അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് പൊലീസിന്റെ ഓൺലൈൻ പാസ് സംവിധാനം ഇന്ന് മുതൽ നിലവിൽ

Latest കേരളം

ലോക്ക്ഡൗൺ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ നിലവിൽ. അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്ര ചെയ്യുന്നതിന് അതാത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല.

കൂലിപ്പണിക്കാരും തൊഴിലാളികളും നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസിന് അപേക്ഷിക്കേണ്ടതാണ്. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.

Leave a Reply

Your email address will not be published. Required fields are marked *