എട്ടാംദിവസമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. 

Continue Reading

എയിംസിനു വേണ്ടി പ്രതിഷേധ ജ്വാല തീർത്ത് മൊഗ്രാൽ പുത്തൂർ

എയിംസിനു വേണ്ടി പ്രതിഷേധ ജ്വാല തീർത്ത് മൊഗ്രാൽ പുത്തൂർഎയിംസിനായി കാസറഗോഡ് ജില്ലയെ പരിഗണിക്കാത്തതിൽ പ്രതി ഷേധിച്ച് മൊഗ്രാൽ പുത്തൂർപഞ്ചായത്ത് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ ചൗക്കിയിൽ പന്തം തെളിച്ച് പ്രതിഷേധം നടത്തി. കേന്ദ്രത്തിന് സംസ്ഥാന സർക്കാർ പ്രൊപ്പോസൽ സമർപ്പിക്കുമ്പോൾ പിന്നോക്കജില്ലയായ കാസറഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന് നിരന്തരം ഉന്നയിച്ചിട്ടും കാസറഗോഡിനെ വഞ്ചിക്കുന്ന സമീപനം സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും കാസറഗോഡ് ജില്ലയിൽ മതിയായ സൗകര്യങ്ങൾ ഉണ്ടായിരിക്കെ ഇവിടെത്തന്നെ എയിംസ് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യമുന്നയിച്ചാണ് പ്രതിഷേധം നടന്നത്മുഹമ്മദ് […]

Continue Reading

പള്ളിക്കര ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം ഏപ്രിലോടെ പൂര്‍ത്തിയാകും

കാസര്‍കോട്: ബേക്കലില്‍ നിര്‍മ്മിക്കുന്ന പള്ളിക്കര ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഹോമിയോപ്പതി വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. കെട്ടിടത്തില്‍ ഒ.പി കൗണ്ടര്‍, കൗണ്‍സിലിങ് മുറി, രോഗികള്‍ക്ക് കാത്തിരിപ്പ് മുറി, ഫാര്‍മസി, സ്റ്റോര്‍ റൂം തുടങ്ങിയ സൗകര്യങ്ങളും, അത്യാവശ്യമുള്ള രോഗികളെ […]

Continue Reading

യു.പിയിലെ പള്ളിയിൽ നിസ്‌കരിക്കാനെത്തിയ ആളെ വെടിവെച്ചു കൊന്നു

ഉത്തര്‍ പ്രദേശിലെ പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ ആളെ വെടിവെച്ചു കൊന്നു. സിദ്ധാര്‍ഥ് നഗറിലെ ചിലിയ ഏരിയയില്‍ കൊലുവ ഗ്രാമത്തിലാണ് 55 കാരനായ ഖമറുസ്സമാന്‍ വെടിയേറ്റു മരിച്ചത്. സുബഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ഖമറുസ്സമാന്‍ ബാങ്കിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് വെടിയു തിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊല പാതകത്തിന് കാരണമെന്നും സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായും അഡീഷണൽ എസ്.പി സുരേഷ് ചന്ദ് റാവത്ത് പറഞ്ഞതായി മാധ്യമ […]

Continue Reading

ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ജോലി ഒഴിവുകള്‍

കാഞ്ഞങ്ങാട്:ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വിവിധ ഒഴിവുകളിലേക്ക് വിരമിച്ച കോടതി ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ അസിസ്്റ്റന്റ്/ എല്‍.ഡി ടൈപ്പിസ്റ്റ് (ഒരു ഒഴിവ്), ഓഫീസ് അറ്റന്റന്റ് (രണ്ട് ഒഴിവ്) തസ്തികളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിച്ച യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ ഒക്ടോബര്‍ 18 നകം വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കാസര്‍കോട്- 671123 എന്ന വിലാസത്തിലോ നേരിട്ടോ […]

Continue Reading

പുരാവസ്തു തട്ടിപ്പ് കേസ്; നടന്‍ ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ്

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ അപകീര്‍ത്തിപ്പെടുത്തിയതിന് നടന്‍ ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ്.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി നടന്‍ ശ്രീനിവാസനുള്ള ബന്ധം വാര്‍ത്തയായിരുന്നു. ഇയാളുടെ വ്യാജ പുരാവസ്തുക്കള്‍ക്കൊപ്പം ശ്രീനിവാസന്‍ നില്‍ക്കുന്ന പടവും വലിയ വാര്‍ത്തയായതാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതിക്കാര്‍ വക്കീല്‍ നോട്ടീസയച്ചത്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം വിവരിക്കുന്നതിനിടയില്‍ ഹരിപ്പാടുള്ള ആയുര്‍വേദ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയത് മോന്‍സനാണെന്ന് പറയുന്നുണ്ട്. എന്നാല്‍ അതിനു ശേഷം പരാതിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം […]

Continue Reading