പുകവലിക്കാർ സൂക്ഷിക്കുക; കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണപ്പെടാനും 50 ശതമാനം സാധ്യത

യൂയോർക്ക്: പുകവലി ശീലമാക്കിയവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണത്തിനും വരെ ഇടയാകാൻ 50 ശതമാനം വരെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. പുകവലി ഉപേക്ഷിക്കലാണ് റിസ്ക് കുറക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ആണ് പുകവലിക്കാർക്ക് മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്. പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’ എന്നതാണ് ഈ വർഷത്തെ കാമ്പയിൻ സന്ദേശം. സഹായം ആവശ്യമുള്ള ലക്ഷക്കണക്കിന് പുകയില ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് കാമ്പയിൻ ആരംഭിച്ചത്. പുകവലി […]

Continue Reading

ടൗൺ ശുചീകരണത്തിന് സാനിറ്റൈസിങ്ങ് മെഷീൻ നൽകി, മാതൃകയായി യൂത്ത് കോൺഗ്രസ് നെല്ലിക്കട്ട

യൂത്ത് കോൺഗ്രസ് നെല്ലിക്കട്ട യുടെ നേതൃത്വത്തിൽ ടൗൺ ശുചീകരണത്തിന് വേണ്ട sanitizing Machine Y അബ്ദുൽ കാദർ യൂത്ത് കോൺഗ്രസ് കമ്മിറ്റിക് കൈമാറി.വിഷു റംസാൻ ക്വിറ്റ് നൽകിയും നാളുകളായി മഹാമാരിയിൽ നാടിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്ന 50 ഓളം യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ കർമ്മ നിരതമായി സേവന രംഗത്തേക്ക് വന്ന് ശ്ലാകനീയ മായ പ്രവർത്തനങ്ങളാണ് നെല്ലിക്കട്ട യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുള്ളത്. ചെങ്കള പഞ്ചായത്തിലെ 3വാർഡിലെ മുഴുവൻ കൊറോണ രോഗികൾക്കും കോറൻ്റെൻ നിൽക്കുന്ന വാർഡിലെ […]

Continue Reading

കൊവിഡ് മൂന്നാം തരംഗമോ? മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കും വൈറസ് സ്ഥിരീകരിച്ചു

മുംബൈ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചനകളെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തില്‍, കുട്ടികള്‍ക്കായി കൊവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഇതിനോടകം ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Continue Reading

കോവിഡിനും ലോക് ഡൗണിനുമൊപ്പം കാറ്റും മഴയും; ദുരിതാശ്വാസ ഉദ്യമങ്ങൾക്ക് ഇടവേളകളില്ലാതെ വൈറ്റ് ഗാർഡ് പ്രവർത്തകർ

കുമ്പള : കോവിഡിനും ലോക് ഡൗണിനും ഒപ്പം കാറ്റും മഴയും കൂടി എത്തിയതോടെ ദുരിതത്തിലായ കുമ്പള പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസ പ്രവർത്തനങ്ങളുമായി വൈറ്റ് ഗാർഡ് പ്രവർത്തകർ. പഞ്ചായത്തിലെ പലയിടങ്ങളും വൈദ്യുതി മുടങ്ങിയിട്ട് മൂന്ന് ദിവസത്തോളമായി. ശക്തമായി കാറ്റിൽ മരങ്ങളും തെങ്ങുകളും വീടിന് മുകളിലേക്ക് മറിഞ്ഞു വീണു നിരവധി വീടുകൾ ഭാഗികമായി തകർന്നു. കോവിഡ് വ്യാപനം മൂലം അനവധി കുടുംബങ്ങളാണ് ക്വാറന്റൈനിൽ കഴിയുന്നത്. ഇവർക്കൊക്കെ താങ്ങായി മരുന്ന് വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, അണു നശീകരണം, രോഗികളെ ആശുപത്രിയിലെത്തിക്കൽ, […]

Continue Reading

ഉപ്പള ബേക്കൂറിൽ കഞ്ചാവ് വേട്ട;2.65 Kg കഞ്ചാവ് കണ്ടെടുത്ത് കുമ്പള എക്സൈസ് ഡിപ്പാർട്ടമെന്റ്

ഉപ്പള ബേക്കൂരിലെ അബ്ദുൾ ഗഫൂർ എന്നയാളുടെ വീട്ടിൽ നിന്നും 2.65 Kg കഞ്ചാവ് കണ്ടെടുത്ത് കുമ്പള എക്സൈസ് ഇൻസ്പെക്ടർഅഖിൽ എ ഒരു NDPS കേസ് എടുത്തു.റെയ്ഡിൽ PO സുരേശൻ, CEOമാരായ ബാബുരാജൻ, ജിജിത്ത് കുമാർ, നസറുദ്ദീൻ, സബിത്ത് ലാൽ, WCEO മെയ്മോൾ ജോൺ, എക്സൈസ് ഡ്രൈവർ സത്യൻ, CEO ടെയിനി അമിത്ത് എന്നിവർ ഉണ്ടായിരുന്നു

Continue Reading

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയിൽ

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലം ജൂലൈയിൽപ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ പുതിയ അധ്യയന വർഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയിൽ തുടർച്ചയായ രണ്ടാം വർഷവും സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനമില്ല. വിദ്യാഭ്യാസ വകുപ്പിൻറെ ഡിജിറ്റൽ ക്ലാസ് ഫസ്റ്റ് ബെൽ 2.0 നാളെ മുതൽ തുടങ്ങും.പ്രവേശനോത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് ഉദ്ഘാടനം. പ്രവേശനോത്സവത്തിൽ പങ്കെടുക്കുക 25 പേർ മാത്രം.ആദ്യ ആഴ്ച കുട്ടികൾക്കായി കൌൺസിലിങ് […]

Continue Reading

ഇന്ധനവില കുതിച്ചു തന്നെ ; ഈ മാസം കൂട്ടുന്നത് പതിനാറാം തവണ ; പെട്രോൾ വില 97 ലേക്ക്

തിരുവനന്തപുരം :  ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയും. മേയിൽ 16 തവണയാണ് ഇന്ധവില കൂട്ടിയത്.

Continue Reading

സിമന്‍റ് വില വര്‍ധനവ് ; ചൊവ്വാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ യോഗം

സിമിന്‍റ് വില വര്‍ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി പി രാജീവ് സിമന്റ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വിളിച്ചു. അടുത്ത മാസം ഒന്നുമുതല്‍ ഒരു ചാക്ക് സിമന്‍റിന് 30 രൂപ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ലോക് ഡൗൺ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന് 420 രൂപയായിരുന്നു വില. ഇത് 50 മുതല്‍ 60 രൂപവരെ കൂട്ടി ഒരു ചാക്ക് സിമന്‍റിന് നിലവില്‍ ശരാശരി 480 രൂപയായി. ഇത് നിര്‍മ്മാണ മേഖലയെ […]

Continue Reading

കെ എസ് യു സ്ഥാപക ദിനം : കെ എസ് യു ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോർ വിതരണം നടത്തി

കെ എസ് യു ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് യു സ്ഥാപകദിനത്തിൽ പൊതിച്ചോർ വിതരണം നടത്തി. ബത്‌ലഹേം ആശ്രമം പെരുമ്പള്ളിയിലെ അന്തേവാസികൾക്കും തീരദേശ പാതയിലെ ബേക്കൽ ജംഗ്ഷനിലെ യാത്രക്കാർക്കും പെരിയ ദേശീയപാതയിലെ യാത്രക്കാർക്കുമായാണ് ഏകദേശം 500നടുത്ത് പൊതിച്ചോറുകൾ വിതരണം ചെയ്തത്. കെ എസ് യു തച്ചങ്ങാട് , പൊയിനാച്ചി , LBS , ബേഡകം, മുന്നാട് , കൊല്ലംപണ , കാനത്തൂർ, കുണ്ടൂച്ചി, മാരിപ്പടുപ്പ് ബന്തടുക്ക, മാണിമൂല, ചൂരിത്തോട്, പ്ലാവിലായ , ശങ്കരംപാടി […]

Continue Reading

യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കൊവിഡ്, നാലു മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,810 പേര്‍ക്ക് കൂടി കൊവിഡ്. ചികിത്സയിലായിരുന്ന 1,777 പേര്‍ രോഗമുക്തരായപ്പോൾ നാല് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 18,611 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,42,981 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,69,073 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,48,785 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,677 പേര്‍ മരണപ്പെടുകയും ചെയ്തു.

Continue Reading