വി.ഡി സതീശൻ യു.ഡി.എഫ് ചെയർമാൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് ചെയർമാനായി തെരഞ്ഞെടുത്തു. ഇന്ന് നടന്ന യു.ഡി.എഫ് യോ​ഗത്തിലാണ് സതീശനെ ചെയർമാനായി തെരഞ്ഞെടുത്തത്. യു.ഡി.എഫ് കൺവീനർ എം.എം ഹസനാണ് യോ​ഗതീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

Continue Reading

ഗിന്നസ് പക്രു രാഷ്ട്രീയത്തിലേക്ക്; ‘രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകും’

കൊവിഡിന് ശേഷം കലാകാരൻമാർക്ക് രാഷ്ട്രീയത്തിൽ ഇടപെടാം എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. സുഹൃത്തുക്കൾ ഉൾപ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനാൽ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടൻ ഉണ്ടാകും എന്ന് പക്രു പറയുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.

Continue Reading

സ്ഥാനലബ്ധിയില്‍ മതിമറന്ന് വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നു’; പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എൻഎസ്എസ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷവിമർശനങ്ങളുമായി എൻഎസ്എസ്. ആവശ്യം വരുമ്പോള്‍ മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചത്. പ്രതിപക്ഷ നേതാവ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് എൻഎസ്എസ് വിമർശനം. തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ തന്നെ പ്രതിപക്ഷനേതാവ്, മത-സാമുദായിക സംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തുന്നു. ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന […]

Continue Reading

എം.ബി. രാജേഷ് നിയമസഭ സ്പീക്കർ

നിയമസഭ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം.ബി രാജേഷിന് 96 വോട്ടും, യു.ഡി.എഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. ചൊ​വ്വാ​ഴ്​​ച രാവിലെ ഒമ്പതിന് നി​യ​മ​സ​ഭ ചേർന്നയുടൻ തന്നെ സ്​​പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.

Continue Reading

76-ന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാള്‍. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്‍വതയും ഇന്നുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു. 5 വര്‍ഷം മുന്‍പ് അതായത് ഒന്നാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്റെ ജന്‍മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്പോള്‍ […]

Continue Reading

സ്പീക്കര്‍ തെരഞ്ഞെടുപ്പ് : പിസി വിഷ്ണുനാഥും എംബി രാജേഷും മത്സരിക്കും

തിരുവനന്തപുരം: 15ാം നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. യുഡിഎഫില്‍നിന്ന് പി സി വിഷ്ണുനാഥ് മത്സരിക്കും. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്

Continue Reading

മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യവാചകം ചൊല്ലി 15ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന് തുടക്കം; ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഹമീദ് മാസ്റ്റർ

തി​രു​വ​ന​ന്ത​പു​രം: 15ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന് പുതിയ എം.​എ​ൽ.​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോടെ തു​ട​ക്ക​മാ​യി. പ്രോ​​ ​ടെം സ്​​പീ​ക്ക​ർ അ​ഡ്വ. പി.​ടി.​എ. റ​ഹീം മു​മ്പാകെയാണ് പു​തി​യ അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്നത്. മുസ് ലിം ലീഗ് അംഗവും വള്ളിക്കുന്ന് പ്രതിനിധിയുമായ അബ്ദുൽ ഹമീദ് മാസ്റ്ററാണ് അക്ഷരമാലാ ക്രമത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആബിദ് ഹുസൈൻ തങ്ങളും അഹമ്മദ് ദേവർകോവിലും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യവാചകം ചൊല്ലി. പുതിയ എം.​എ​ൽ.​എ​മാ​രു​ടെ സത്യപ്രതിജ്ഞ സഭയിൽ […]

Continue Reading

സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരും; മന്ത്രി സജി ചെറിയാന്‍

സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുന്ന വിഷയമാണെന്ന് മന്ത്രി സജി ചെറിയാന്‍. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സ്ത്രീകളും കുട്ടികളും അടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സജി ചെറിയാന്‍ […]

Continue Reading

മന്ത്രിക്ക് തുല്യമായ പദവിയും വസതിയും കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 സ്റ്റാഫും കാറും എസ്കോർട്ടും; പ്രതിപക്ഷ നേതാവും ആരും കൊതിക്കുന്ന പദവി തന്നെ

തിരുവനന്തപുരം: ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പെഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാറും കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റാണ് അനുവദിക്കുക. നിയമസഭയിൽ പ്രത്യേക ഓഫിസ് മുറിയും. ഇത്രയൊക്കെ സൗകര്യങ്ങൾ […]

Continue Reading

വി.ഡി സതീശൻ പ്രതിപക്ഷനേതാവ്

ന്യൂഡല്‍ഹി: പതിനഞ്ചാം കേരള നിയമസഭയിൽ പി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകും. ഹൈക്കമാന്‍റ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ ഇക്കാര്യം അറിയിച്ചു. ഹൈക്കാമാന്‍റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാർഗെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്.

Continue Reading