ബോളിവുഡ് നടി കങ്കണ റണാവട്ടിന് കോവിഡ്

Latest ഇന്ത്യ

ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പെ ബോളിവുഡ് നടി കങ്കണ റണാവട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കുറച്ചു ദിവസമായി ക്ഷീണമുണ്ട്. ഹിമാചലിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിന് മുമ്പാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ ഫലം വന്നു. കോവിഡ് പോസിറ്റീവാണ്’ – അവർ കുറിച്ചു.

‘ഇപ്പോൾ ക്വാറന്റൈനിലാണ്. വൈറസ് എന്റെ ശരീരത്തിന്റെ ഭാഗമാകും എന്നതിനെ കുറിച്ച് ഒരു ഐഡിയയുമുണ്ടായിരുന്നില്ല. അതിനെ തകർക്കും. ഭയപ്പെട്ടാൽ അതു നമ്മെ കൂടുതൽ ഭയപ്പെടുത്തും. നമുക്ക് കോവിഡിനെ തർക്കാം. ചെറിയ പനി മാത്രമാണുള്ളത്. ഹർ ഹർ മഹാദേവ്’ – അവർ കൂട്ടിച്ചേർത്തു. ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന്റെ പേരിൽ ഈയിടെ കങ്കണ വാർത്തകളിൽ നിറഞ്ഞിരുന്നു.

ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്വേഷ ട്വീറ്റുകളിലായിരുന്നു ട്വിറ്ററിന്റെ നടപടി. അക്കൗണ്ട് പുനഃസ്ഥാപിക്കില്ലെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ട്വിറ്ററിന് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും തനിക്ക് ശബ്ദമുയർത്താൻ മറ്റിടങ്ങളുണ്ടെന്നുമാണ് നടി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *