തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് 8 മാസം ഗർഭിണിയായ ഡോക്ടർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഗർഭിണിയായ ഡോക്ടർ മരണപ്പെട്ടു. തമിഴ്നാട്ടിലെ അനുപനാടി സർക്കാർ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറായ ഷൺമുഖപ്രിയയാണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്നു ഡോക്ടർ. ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഡോക്ടർക്ക് രോഗബാധയുണ്ടായത്. ഗർഭിണിയായിരുന്നതിനാൽ പ്രതിരോധ വാക്സിനും സ്വീകരിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മധുരൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് ഡോക്ടർ മരണപ്പെട്ടത്. എട്ട് മാസം ഗർഭിണിയായിരുന്ന ഡോക്ടറുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല.

Continue Reading

കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ആശുപത്രി ബെഡ് കിട്ടാതെ ഉത്തർപ്രദേശിലെ BJP എം എൽ എ

ആഗ്ര: രാജ്യത്ത് കോവിഡ് 19 ന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ നിലയിൽ വ്യാപിച്ചിരിക്കുകയാണ്. ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലാത്ത അവസ്ഥയിലേക്കാണ് ഇപ്പോൾ സാഹചര്യങ്ങൾ എത്തിയിരിക്കുന്നത്. കോവിഡ് ബാധിതയായ ഭാര്യയ്ക്ക് ആശുപത്രി കിടക്ക കിട്ടാൻ വേണ്ടി മണിക്കൂറുകൾ അലയേണ്ടി വന്നിരിക്കുന്നത് ഒരു ബി ജെ പി എം എൽ എയ്ക്കാണ്. ബി ജെ പി എം എൽ എ ആയ രാംഗോപാൽ ലോധിക്കാണ് ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നത്. ഉത്തർപ്രദേശിലെ ഫിറോസബാദ് ജില്ലയിലെ ജസ്റാനയിൽ നിന്നുള്ള എം എൽ എ […]

Continue Reading

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് ഈടാക്കാവുന്ന നിരക്ക് തീരുമാനിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക. ജനറല്‍ വാര്‍ഡിന് പരമാവധി പ്രതിദിനം 2645 രൂപ ഈടാക്കാവുന്നതാണ്. പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്ക് ലഭ്യമാക്കണം. ഓക്‌സിമീറ്റര്‍ പോലെയുള്ള ഉപകരണങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്. കോവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഡിഎംഒയെ അറിയിക്കാവുന്നതാണ്. അധിക നിരക്ക് […]

Continue Reading

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മൃതദേഹം ആരാധനാലയത്തിൽ എത്തിച്ചു; നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

തൃശൂര്‍: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മൃതദേഹം ആരാധനാലയത്തിൽ എത്തിച്ചെന്ന പരാതിയിൽ കർശന നടപടി എടുക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ. തൃശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ച വരവൂര്‍ സ്വദേശി ഖദീജയുടെ മൃതശരീരം കുളിപ്പിക്കാന്‍ കൊണ്ടു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം നേരേ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം. നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നതായി പരാതിയുയര്‍ന്നതിനാല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഖദീജയുടെ മൃതദേഹം ആരോഗ്യവകുപ്പ് അധികൃതരുടേയും പൊലീസിന്റെയും സാന്നിധ്യത്തില്‍ പ്രോട്ടോക്കോള്‍ […]

Continue Reading

നടന്‍ മന്‍സൂര്‍ അലി ഖാൻ അത്യാഹിത വിഭാഗത്തില്‍

ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. നേരത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ […]

Continue Reading

സാധാരണ പ്രസവത്തിന് രണ്ടേകാല്‍ ലക്ഷത്തിന്റെ ബില്ല്, ഏഴു ദിവസത്തെ മുറിവാടക 52000 രൂപ, കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. കോതമംഗലം സ്വദേശി വിഷ്ണുവാണ് ഭാര്യ ആരതിയുടെ പ്രസവത്തിന് ആശുപത്രിയില്‍ കഴുത്തറുപ്പന്‍ ഫീസ് ഈടാക്കിയെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏപ്രില്‍ 28ന് വൈകിട്ടാണ് ഗര്‍ഭിണിയായ ആരതിയെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സണ്‍റൈസിലേക്ക് മാറ്റിയത്. പ്രസവവും ഒരാഴ്ചത്തെ ചികിത്സയും കഴിഞ്ഞപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനുമായി 2,19,200 രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്. പ്രസവശേഷം നടത്തിയ പരിശോധനയില്‍ കുട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നു. എൻ ഐ സി […]

Continue Reading

കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്സിൻ കൊച്ചിയിലെത്തിച്ചു

കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്സിൻ കൊച്ചിയിലെത്തിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ മറ്റു ജില്ലകളിലേക്ക് മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 3.5 ലക്ഷം കോവിഷീൽഡ് വാക്സിൻ എറണാകുളത്ത് എത്തിച്ചത്. 12 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വാക്സിൻ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി . ഇവിടെനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വാക്സിൻ കൊണ്ടുപോകും. […]

Continue Reading

‘നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകം’; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകമാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. ‘നമ്മള്‍ നേരിട്ട ഗുരുതരമായ തിരിച്ചടികള്‍ ശ്രദ്ധിണം. നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനത്തില്‍ നിരാശരാണ്. ഇത്തരം തിരിച്ചടികള്‍ക്ക് കാരണമായ എല്ലാ വശങ്ങളും പരിശോധിച്ച് വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു ചെറിയ ഗ്രൂപ്പിനെ രൂപീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’സോണിയ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നത് പാര്‍ട്ടിയില്‍ പുനഃക്രമീകരണത്തിന്റെ ആവശ്യകതയുണ്ടെന്നാണെന്ന് സോണിയ ഗാന്ധി […]

Continue Reading

കൊറോണ വൈറസ് എട്ട് വർഷങ്ങൾക്ക് മുമ്പ് പ്രവചിക്കപ്പെട്ടിട്ടുണ്ട്; പ്രവചനം റീപോസ്റ്റ് ചെയ്ത് ട്വിറ്റർ ഉപയോക്താവ്

2013-ൽ ട്വിറ്ററിലെ സാധാരണ ഉപയോക്താക്കളിൽ ഒരാൾ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. എട്ട് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ആ ട്വീറ്റ്ഇങ്ങനെയായിരുന്നു: “കൊറോണ വൈറസ്… അത് വരുന്നുണ്ട്.”.@Marco_Acorte എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് അത്ഭുതകരമായ ഈ ട്വീറ്റ്പോസ്റ്റ് ചെയ്തിട്ടുള്ളത്. കൊറോണ വൈറസുകളുടെ പൊതുവായ ഗ്രൂപ്പിനെക്കുറിച്ചാണ് ആ ട്വീറ്റ് പരാമർശിക്കുന്നതെന്നും അല്ലാതെ കോവിഡ് 19-നെക്കുറിച്ച് സവിശേഷമായിഅല്ലെന്നുമുള്ള വിശദീകരണമാണ് ഈ ട്വീറ്റിന് പ്രായോഗികമായി നൽകാൻ കഴിയുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലും ഈ ട്വീറ്റ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ് – കാസറഗോഡ് 766

ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 29,318 പേര്‍ക്ക് രോഗമുക്തി; മരണം 68 കേരളത്തിൽ 35,801 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസർഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. […]

Continue Reading