കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,59,591 പേർക്ക്

‌ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 2,59,591 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.4,209 പേ​ര്‍ മ​രി​ച്ചു.ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,60,31,991 ആ​യി. മ​ര​ണ​സം​ഖ്യ 2,91,331 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യി​ല്‍ 3,57,295 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 2,27,12,735 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 30,27,925 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Continue Reading

ഫോൺ ചോദിച്ചിട്ട് നൽകാത്തതിന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.

ഫോൺ ചോദിച്ചിട്ട് നൽകാത്തതിന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കൊല്ലം ചിതറയിൽ താമസിക്കുന്ന ബീനാക്കാണ് വെട്ടേറ്റത്.. ഭർത്താവ് സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീന ഇപ്പോൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.. ഇന്നലെ രാത്രിയാണ് സംഭവം

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകള്‍ ഇങ്ങനെ: മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും കെ രാജന്‍ – റവന്യു, സര്‍വേ, ലാന്റ് റെക്കോര്‍ഡ്‌സ്, ഭൂപരിഷ്‌കരണം റോഷി അഗസ്റ്റിന്‍ – ജലവിതരണ വകുപ്പ്, ഭൂഗര്‍ഭ ജല വകുപ്പ് കെ കൃഷ്ണന്‍കുട്ടി […]

Continue Reading

ആട്ടിൻ കൂടിൽ ബൾബ് കത്തിയില്ല; പരിശോധിക്കാൻ എത്തിയ കർഷക തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മുള്ളേരിയ:ആട്ടിൻ കൂടിൽ ബൾബ് കത്തിയില്ല; പരിശോധിക്കാൻ എത്തിയ കർഷക തൊഴിലാളി ഷോക്കേറ്റ് മരിച്ചു.ഇന്നലെ വൈകുന്നേരം വീട്ടിൽ വെച്ചാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നാടിനെ നടുക്കി.അഡൂർ കോരിക്കണ്ടം, ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രുവിൻ്റെ മകൻ ഗുദ്ധ (48) ആണ് മരിച്ചത്. .. കർഷക തൊഴിലാളിയാണ്. ഭാര്യ: ലളിത, മക്കൾ: അനിൽ കുമാർ, ശൈലജ, സഹോദരൻ : മോഹനആദൂർ പോലീസ് സംഭവസ്ഥലത്ത് എത്തി കേസ് എടുത്തു

Continue Reading

പിണറായിയുടെ രണ്ടാം വരവിൽ കേരള രാഷ്ട്രീയം

ലേഖകൻ : മുഹമ്മദ്‌ അഫ്സൽ കെ തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞല്ലോ. എൽ.ഡി.എഫ് തങ്ങളുടെ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന തന്നെ നൽകി അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കഴിഞ്ഞു. വിപ്ലവകരമായ തീരുമാനമെടുത്ത് പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിപിഎം നിലപാട് അഭിനന്ദനാർഹമാണ്. മാത്രമല്ല, വനിതകൾക്ക് മുമ്പുള്ളതിനേക്കാൾ പ്രാതിനിധ്യവും പാർട്ടി നൽകി. 1964-ൽ രൂപീകരിച്ച സിപിഐഎം എന്ന പ്രസ്ഥാനം 2005 ലാണ് ആദ്യമായി തന്നെ വനിതയായ ബൃന്ദാ കാരാട്ടിന് പോളിറ്റ് ബ്യൂറോയിൽ അംഗത്വം നൽകുന്നത്. പുരോഗമന ആശയത്തിന്റെയും നൂതനമായ ചിന്താഗതികളുടെയും വക്താക്കളെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഒരുപാട് […]

Continue Reading

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഗോൾ കീപ്പേഴ്സ് Gurpreet SinghAmrinder SinghDheeraj Singh. ഡിഫെൻഡർമാർ Pritam KotalRahul BhekeNarender GehlotChinglensana SinghSandesh JhinganAdil KhanAkash MishraSubhashish Bose. മിഡ്ഫീൽഡർമാർ Udanta SinghBrandon FernandesListon ColacoRowllin BorgesGlan MartinsAnirudh ThapaPronoy HalderSuresh SinghApuiaAbdul SahalYasir MdLallianzuala ChhangteBipin SinghAshique K *ഫോർവേഡുകൾ Ishan PanditaSunil ChhetriManvir singh

Continue Reading

ലോക്‌ഡൗൺ ഇളവുകൾ ജ്വല്ലറികളും, വസ്ത്രാലയങ്ങളും നിബന്ധനകളോടെ തുറക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രൂക്ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് ഇളവുകള്‍. ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കുമാണ് ചെറിയ ഇളുവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചിലവഴിക്കാനും അനുമതിയുണ്ട്.

Continue Reading

മുംബൈ ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ് മരിച്ചതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു. വടുവഞ്ചാൽ മേലേ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു. മൂന്ന് മലയാളികൾ ഉൾപ്പെടെ 49 പേരുടെ മൃതദേഹമാണ് നാവികസേന കണ്ടെത്തിയത്. ജോമിൻ ജോസഫ്, സസിൻ ഇസ്മയിൽ എന്നീ മലയാളികളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപെട്ട ബാർജ് പി305 ൽ ഉണ്ടായിരുന്ന 184 ജീവനക്കാരെയും വരപ്രദയിൽ നിന്നുള്ള 2 […]

Continue Reading

ദേഹത്ത്‌ തുപ്പിയെന്ന്‌ ആരോപിച്ച്‌ ടെമ്പോ ഡ്രൈവറെ മര്‍ദ്ദിച്ചതായി പോലീസിൽ പരാതി.

കാസര്‍കോട്‌: ദേഹത്ത്‌ തുപ്പിയെന്ന്‌ ആരോപിച്ച്‌ ടെമ്പോ ഡ്രൈവറെ മര്‍ദ്ദിച്ചതായി പോലീസിൽ പരാതി. സംഭവത്തില്‍ ബൈക്ക്‌ യാത്രക്കാരനായ നോര്‍ത്ത്‌ ബെള്ളുരിലെ ശഫീഖിനെതിരെ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു. പെരിയടുക്ക ഡിന്നര്‍സെറ്റ കടയിലെ ടെമ്പോ ഡ്രൈവര്‍ മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ ശിവ്രപസാദി(48)ന്റെ പരാതിയിലാണ് കേസ്‌. മജലില്‍വെച്ചാണ്‌ സംഭവമെന്ന്‌ പരാതിയില്‍ പറയുന്നു.

Continue Reading

ഇസ്രായേലും ഹമാസും വെടിനിർത്തൽ അംഗീകരിച്ചു; ഗസ്സക്കിനി കണക്കെടുപ്പി​​െൻറ നാളുകൾ

ജറൂസലം: ഈജിപ്​ത്​ മുൻകൈയെടുത്ത്​ കൊണ്ടുവന്ന വെടിനിർത്തൽ​ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ആഘോഷം. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ്​ ഇതോടെ തത്​കാലം അറുതിയാകുന്നത്​. ഈജിപ്​ത്​ കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന്​ ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമ​ന്ത്രി ​ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും ​പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ്​ ഇസ്ര​ായേൽ ബോംബുവർഷം അവസാനിച്ചത്​. വിവരമറിഞ്ഞതോടെ പുലർച്ചെതന്നെ ആയിരക്കണക്കിന്​ ഫലസ്​തീനികൾ ഗസ്സയിലും മറ്റു ഫലസ്​തീനി പ്രവിശ്യകളിലും തെരുവിൽ ആഘോഷവുമായി എത്തി. ഫലസ്​തീനി […]

Continue Reading