കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുക്കണം; സംസ്ഥാന ബി.ജെ.പിയോടു മോദി

ന്യൂദല്‍ഹി: കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനോടു കേന്ദ്രം. ഞായറാഴ്ച വൈകീട്ടു ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നിര്‍ദേശം നല്‍കിയത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു ബി.ജെ.പിയോട് അടുക്കാന്‍ തടസങ്ങളൊന്നും കാണുന്നില്ലെന്നാണു മോദി പറയുന്നത്

Continue Reading

കൂടുതൽ തെളിവുകൾ കൈയ്യിലുണ്ട്; സരിത 2.0 എന്നു വിളിച്ച് അവഹേളിക്കാൻ ശ്രമിച്ചാൽ ഈ ശബ്ദ രേഖകളെല്ലാം പുറത്തു വിടും; ബിജെപിയോട് പ്രസീത

കൽപ്പറ്റ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് 10 ലക്ഷം നൽകിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്ന് അവകാശപ്പെട്ട് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത രംഗത്ത്. സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഫോൺ സംഭാഷണങ്ങളുടെ കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്നും തന്നെ അവഹേളിക്കാൻ ശ്രമിച്ചാൽ ഈ ശബ്ദ രേഖകളെല്ലാം പുറത്തു വിടുമെന്നും പ്രസീത ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി; വീഴ്ച നേതൃത്വത്തിന്റെയോ…? പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര നിര്‍ദേശം, കെ സുരേന്ദ്രന് നിര്‍ണ്ണായകം

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയില്‍ വീഴ്ച നേതൃത്വത്തിന്റെയോ എന്ന് പഠിക്കാന്‍ രാജ്യസഭാ എംപി സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ആകെയുള്ള ഒരു സീറ്റും പോയതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനെതിരെ വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പരാജയ കാരണം തേടി നടനും എംപിയുമായ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. അനുകൂലമല്ലെങ്കില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന […]

Continue Reading

കുഴൽപ്പണത്തിൽ സുരേന്ദ്രനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സുന്ദരയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

കാസര്‍കോട് : ബിജെപിയില്‍ നിന്ന് പണം കിട്ടിയ വിവരം വെളിപ്പെടുത്തിയ കെ സുന്ദരയെ കാണാനില്ല. ഫോണും സ്വിച്ച്ഓഫാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍, ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ബിജെപിക്കാര്‍ നല്‍കിയതായി സുന്ദര കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പേരിലെ സാമ്യം വോട്ട് നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത്. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്ന് അമ്മയുടെ കൈയിലാണ് പണം നല്‍കിയത്. രണ്ടായിരം രൂപയുടെ […]

Continue Reading

കുഴൽപ്പണ കേസന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും; ധർമരാജനെ പലതവണ വിളിച്ചു, മകന്റെ മൊഴി എടുക്കും

തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളുടെ കുടുംബളിലേക്കും നീളുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്ക് അന്വേഷണംഎത്തിയിരിക്കുകയാണ്. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്ന് മാതൃഭൂമി ന്യൂസ്‌ റിപ്പോർട് ചെയ്തു. കെ സുരേന്ദ്രന്റെ മകൻ ധർമരാജനുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Continue Reading

കെ സുരേന്ദ്രൻറെ അക്കൗണ്ടിൽ നൂറു കോടിയോ? കൊടകര കുഴൽപണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുടുങ്ങുമോ?ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം

കോഴിക്കോട്: കൊടകര കുഴൽപണ കേസിൽ ബിജെപിയുടെ പ്രമുഖ നേതാക്കൾക്കെതിരെ ആ പാർട്ടിയിൽ നിന്ന് തന്നെ വ്യാപകമായി ആക്ഷേപം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഉന്നത നേതാക്കളെ അടക്കം ചോദ്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് കുഴൽപണ കേസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും ആരോപണം ഉയരുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്ത ബിജെപിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി മാധ്യമ പ്രവർത്തകരോട് പറഞ്ഞത് മാത്രമല്ല കാര്യങ്ങൾ. ബിജെപി നേതാവ് സി ജയകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. കെ സുരേന്ദ്രൻ പ്രചാരണത്തിന് ഉപയോഗിച്ച […]

Continue Reading

എതിരില്ലാതെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി

തിരുവനന്തപുരം: ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല. ഇതോടെ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കർ എംബി രാജേഷ് പ്രഖ്യാപിച്ചു. അടൂരിൽ നിന്നുള്ള നിയമസഭാഗമാണ് ചിറ്റയം ഗോപകുമാർ. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചിറ്റയം ഗോപകുമാർ തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്കെത്തുന്നത്.

Continue Reading

‘ഇന്നലെ കശ്മീർ ഇന്ന് ദ്വീപ് നാളെ കേരളം ‘, ഇഷ്ടമില്ലാത്ത എല്ലായിടത്തും പരിഷ്കാരങ്ങൾ ; കേന്ദ്രത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : ഇഷ്ടമില്ലാത്ത എല്ലായിടങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ കാശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം. ഇഷ്ടമില്ലാത്ത എല്ലായിടങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരും. ദ്വീപ്‌ സമൂഹത്തിനൊപ്പമെന്നും പ്രമേയത്തെ പിൻതാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

ബ്രാഡ്മാൻറെ ബാറ്റിംഗ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും ഒപ്പത്തിനൊപ്പം: പരിഹാസ ട്വീറ്റുമായി ശശി തരൂർ.

രാജ്യത്ത് അനുദിനം വർധിക്കുന്ന ഇന്ധനവിലയിൽ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ എം.പി. മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂരിന്റെ വ്യസ്തമായ പരിഹാസം. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും സമമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ടും 99.94 ആണെന്ന് തരൂർ പരിഹസിച്ചു.

Continue Reading

കാസർകോട്ടെ പ്രധാന പ്രശ്‌നം ആരോഗ്യമേഖല: മന്ത്രി അഹമ്മദ് ദേവർ കോവിൽ

കാസർകോട് പ്രധാന പ്രശ്നമായി കാണുന്നത് ആരോഗ്യമേഖലയലാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാസർകോട് പ്രസ്സ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ആശുപത്രിയാണ് ടാറ്റാ ആശുപത്രിയും കാസർകോട് മെഡിക്കൽ കോളേജും, ഈ രണ്ട് ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. മുഖാമുഖം പരിപാടിയിൽ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പത്മേഷ് സ്വാഗതവും പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷതയും വഹിച്ചു.

Continue Reading