രാജ്യത്ത് കോവിഡ് അതിവ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കില്‍ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്.
4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4,01,078 പുതിയ കോവിഡ് കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. 3,18,609 പേര്‍ രോഗമുക്തി നേടി. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.