കോവിഡ് ദുരിതകാലത്ത് സാന്ത്വന സ്പർശവുമായി വി പി അബ്ദുൽ ഖാദർ ഹാജി

മൊഗ്രാൽ: കോവിഡ് ദുരിതത്തെ ഏറെ പ്രതിസന്ധിയോടെ നേരിടുന്ന സമയത്ത് സാന്ത്വന സ്പർശവുമായി വി പി അബ്ദുൽ ഖാദർ ഹാജിയുടെ സേവനം ശ്രദ്ധയേമാവുന്നു. കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡിൻ്റെ കോവിഡ് ജാഗ്രത പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനായി തൻ്റെ ഉടമസ്ഥതയിലുള്ള ഒമ്നി വാൻ വി.പി. അബ്ദുൽ ഖാദർ ഹാജി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂരിന് കൈമാറി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ വി പി അബ്ദുൽ ഖാദർ ഹാജി ഇതിനോടകം തന്നെ ജീവ […]

Continue Reading

ബഹ്‌റൈനിൽ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 3,000 കടന്നു

മനാമ: ബഹ്റൈനില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,274  കൊവിഡ് കേസുകള്‍. 2,533 പേര്‍ രോഗമുക്തരായി. 16 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 939 ആയി. 2,35,699 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,05,962  പേര്‍ രോഗമുക്തി നേടി. . ആശുപത്രിയില്‍ ചികിത്സയിലുള്ള 412 പേരില്‍  291  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Continue Reading

കാസർകോട് ജില്ലയിൽ ഇന്ന് 506 പേർക്ക് കൂടി കോവിഡ്.ജില്ലയിൽ ഇന്ന് 860 പേർക്ക് രോഗമുക്തി

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ 506 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 860 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6813 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30083 പേര്‍ വീടുകളില്‍ 29009 പേരും സ്ഥാപനങ്ങളില്‍ 1074 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30083 പേരാണ്. പുതിയതായി 936 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2807 സാമ്പിളുകള്‍ കൂടി […]

Continue Reading

കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസർഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]

Continue Reading

ഖത്തറിൽ ഇന്ന് 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ;ഇരട്ടിയിലേറെ പേർക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന 156 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 337 പേരാണ് രോഗമുക്തി നേടിയത്. 3,771 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇന്ന് രണ്ടുപേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചത്. രാജ്യത്ത് ഇതുവരെ 2,12,716 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,17,041. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 234 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

Continue Reading

യുഎഇയില്‍ ഇന്ന് 1,812 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

അബൂദബി: യുഎഇയില്‍ 1,812 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,779 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ അഞ്ച് പുതിയ മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,67,263 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,47,008 പേര്‍ സുഖം പ്രാപിച്ചു. 1,673 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Continue Reading

മൃതദേഹത്തിൽ നിന്ന് കോവിഡ് പകരുമോ? എയിംസ് പഠനം പറയുന്നത്…

കോവിഡ് ബാധിച്ചു മരിച്ചവരുടെ ശരീരത്തിൽ നിന്ന് രോഗം പകരുമോ എന്നതാണ് എല്ലാവരുടെയും ആശങ്ക . ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഇതിനുള്ള ഉത്തരം കണ്ടെത്തി. കോവിഡ്, ശവശരീരത്തിൽ നിന്ന് വ്യാപിക്കില്ല എന്നാണ് പഠനം പറയുന്നത്. മരിച്ച് 12 മുതൽ 24 മണിക്കൂർ വരെ കഴിഞ്ഞ്, മരണമടഞ്ഞവരുടെ വായിലോ മൂക്കിലോ കൊറോണവൈറസ് ആക്ടീവ് ആയിരിക്കില്ല എന്നും ശവശരീരങ്ങളിൽ നിന്ന് കൊറോണ വൈറസ് പകരില്ല എന്നും എയിംസ് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്‌ത […]

Continue Reading

ബഹ്‌റൈനിൽ 24 മണിക്കൂറിനിടെ 21 പേർ കൊവിഡ് ബാധിച്ച് മരിച്ചു

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്  2,957 കൊവിഡ് കേസുകള്‍. 21 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.1,746 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  923 ആയി. 2,32,425 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,03,429 പേര്‍ രോഗമുക്തി നേടി.  28,073 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.

Continue Reading

കോവിഡ് പ്രതിരോധം:ബോധവത്കരണ സന്ദേശവുമായി ആരാധാനലയങ്ങളും

കോവിഡ് രണ്ടാം തരംഗം ആശങ്കപ്പെടുത്തുമ്പോള്‍ ആരാധനാലയങ്ങളും ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. പള്ളികളിലെയും അമ്പലങ്ങളിലെയും മൈക്കിലൂടെ ഇപ്പോള്‍ നാട്ടുകാരിലെത്തുന്നത് ബാങ്ക് വിളികളും കീര്‍ത്തനങ്ങളും മാത്രമല്ല, കോവിഡ് പ്രതിരോധ ബോധവത്കരണ സന്ദേശങ്ങള്‍ കൂടിയാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടതും സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ ശീലമാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് അനൗണ്‍സ്‌മെന്റുകളായി മുഴങ്ങുന്നത്. താജുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിക്ക് കീഴിലെ ചെറുവത്തൂര്‍ കൊവ്വലിലെ മൊഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ നിന്നും ദിവസവും രാവിലെയും വൈകിട്ടും പ്രതിരോധ സന്ദേശങ്ങള്‍ അനൗണ്‍സ് ചെയ്യുന്നുണ്ട്. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലം […]

Continue Reading

യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് ; നാല് മരണം

അബുദാബി: യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 2206 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. 2,39,852 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര്‍ രോഗമുക്തരാവുകയും 1,668 പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇപ്പോള്‍ 18,554 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Continue Reading