കായംകുളം കരീലകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം

ആലപ്പുഴ: കായംകുളം കരീലകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു മരണം. നാലു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം. കായംകുളം സ്വദേശികളായ ഐഷാ ഫാത്തിമ (25), മകൻ ബിലാൽ (5), ഉണ്ണികുട്ടൻ (20), റിയാസ് (27) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ അജ്മി, അൻഷാദ് എന്നിവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇടിയുണ്ടായ ആഘാതത്തിൽ ആറു പേർ സഞ്ചരിച്ച ഇന്നോവ കാർ […]

Continue Reading

ടൂറിസ്റ്റ് ബസിൽ കടത്തിയ 240കിലോ കഞ്ചാവുമായി മൂന്ന് കാസർകോട്ട് സ്വദേശികൾ പിടിയിൽ

കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്നു കാസറഗോഡ് സ്വദേശികൾ പിടിയിൽ.പെരിയാട്ടടുക്കം ചെറുമ്പ ക്വാര്‍ട്ടേഴ്‌സിലെ കെ. മൊയ്തീന്‍കുഞ്ഞി (28), ചെര്‍ക്കള ബേര്‍ക്ക റോഡിലെ മുഹമ്മദ് ഹനീഫ (41), ചെങ്കള മേനങ്കോട്ടെ മുഹമ്മദ് റഹീസ് (23) എന്നിവരെയാണ് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചെട്ടുംകുഴി റോഡിന് സമീപം വെച്ചാണ് കഞ്ചാവ് കടത്ത് സംഘം അറസ്റ്റിലായത്. ഇവരില്‍ നിന്ന് കത്തി, വടിവാള്‍, പിസ്റ്റള്‍ തുടങ്ങിയ […]

Continue Reading

കോവിഡ് പ്രതിരോധം:ബോധവത്കരണ സന്ദേശവുമായി ആരാധാനലയങ്ങളും

കോവിഡ് രണ്ടാം തരംഗം ആശങ്കപ്പെടുത്തുമ്പോള്‍ ആരാധനാലയങ്ങളും ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. പള്ളികളിലെയും അമ്പലങ്ങളിലെയും മൈക്കിലൂടെ ഇപ്പോള്‍ നാട്ടുകാരിലെത്തുന്നത് ബാങ്ക് വിളികളും കീര്‍ത്തനങ്ങളും മാത്രമല്ല, കോവിഡ് പ്രതിരോധ ബോധവത്കരണ സന്ദേശങ്ങള്‍ കൂടിയാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടതും സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ ശീലമാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് അനൗണ്‍സ്‌മെന്റുകളായി മുഴങ്ങുന്നത്. താജുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിക്ക് കീഴിലെ ചെറുവത്തൂര്‍ കൊവ്വലിലെ മൊഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ നിന്നും ദിവസവും രാവിലെയും വൈകിട്ടും പ്രതിരോധ സന്ദേശങ്ങള്‍ അനൗണ്‍സ് ചെയ്യുന്നുണ്ട്. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലം […]

Continue Reading

ഭര്‍ത്താവ് കാല്‍തെറ്റി വീണ് മരിച്ച അതേ കിണറ്റില്‍ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഭര്‍ത്താവ് കാല്‍തെറ്റി വീണ് മരിച്ച അതേ കിണറ്റില്‍ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലെ പ്രവീണിന്റെ ഭാര്യ ബിന്ദു(35) മകള്‍ ദേവയാനി(എട്ട്) എന്നിവരേയാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുറച്ച് നാള്‍ മുമ്പ് ഭര്‍ത്താവ് പ്രവീണ്‍ വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി ഇതേ കിണറ്റില്‍ വീണ് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബിന്ദുവിനെയും മകളെയും കാണാനില്ലായിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും കടയ്ക്കാവൂര്‍ പോലീസും ചേര്‍ന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ നിന്ന് […]

Continue Reading

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം രേഖപ്പെടുത്തി മുളിയാർ മുസ്ലിം ലീഗ്

മുളിയാർ:ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യനടപടികൾ അവസാനിപ്പിച്ച്ദ്വീപിനെ രക്ഷിക്കണ മെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശവ്യാപകമായി നടത്തുന്നസമരത്തിന്എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി,മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മല്ലം വാർഡ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എന്നിവർഐക്യദാർഢ്യം രേഖപ്പെടുത്തി.

Continue Reading

കാസർകോട് ജില്ലയിൽ 534 പേർക്ക് കൂടി കോവിഡ്, 580 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 534 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 580 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7177 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30685 പേര്‍ വീടുകളില്‍ 29465 പേരും സ്ഥാപനങ്ങളില്‍ 1220 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30685 പേരാണ്. പുതിയതായി 1922 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3061 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു […]

Continue Reading

എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എൽ ജെ ഡി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി.

എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എൽ ജെ ഡി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. മൊഗ്രാൽ: എൽ ജെ ഡി സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനും പ്രഭാഷകനും പരിസ്ഥിതിവാദിയും രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തനമേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സമിതി […]

Continue Reading

സ്‌ട്രോക് മൂലം വൊർക്കാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ തോക്കെ മരണപ്പെട്ടു

സ്‌ട്രോക് മൂലം വൊർക്കാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ തോക്കെ മരണപ്പെട്ടു …കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Continue Reading

മംഗ്ലൂർ പമ്പുവെൽ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

മംഗ്ലൂർ :പമ്പുവെൽ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു കാറിന്റെ ഇടിയേറ്റ സ്‌കൂട്ടർ ഫ്‌ളൈ ഓവറിൽ നിന്ന് തെറിച്ച് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

മൊഗ്രാൽ പുത്തൂർ ടൗണും പരിസരവും അണുവിമുക്തമാക്കി SYS സാന്ത്വനം പ്രവർത്തകർ

മൊഗ്രാൽ പുത്തൂർ : പകർച്ചാ വ്യാധികളും മഴക്കാല രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മൊഗ്രാൽ പുത്തൂർ ടൗണും പരിസരങ്ങളും അണു നശീകരണം നടത്തി എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ.മൊഗ്രാൽ പുത്തൂർ ജുമുഅ മസ്ജിദ് പരിസരങ്ങളും,ബസ് സ്റ്റോപ്പ്,ബാങ്ക്,കടകൾ തുടങ്ങിയ ആളുകൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളൊക്കെയും പ്രവർത്തകർ അണു നശീകരണം നടത്തി.മഴക്കാല പൂർവ്വ ശുചീകരണ ഭാഗമായാണ് സാന്ത്വനം പ്രവർത്തകർ ശുചീകരണ യജ്ഞം നടത്തിയത്.എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ പ്രസിഡന്റ് ഫാറൂഖ് ബള്ളൂർ,ജനറൽ സെക്രെട്ടറി ജവാദ് മൊഗ്രാൽ പുത്തൂർ സെക്രെട്ടറിമാരായ നൗഫൽ മൊഗർ,മിസ്ഹബ് […]

Continue Reading