മധുർ പഞ്ചായത്തിൽ ആരോഗ്യ മേഖലയിലെ പരിമിധികൾ ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ മൂന്ന് മെമ്പർമാർ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി. മധുർ പഞ്ചായത്തിലെ യു ഡി എഫിന്റെ മെമ്പർമാരായ ഹബീബ് ചെട്ടുംകുഴി, അമ്പിളി ഇ, ഹനീഫ് അറന്തോട് എന്നിവർ ആരോഗ്യമന്ത്രി വീണ ജോർജ്, എൻ എ നെല്ലിക്കുന്ന് എം എൽ എ, ജില്ലാ കളക്ടർ, മധുർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും നിവേദനം നൽകി.
നിവേദനത്തിൽ ആവശ്യപ്പെട്ടത്:
- ജനസംഖ്യ ആനുപാതികമായി മധൂർ പഞ്ചായത്തിൽ 2 PHC അത്യവശ്യമാണ്. എന്നാൽ നിലവിൽ ഒരു PHC മാത്രമാണുളളത് അത് പ്രവർത്തിക്കുന്നത് പഞ്ചായത്തിൻ്റെ അതിർത്തിയായ മായിപ്പാടിയിലാണ്, ആയതുകൊണ്ട് അടിയന്തരമായി മധൂർ പഞ്ചായത്തിലെ ആസ്ഥാനമായ ഉളിയത്തടുക്കയിൽ ഒരു PHC വളരേ അത്യാവശ്യമാണ്.
- നിലവിലെ മധുർ PHC യെ FHC ആയി ഉയർത്തുക
- മധുർ പി എച്ച് സി യുടെ കീഴിൽ ഇപ്പോൾ നിലവിൽ HI (ഹെൽത്ത് ഇൻസ്പെക്ടർ) തസ്തിക ഇല്ല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വലിയ തടസ്സമായി അത് വരുന്നു അടിയന്തരമായി HI തസ്തിക അനുവദിക്കണം
- അതുപോലെ ജനസംഖ്യ ആനുപാതികമായി മധൂർ പഞ്ചായത്തിൽ ഏറ്റവും കുറഞ്ഞത് 10 JHI തസ്തിക അത്യാവശ്യമാണ്, എന്നാൽ നിലവിൽ മൂന്നു തസ്തികയണുളളത് അതിൽ നിന്ന് തന്നെ ഒരു ഒഴിവും നിലവിലുണ്ട്.
- അതുപോലെ ജെ പി എച്ച് എൻ (JPHN)ജനസംഖ്യ ആനുപാതികമായി 10 എണ്ണമാണ് വേണ്ടത് എന്നാൽ 5 തസ്തികയാണ് ഉള്ളത് അതിൽനിന്ന് 1 ഒഴിഞ്ഞുകിടക്കുന്നു.
- അതുപോലെ ജനസംഖ്യ ആനുപാതികമായി 10 FWC യാണ് മധൂർ പഞ്ചായത്തിൽ വേണ്ടത്. എന്നാൽ നിലവിലുള്ളത് അഞ്ച് എണ്ണം മാത്രമാണ്.
അടിയന്തരമായി അറന്തോട്, ചെട്ടുംകുഴി, മീപുഗിരി എന്നീ സ്ഥലങ്ങളിൽ FWC അനുവദിക്കാനുള്ള നടപടി ഉണ്ടാകണം. - മധൂർ പി എച്ച് സി യിൽ നിലവിൽ ഒരു ഡോക്ടറാണുള്ളത് വാക്സിൻ നൽകുന്ന ഈ സമയത്ത് ഡോക്ടറുടെ സാന്നിധ്യം അത്യാവശ്യമാണ്
എന്നാൽ നിലവിൽ അവിടെ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് അതൊരു വലിയ ബുദ്ധിമുട്ടായി മാറുന്നു. ഒരു ഡോക്ടറെയും കൂടി അനുവദിക്കുക. - ഈ കോവിഡ് കാലത്ത് ഏറ്റവും വലിയൊരു ആശ്വാസമായിരുന്ന ഹോമിയോപതി ആസ്പത്രിയുടെ പ്രവർത്തനം, ആയതുകൊണ്ട് മധൂർ ഹോമിയോ ഹോസ്പിറ്റലിലേക്ക് ചീഫ് മെഡിക്കൽ ഓഫീസറെ(CMO) കൂടി നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- മധൂർ പഞ്ചായത്തിൻറെ നാലാം വാർഡ് പരിധിയിൽ പ്രവർത്തിക്കുന്ന kollangaana FWC ഇപ്പോൾ നിലവിൽ ബദിയടക്ക പഞ്ചായത്തിലെ സി എച്ച് സി യുടെ കീഴിലാണൂള്ളത് കൂടുതൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മധൂർ പഞ്ചായത്തിലെ പി എച്ച് സി യുടെ കീഴിൽ കൊണ്ടുവരികയും അടിയന്തരമായി ജീവനക്കാരെ നിയമിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
- മധൂർ പഞ്ചായത്ത് PHC യ്ക്ക് സ്വന്തമായ ആംബുലൻസ് സൗകര്യം. 55000 ത്തിന് മുകളിൽ ജനസംഖ്യയുള്ള മധൂർ പഞ്ചായത്തിൽ 26 SC കോളനികളും 5 ST കോളനികളും ഉണ്ട് സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിൽക്കുന്ന മധൂർ പഞ്ചായത്തിലെ ആരോഗ്യപ്രശ്നങ്ങൾക്ക് ബഹുമാന്യനായ ആരോഗ്യമന്ത്രിയുടെ ഇടപെടലിലൂടെ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.