ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ്; വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്‌സൈറ്റ് ലിങ്ക്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പർ, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പർ, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതാണ്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 41971 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കോവിഡ് പ്രതിരോധം; വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകള്‍ സന്ദര്‍ശിച്ച്‌ സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രണത്തെ സംബന്ധിച്ച്‌ തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് […]

Continue Reading

അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് പൊലീസിന്റെ ഓൺലൈൻ പാസ് സംവിധാനം ഇന്ന് മുതൽ നിലവിൽ

ലോക്ക്ഡൗൺ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ നിലവിൽ. അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്ര ചെയ്യുന്നതിന് അതാത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല. കൂലിപ്പണിക്കാരും തൊഴിലാളികളും നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസിന് അപേക്ഷിക്കേണ്ടതാണ്. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.

Continue Reading

കോവിഡ് രണ്ടാമത്തെ തരംഗത്തിൽ ഗ്രാമങ്ങളെ കൂടുതൽ ബാധിക്കുന്നു ; കേസുകളും മരണങ്ങളും നാലിരട്ടിയിലധികമാണ്

ബാക്ക്‌വേർഡ് റീജിയൻ ഗ്രാന്റ് ഫണ്ടിന്റെ പരിധിയിൽ വരുന്ന ജില്ലകളിൽ – ലഭ്യമായ ഡാറ്റയിൽ 272 പേരിൽ 243 പേർക്കും – മെയ് 5 വരെ 39.16 ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇത് 9.5 ലക്ഷം അണുബാധയുടെ നാലിരട്ടിയിലധികം വരും 2020 സെപ്റ്റംബർ 16 ഇൽ ഉണ്ടായതിനേക്കാൾ . കോവിഡ് -19 ന്റെ രണ്ടാമത്തെ തരംഗത്തിന്റെ അസ്വസ്ഥതയാണ് ഗ്രാമീണ ഇന്ത്യയിലെ കേസുകളുടെ വർദ്ധനവ്. കഴിഞ്ഞ സെപ്റ്റംബറിലെ ആദ്യത്തെ കൊടുമുടിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലോ പിന്നോക്ക പ്രദേശങ്ങളിലോ ഉള്ള […]

Continue Reading

രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം കഴിഞ്ഞ 24 മണിക്കൂറില്‍; കോവിഡ് കേസുകള്‍ ഇന്നും 4 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് അതിവ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കില്‍ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4,01,078 പുതിയ കോവിഡ് കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. 3,18,609 പേര്‍ രോഗമുക്തി നേടി. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Continue Reading

ബോളിവുഡ് നടി കങ്കണ റണാവട്ടിന് കോവിഡ്

ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പെ ബോളിവുഡ് നടി കങ്കണ റണാവട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കുറച്ചു ദിവസമായി ക്ഷീണമുണ്ട്. ഹിമാചലിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിന് മുമ്പാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ ഫലം വന്നു. കോവിഡ് പോസിറ്റീവാണ്’ – അവർ കുറിച്ചു. ‘ഇപ്പോൾ ക്വാറന്റൈനിലാണ്. വൈറസ് എന്റെ ശരീരത്തിന്റെ ഭാഗമാകും എന്നതിനെ കുറിച്ച് ഒരു ഐഡിയയുമുണ്ടായിരുന്നില്ല. അതിനെ തകർക്കും. ഭയപ്പെട്ടാൽ അതു നമ്മെ കൂടുതൽ ഭയപ്പെടുത്തും. നമുക്ക് കോവിഡിനെ തർക്കാം. ചെറിയ പനി […]

Continue Reading

“ഗോ​മൂ​ത്രം കു​ടി​ക്കൂ കോ​വി​ഡി​നെ മഹാമാരിയെ അ​ക​റ്റൂ’: വി​ചി​ത്ര വാ​ദ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

ല​ക്നോ: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കെ രോ​ഗ​ ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ഗോ​മൂ​ത്രം കു​ടി​ക്ക​ണ​മെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലെ ബെ​യി​രി​യ​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിംഗ് രം​ഗ​ത്ത്. എം​എ​ൽ​എ ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ ചേ​ർ​ത്താ​ണ് ഗോ​മൂ​ത്രം കു​ടി​ക്കേ​ണ്ട​ത്. കോ​വി​ഡി​ന് മാ​ത്ര​മ​ല്ല ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ഗോ​മൂ​ത്രം ഔ​ഷ​ധ​മാ​ണ്. സു​രേ​ന്ദ്ര സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു. പ​ല​രും 18 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ര​ഹ​സ്യം ഗോ​മൂ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

പാണത്തൂർ-ചെമ്പേരി, സുള്ള്യ-കല്ലപ്പള്ളി അതിർത്തികൾ അടച്ചിടും

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർണാടകയുമായുള്ള പാണത്തൂർ-ചെമ്പേരി അതിർത്തിയും സുള്ള്യ-കല്ലപ്പള്ളി അതിർത്തിയും അടച്ചിടാൻ പനത്തടി ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. കർണാടകയിൽ നിന്ന് വരുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്/കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് എന്നിവ ഹാജരാക്കണം. അതിർത്തിയിൽ ആരോഗ്യവകുപ്പ്/പോലീസ് എന്നിവർ സംയുക്ത പരിശോധന നടത്താൻ നിർദേശം നൽകി. പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിലണ് അടിയന്തിര യോഗം ചേർന്നത്. ആരാധനാലയങ്ങളി ആൾക്കൂട്ടം കർശനമായി തടയാനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ ചടങ്ങുകൾ നടത്താവൂ എന്നും നിർദേശം നൽകി.കോളനികളിൽ കോവിഡ് വ്യാപനം […]

Continue Reading

കേരളത്തിൽ സർക്കാർ ആശുപത്രികളിലെ ഐ സി യു 80 % നിറഞ്ഞു.ബാക്കി 238 വെന്റിലേറ്റർ കിടക്കകൾ

സർക്കാർ ആശുപത്രികളിലെ ഐ സി യു കിടക്കകളിൽ 80 ശതമാനവും നിറഞ്ഞു. വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകളിൽ 1199 ൽ 238 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.എന്നാൽ ഇടുക്കി, മലപ്പുറം, എറണാകുളം സർക്കാർ ആശുപത്രികളിൽ ഐ സി യു കിടക്കകൾ നിറഞ്ഞു.

Continue Reading