കൊവിഡ് വ്യാപനം രൂക്ഷം : ജൂണില്‍ പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺമാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Continue Reading

കുവൈത്തിലെ അല്‍ ജഹ്‌റയിലെ നിർമാണത്തിലിരിക്കുന്ന കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം ; രണ്ട് തൊഴിലാളികള്‍ മരിച്ചു.

കുവൈത്തിലെ അല്‍ ജഹ്‌റയിലെ നിർമാണത്തിലിരിക്കുന്ന കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം . പുക ശ്വസിച്ചു രണ്ട് തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തിയിരിക്കുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്

Continue Reading

വളർത്തുനായയെ രക്ഷിക്കാൻ മുതലയുമായി മൽപ്പിടുത്തം നടത്തി ഉടമ

അപകടത്തിൽ പെടുന്ന യജമാനനെ രക്ഷിക്കാൻ ജീവൻ ത്യജിക്കുന്ന വളർത്തുനായ്ക്കളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അപകടത്തിലാകുന്ന വളർത്തുനായ്ക്കളെ രക്ഷിക്കാനും യജമാനൻമാർ ജീവൻപണയം വെച്ച് മുന്നിട്ടിറങ്ങുമെന്ന് തെളിയിക്കുന്നതാണ് അമേരിക്കയിൽ നടന്ന സംഭവം. ജാക്ക് എന്ന തന്റെ വളർത്തു നായയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടി മുതലയുമായി മൽപിടുത്തം നടത്തിയ മൈക്ക് മക്കോയ് എന്നയാളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കാലിഫോർണിയയിലെ തടാകത്തിനരികിലൂടെ വളർത്തു നായയുമായി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. യജമാനനായ മൈക്കിന് അൽപ്പം മുന്നിലായാണ് വളർത്തു നായ ജാക്ക് നടന്നിരുന്നത്. തടാകത്തിൽ […]

Continue Reading

വീട്ടിലെ ഇരുമ്പുതൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കൊല്ലം: വീട്ടിലെ ഇരുമ്പു തൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പുനുക്കന്നൂർ ആലുംമൂട് സ്വദേശി കെ.വിനോദ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. വരാന്തയിലേക്ക് പോയ വിനോദ് തൂണിൽ നിന്നും ഷോക്കേറ്റ് പിടയുന്നത് കണ്ട് അമ്മ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തെറിച്ചു വീണു. തുടർന്ന് അയൽക്കാരെത്തി ലൈൻ ഓഫാക്കി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി വയറിന്‍റെ ഇൻസുലേഷൻ ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

Continue Reading

നേരിയ ആശ്വാസം രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയർന്നു;

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,106 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,78,741 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

Continue Reading

കടൽക്ഷോഭത്തിൽ ദുരിതംവിതച്ച തീരദേശ പ്രദേശങ്ങൾ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു.

കുമ്പള. കോവിഡ് വ്യാപനത്തിലും, ശക്തമായ കടൽക്ഷോഭത്തിൽ ദുരിതത്തിലായ കുമ്പള ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശങ്ങൾ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ-യുസുഫ്, വൈസ് പ്രസിഡൻറ് നാസിർ മൊഗ്രാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സബൂറ, കൗലത്ത് ബീബി എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു. കോയിപ്പാടി, പെർവാഡ്, നാങ്കി, കൊപ്പളം തീരപ്ര ദേശങ്ങളിൽ കടലാക്രമണം വലിയ ഭീഷണിയാണ് ഉയർത്തിയത്. നിരവധി വീടുകളിൽ വെള്ളം കയറി, പത്തോളം കുടുംബങ്ങളെ മാറ്റി താമസിക്കേണ്ടി വന്നു. രൂക്ഷമായ കടൽക്ഷോഭം തീരമേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി. മത്സ്യതൊഴിൽ […]

Continue Reading

കോവിഡ് ബാധിച്ചു അച്ഛൻ മരിച്ചതിന്റെ നാലാം നാൾ മകൻ ആത്മഹത്യ ചെയ്തു

കൂത്തുപറമ്പ് : കോവിഡ് ബാധിച്ച്‌ പിതാവ് മരിച്ചതിെന്‍റ നാലാം നാള്‍ കോവിഡ് ബാധിതനായ മകന്‍ ആത്മഹത്യ ചെയ്തു. പാലത്തുങ്കരയിലെ പി.ജി. ഹൗസില്‍ അനൂപ് (41) ആണ് മരിച്ചത്. അനൂപിെന്‍റ സഹോദരന്‍ മൂന്ന് മാസം മുമ്ബ് ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചിരുന്നു. അനൂപി‍െന്‍റ പിതാവ് ഗോപാലന്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അനൂപിനെ ഞായറാഴ്ച പുലര്‍ച്ചെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലീനയാണ് അനൂപി‍െന്‍റ ഭാര്യ.മാതാവ്: പത്മാവതി. അജിത് കുമാര്‍, അഭിലാഷ് എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.

Continue Reading

ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം:നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡ്രൈ ഡേ ആചരിച്ചു

കാഞ്ഞങ്ങാട്: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡ്രൈ ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടും പരിസരവും ശുചിയാക്കി. കൊതുകിന്റെ ഉറവിട നശീകരണവും പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനവും നടത്തി.എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിമാരായ അനുവിന്ദ്. സി, ഹരിത.കെ.വി, ആദിത്യ . വി , നന്ദകിഷോര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായ വി.വിജയകുമാര്‍ ,ബിജു.എന്‍.സി എന്നിവരുടെ ആഭിമുഖ്യത്തില്‍ ആണ് പ്രോഗ്രാം നടന്നത്.

Continue Reading

കനത്ത കാറ്റിൽ മരം വീണു ക്ഷേത്രം തകർന്നു

കോളയാട്: കനത്ത കാറ്റിൽ മരം വീണ് പെരുവകടൽ കണ്ടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം തകർന്നു. ക്ഷേത്രത്തിലെ സർപ്പക്കാവ്, ബാലാലയം എന്നിവ പൂർണമായും തകർന്നു. പേരാവൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് മരം മുറിച്ച് മാറ്റിയത്. കിണറിന്റെ ഭിത്തിയും ചുറ്റുമതിലിന്റെ ഒരു ഭാഗവും മരം വീണതിനെ തുടർന്ന് തകർന്നിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. സ്റ്റേഷൻ ഓഫീസർ സി.ശശി, സേനാംഗങ്ങളായ ഇ.സുധീർ, ജോൺ സി.എം , രാജേഷ് പി.കെ., സജി എബ്രഹാം, വൈശാഖ് കെ.ഗോപി, വിപിൻ വാഴയിൽ, എം. എസ്.മഹേഷ്, ജോബി അബ്രഹാം, വി.എം […]

Continue Reading

ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയിൽ തെളിവില്ല: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് എട്ട് പേര്‍ക്കും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവച്ചെന്ന പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശ്രീനിവാസിനോട് നിരവധി പേരാണ് സഹായം അഭ്യർഥിച്ചത്. ഇവർക്കൊക്കെ സഹായം […]

Continue Reading