ആട്ടിൻ കൂടിൽ ബൾബ് കത്തിയില്ല; പരിശോധിക്കാൻ എത്തിയ കർഷക തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മുള്ളേരിയ:ആട്ടിൻ കൂടിൽ ബൾബ് കത്തിയില്ല; പരിശോധിക്കാൻ എത്തിയ കർഷക തൊഴിലാളി ഷോക്കേറ്റ് മരിച്ചു.ഇന്നലെ വൈകുന്നേരം വീട്ടിൽ വെച്ചാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നാടിനെ നടുക്കി.അഡൂർ കോരിക്കണ്ടം, ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രുവിൻ്റെ മകൻ ഗുദ്ധ (48) ആണ് മരിച്ചത്. .. കർഷക തൊഴിലാളിയാണ്. ഭാര്യ: ലളിത, മക്കൾ: അനിൽ കുമാർ, ശൈലജ, സഹോദരൻ : മോഹനആദൂർ പോലീസ് സംഭവസ്ഥലത്ത് എത്തി കേസ് എടുത്തു

Continue Reading

ദേഹത്ത്‌ തുപ്പിയെന്ന്‌ ആരോപിച്ച്‌ ടെമ്പോ ഡ്രൈവറെ മര്‍ദ്ദിച്ചതായി പോലീസിൽ പരാതി.

കാസര്‍കോട്‌: ദേഹത്ത്‌ തുപ്പിയെന്ന്‌ ആരോപിച്ച്‌ ടെമ്പോ ഡ്രൈവറെ മര്‍ദ്ദിച്ചതായി പോലീസിൽ പരാതി. സംഭവത്തില്‍ ബൈക്ക്‌ യാത്രക്കാരനായ നോര്‍ത്ത്‌ ബെള്ളുരിലെ ശഫീഖിനെതിരെ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു. പെരിയടുക്ക ഡിന്നര്‍സെറ്റ കടയിലെ ടെമ്പോ ഡ്രൈവര്‍ മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ ശിവ്രപസാദി(48)ന്റെ പരാതിയിലാണ് കേസ്‌. മജലില്‍വെച്ചാണ്‌ സംഭവമെന്ന്‌ പരാതിയില്‍ പറയുന്നു.

Continue Reading

ബേഡകം ഏഴാം വാർഡിൽ ഡെങ്കിപ്പനിയെ നേരിടാൻ ഹോമിയോ മരുന്നു വിതരണം ആരംഭിച്ചു

എരിഞ്ഞിപ്പുഴ: ബേഡഡുക്ക പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ മുഴുവന്‍ ആളുകള്‍ക്കും ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കും. ജാഗ്രതാ സമിതിയിലെ ക്ലസ്റ്റര്‍ അംഗങ്ങള്‍ വീടുകളിലെത്തിയാണ് വിതരണം നടത്തുന്നത്. വിതരണത്തിന്റെ വാര്‍ഡുതല ഉദ്ഘാടനം വട്ടംതട്ടയില്‍ മെമ്പര്‍ ഇ രജനി നിര്‍വഹിച്ചു. മാഷ് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ കെ.അശോകന്‍, ജാഗ്രതാ സമിതി അംഗങ്ങളായ പ്രമോദ് ഒയോലം, സഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

Continue Reading

ബദിയടുക്ക ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ ക്യാമ്പയിൻ; ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ശാന്ത ബാബു ഉത്ഘാടനം ചെയ്തു.

ബദിയടുക്ക ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ ക്യാമ്പയിൻ; ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ശാന്ത ബാബു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അബ്ബാസ്, സെക്രട്ടറി പ്രദീപൻ മെമ്പർമാരായ ഹമീദ് പള്ളത്തടുക്ക, റഷീദ ഹമീദ് എന്നിവർ നേതൃത്വം നൽകി

Continue Reading

കാസർകോട് ജില്ലയിൽ 728 കൂടി കോവിഡ് 742 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 728 പേര്‍ക്ക് കൂടി കോവിഡ്, 742 പേര്‍ക്ക് രോഗമുക്തി കാസര്‍കോട് ജില്ലയില്‍ 728 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 742 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 9188 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 32093 പേര്‍ വീടുകളില്‍ 31109 പേരും സ്ഥാപനങ്ങളില്‍ 984 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 32093 പേരാണ്. പുതിയതായി 1934 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3706 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് […]

Continue Reading

INL അജാനൂർ പഞ്ചായത്ത്‌ കമ്മിറ്റി ഒരുക്കിയ സത്യപ്രതിജ്ഞ സ്നേഹവിരുന്നിന്റെ പ്രഥമ വിതരണം നന്മ മരം കാഞ്ഞങ്ങാടിന് നൽകി

INL അജാനൂർ പഞ്ചായത്ത്‌ കമ്മിറ്റി ഒരുക്കിയ സത്യപ്രതിജ്ഞ സ്നേഹ വിരുന്നിന്റെ പ്രഥമ വിതരണം നന്മ മരം കഞ്ഞങ്ങാടിനു നൽകി..! ജനാധിപത്യത്തിന്റെ മഹനീയമായ സുദിനത്തിൽ കാഞ്ഞങ്ങാട്ടെ തെരുവിന്റെ വിശപ്പ്‌ അകറ്റാൻ INL അജാനൂർ പഞ്ചായത്ത്‌ കമിറ്റി ഒരുക്കിയ രുചിയേറും വിഭവങ്ങൾക്കും അതിൽ പ്രഥമ പരിഗണന തെരുവിൽ കഴിയുന്നവർക്ക്‌ നൽകി..

Continue Reading

മംഗളൂരു തൊക്കോട്ട് ഫ്‌ളൈ ഓവറിൽ കാർ സ്‌കൂട്ടറിലിടിച്ച് സ്ത്രീ മരിച്ചു ; സ്‌കൂട്ടറിൽ പിന്നിലുണ്ടായിരുന്ന യുവതിയുടെ നിലയിൽ ഗുരുതരം

മംഗലാപുരം :തോക്കോട്ടിൽ യാത്ര ചെയ്യുകയായിരുന്ന കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് 50 കാരി ഫ്ലൈഓവറിൽ നിന്ന് വീണു മരിച്ചു. വസന്തി (50) ആണ് മരിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൾ ശ്രീജയെ (20) ദേരലകട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും മകളും കുമ്പളയിൽ യിൽ നിന്ന് കല്ലാപ്പുലേക്ക് പോകുമ്പോൾ മംഗളൂരുവിൽ നിന്ന് തലപടിയിലേക്ക് അതിവേഗം സഞ്ചരിച്ചിരുന്ന കാർ സ്‌കൂട്ടറിലേക്ക് ഇടിക്കുകയിരുന്നു.

Continue Reading

ഓക്‌സിജൻ സിലിണ്ടർ ചാലഞ്ച്; 15 സിലിണ്ടറുകൾ നൽകി കാസർകോട്ടെ ജനാർദ്ദനഹോസ്പിറ്റൽ

കാസറഗോഡ് :ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ചിലേക്ക് കാസര്‍കോട് ജനാര്‍ദ്ദന ഹോസ്പിറ്റല്‍ നല്‍കിയ 15 സിലിണ്ടറുകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം ഓഫീസര്‍ സജിത്, ആസൂത്രണ കമ്മിറ്റി അംഗങ്ങളായ എം.കണ്ണന്‍ നായര്‍, വിദ്യാധരന്‍ കെ.ജി,ഹോസ്പിറ്റല്‍ അഡ്മിനസ്‌ട്രേട്ടര്‍മ്മരായ സത്യനാരായണ കെ, ശ്രീചന്ദ് എന്നിവര്‍ സംബന്ധിച്ചു

Continue Reading

കട്ടത്തടുക്കയില്‍ മഴക്കാല പരിസര ശുചീകരണം നടത്തി കൈരളി ലൈബ്രറി ക്ലബ് പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ ആല്‍വ ഉദ്ഘാടനം ചെയ്തു

കട്ടത്തടുക്ക:മഴക്കാല ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കട്ടത്തടുക്ക കൈരളി ലൈബ്രറി ആന്‍ഡ് ആര്‍ട്‌സ് ക്ലബ് നടത്തിയ പരിസര ശുചീകരണ പരിപാടി ക്ലബ് പ്രവാസികാര്യ അധ്യക്ഷന്‍ പ്രസിഡണ്ട് കുഞ്ഞഹമ്മദ് കൈയുംകുടലിന്റ അധ്യക്ഷതയില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ ആല്‍വ ഉദ്ഘാടനം ചെയ്തു. കട്ടത്തടുക്ക, പുത്തിഗെ പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍ തുടങ്ങിയ സ്ഥലങ്ങളും, റോഡിന്റെ ഇരുവശങ്ങളില്‍ കു ന്നുകൂടി കിടന്ന വൃക്ഷത്തൈകളും വെട്ടിമാറ്റി. പഞ്ചായത്ത് മെമ്പര്‍മാരായ കേശവ എസ് ആര്‍, മജീദ് മുഗു, അനിത ബാഡൂര്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി […]

Continue Reading

ബദിയഡുക്ക സി എച്ച് സിയില്‍ ഒഴിവുകള്‍

ബദിയഡുക്ക സി എച്ച് സി യില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ നാല് വീതം ഒഴിവുകള്‍ ഉണ്ട്. കൂടിക്കാഴ്ച മെയ് 22 ന് രാവിലെ 11 ന് ബദിയഡുക്ക സി എച്ച് സി യില്‍ നടക്കും. എം ബി ബി എസ്സും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും ജി എന്‍ എം, നേഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം. എട്ടാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ശുചീകരണ തൊഴിലാളി തസ്തികയിലേക്കും അപേക്ഷിക്കാം. […]

Continue Reading