ജറൂസലം: ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ആഘോഷം. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ് ഇതോടെ തത്കാലം അറുതിയാകുന്നത്. ഈജിപ്ത് കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന് ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ് ഇസ്രായേൽ ബോംബുവർഷം അവസാനിച്ചത്.
വിവരമറിഞ്ഞതോടെ പുലർച്ചെതന്നെ ആയിരക്കണക്കിന് ഫലസ്തീനികൾ ഗസ്സയിലും മറ്റു ഫലസ്തീനി പ്രവിശ്യകളിലും തെരുവിൽ ആഘോഷവുമായി എത്തി. ഫലസ്തീനി പതാക വീശിയും വിജയ ചിഹ്നം ഉയർത്തിക്കാട്ടിയുമായിരുന്നു ആഘോഷ പ്രകടനം.
വിവരമറിഞ്ഞതോടെ പുലർച്ചെതന്നെ ആയിരക്കണക്കിന് ഫലസ്തീനികൾ ഗസ്സയിലും മറ്റു ഫലസ്തീനി പ്രവിശ്യകളിലും തെരുവിൽ ആഘോഷവുമായി എത്തി. ഫലസ്തീനി പതാക വീശിയും വിജയ ചിഹ്നം ഉയർത്തിക്കാട്ടിയുമായിരുന്നു ആഘോഷ പ്രകടനം.