സിറ്റിക്ക്​ വീണ്ടും അടിപതറി; ചെൽസി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കൾ

പോർ​ട്ടോ: ഇംഗ്ലീഷ്​ ചാമ്പ്യൻമാരായ മാഞ്ചസ്​റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരുഗോളിന്​ വീഴ്​ത്തി ചെൽസി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളായി. ചെൽസിയുടെ രണ്ടാമത്തെ ചാമ്പ്യൻസ്​ ലീഗ്​ കിരീടമാണിത്​. ആദ്യ പകുതിയിൽ കായ്​ ഹാവെർട്​സാണ്​ ചെൽസിക്കായി വിജയഗോൾ നേടിയത്​. പ്രതിരോധത്തിലു​ം ആക്രമണത്തിലും ഒരുപോലെ മികവിലേക്കുയർന്നാണ്​ ചെൽസി മത്സരത്തിൽ ആധിപത്യം സ്​ഥാപിച്ചത്​. ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളാകാമെന്ന സിറ്റിയുടെ സ്വപ്​നങ്ങളാണ്​ പൊലിഞ്ഞത്​. 2012ലാണ്​ ചെൽസി അവസാനം വൻകരയുടെ രാജാക്കൻമാരായിരുന്നത്​. സൂപ്പർ താരം ​കെവിൻ ഡിബ്രൂയിന്​ പരിക്കേറ്റത്​ സിറ്റിക്ക്​ കനത്ത തിരിച്ചടിയായി. ക്രിസ്​തുമസി​െൻറ സമയത്ത്​ […]

Continue Reading

ഐ പി എൽ മത്സരങ്ങൾ സെപ്തംബർ മൂന്നാം വാരം യുഎഇയിൽ പുനരാരംഭിക്കും

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ മൂന്നാം വാരം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 18 നോ 19നോ യുഎഇയില്‍ കളി പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ബി സി സി ഐ ഉദ്യോഗസ്ഥന്‍ പി ടി ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മെയ് 4 നാണ് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

Continue Reading

ഇറ്റലിയില്‍ എന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു; യുവന്റസ് വിടുന്നുവെന്ന് വ്യക്തമായ സൂചന നല്‍കി ക്രിസ്റ്റിയാനോ റൊണാൾഡോ

ഇറ്റലിയില്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചുവെന്നും അവിടെ നേടാവുന്നതെല്ലാം നേടിയെന്നും ചൂണ്ടിക്കാണിക്കുന്ന പോസ്റ്റ് യുവന്റസില്‍ നിന്നു ക്രിസ്റ്റിയാനോ വിടവാങ്ങുകയാണെന്ന സൂചനയാണെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതീവനിര്‍ണായക മത്സരത്തില്‍ ടീമിലെ ഏറ്റവും മികച്ച താരത്തെ പുറത്തിരുത്തിയതിലൂടെ തങ്ങള്‍ക്ക് റൊണാള്‍ഡോയുടെ സേവനം മതിയായി എന്നാണ് യുവന്റസ് നല്‍കിയ സൂചനയെന്നു വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് റൊണാള്‍ഡോയുടെ പോസ്റ്റ്. റൊണാള്‍ഡോയുടെ പോസ്റ്റിന്റെ രൂപം:- ”ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയര്‍ ഉയര്‍ച്ചതാഴ്ചയിലൂടെയാണ് കടന്നുപോകുക. മികച്ച ടീമുകളെയും മികച്ച താരങ്ങളെയും പലപ്പോഴായി നേരിടേണ്ടി വരും. […]

Continue Reading

ഗുസ്തി താരത്തിന്‍റെ കൊലപാതകം : ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ

ന്യൂഡൽഹി : ജൂനിയർ ദേശീയ ചാമ്പ്യനായ ഗുസ്തിതാരം കൊല്ലപ്പെട്ട കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽനിന്നാണ് സുശീലിനെ പിടികൂടിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന സംഘട്ടനത്തില്‍ സാഗര്‍ കൊല്ലപ്പെട്ടത്. ഈ മാസം നാലിനാണ് ജൂനിയർ താരം സാഗർ റാണ ഡൽഹിയിലെ സ്റ്റേഡിയത്തിൽ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് രണ്ടാഴ്ചയോളമായി ഒളിവിലായിരുന്നു […]

Continue Reading

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഗോൾ കീപ്പേഴ്സ് Gurpreet SinghAmrinder SinghDheeraj Singh. ഡിഫെൻഡർമാർ Pritam KotalRahul BhekeNarender GehlotChinglensana SinghSandesh JhinganAdil KhanAkash MishraSubhashish Bose. മിഡ്ഫീൽഡർമാർ Udanta SinghBrandon FernandesListon ColacoRowllin BorgesGlan MartinsAnirudh ThapaPronoy HalderSuresh SinghApuiaAbdul SahalYasir MdLallianzuala ChhangteBipin SinghAshique K *ഫോർവേഡുകൾ Ishan PanditaSunil ChhetriManvir singh

Continue Reading

കോവിഡ് വാക്സിൻ സ്വീകരിച്ച് വിരാട് കോഹ്ലി

കോവിഡ് വാക്സിൻ സ്വീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇന്ത്യൻ താരം ഇഷാന്ത് ശർമയും. ഇന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. ഇതിന‍്റെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലാണ് വിരാട് കോഹ്ലിയുള്ളത്. വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചെന്നും എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും താരം ആരാധകരോടായി ആവശ്യപ്പെട്ടിട്ടുണ്ട്. ‌ വാക്സിനേഷൻ സെന്ററിന് മുന്നിൽ ഭാര്യ പ്രതിമയ്ക്കൊപ്പമുള്ള ചിത്രമാണ് ഇഷാന്ത് ശർമ പങ്കുവെച്ചിരിക്കുന്നത്. എത്രയും വേഗം എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.

Continue Reading

തിരിച്ചുവരവിന്റെ രാജാക്കന്മാർ; ആസ്റ്റൺ വില്ലക്കെതിരെയും ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്

തിരിച്ചുവരവിന്റെ രാജാക്കന്മാരെന്ന വിശേഷണം തങ്ങള്‍ക്ക് വെറുതെ പതിച്ചു കിട്ടിയതല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് പ്രീമിയര്‍ ലീഗിലെ ചുവന്ന ചെകുത്താന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്നു മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആവേശ ജയം സ്വന്തമാക്കിയത്. ഇന്നലെ വൈകിട്ട് ആസ്റ്റണ്‍ വില്ലയുടെ ഹോംഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ 24ആം മിനുട്ടില്‍ ബെര്‍ട്രാന്‍ഡ് ട്രവോറെ നേടിയ ഗോളില്‍ വില്ലയാണ് മത്സരത്തില്‍ ആദ്യം […]

Continue Reading

ബാഴ്സയുടെ സ്വപ്‌നങ്ങൾ തകർന്നു, നെയ്മർ പി എസ്‌ ജിയുമായുള്ള കരാര്‍ പുതുക്കി

ബ്രസീല്‍ ഫോര്‍വേഡ് നെയ്മര്‍ ജൂനിയര്‍ പി എസ് ജിയുമായുള്ള കരാര്‍ പുതുക്കി. 2025 ജൂണ്‍ 30 വരെയാണ് പുതിയ കരാര്‍. 2017ലാണ് താരം ബാഴ്‌സ വിട്ട് പാരിസിലെത്തിയത്. രണ്ട് വര്‍ഷം മുമ്പേ നെയ്മർ പി എസ് ജി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് നെയ്മര്‍ പി എസ് ജിയില്‍ തുടരുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. താന്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് ഈ ടീമിലാണെന്ന് 29കാരനായ നെയ്മര്‍ തുറന്ന് പറഞ്ഞു. “ഒരു മനുഷ്യന്‍, വ്യക്തി, മികച്ച താരം എന്നീ […]

Continue Reading

കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്

കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്​. ഓക്സിജന്‍ സിലിണ്ടറുകള്‍, കിടക്കകള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നീവ ലഭ്യമാക്കാനാണ്​ പന്ത്​ സഹായിക്കുക. രാജ്യത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ്​ കാലത്ത്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും പന്ത്​ സഹായം നല്‍കും. ശനിയാഴ്ച്ച സമൂഹ മാധ്യമങ്ങള്‍ വഴിയാണ്​ പന്ത്​ ഇക്കാര്യം അറിയിച്ചത്​. കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏ​ര്‍പ്പെട്ട മുന്‍നിര പോരാളികളെ പന്ത്​ അഭിനന്ദിക്കുകയും ചെയ്​തു.

Continue Reading

പ്രീമിയർ ലീഗിൽ സിറ്റിയും ചെൽസിയും നേർക്കുനേർ, വിജയിച്ചാൽ സിറ്റിക്ക് ലീഗ് കിരീടം

ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ പോരാടാൻ കാത്ത് നിൽക്കുന്ന ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും ഫൈനൽ മത്സരത്തിന് മുമ്പ് ചെറിയൊരു റിഹേഴ്സലിന് അവസരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടാവകാശിയെ നിർണ്ണയിക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടുന്നു. ഇന്ന് വിജയിച്ചാൽ സിറ്റിക്ക് കിരീടം ഉയർത്താം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സലായാണ് ലോക ഫുട്ബോൾ പ്രേമികൾ ഈ മത്സരത്തെ കാണുന്നത്. ഈ മാസം അവസാനമാണ് […]

Continue Reading