ചെറുവത്തൂര്‍: വിവാഹവേദിയില്‍ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നവദമ്പതികൾ സ്വര്‍ണമോതിരം നൽകി .
ഡിവൈഎഫ്ഐ പ്രവര്‍ത്തകനും സിപിഎം പള്ളിക്കണ്ടം ബ്രാഞ്ചംഗവുമായ ജിനിത്തും ഉദിനൂര്‍ സെന്‍ട്രല്‍ സ്വദേശിനി ജിജിനയുമാണ് വിവാഹ ചടങ്ങില്‍വച്ചുതന്നെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീളക്ക് സ്വര്‍ണ മോതിരം കൈമാറിയത്. മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, കെ. ഭാസ്കരന്, എ.എം. രവീന്ദ്രന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.