ജില്ലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടും: മന്ത്രി അഹമ്മദ് ദേവർകോവിൽ
കാസറഗോഡ് :ജില്ലയിലെ ആരോഗ്യമേഖലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുൾപ്പെടെയുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ടാറ്റ ആശുപത്രി, കാസർകോട് ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കുൾപ്പെടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ നിയമന ഉത്തരവ് കിട്ടിയിട്ടും കാസർകോട്ടേക്ക് വരാൻ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്. ആരോഗ്യ മേഖലക്കൊപ്പം മറ്റു ഉദ്യോഗസ്ഥ തലത്തിലും […]
Continue Reading